Asianet News MalayalamAsianet News Malayalam

കൊളസ്‌ട്രോളിന് മരുന്ന് ഏത്തപ്പഴം?

  • ശരിയായ ജീവിതശൈലിയും നല്ല ഭക്ഷണശീലവും വ്യായാമവുമാണ് കൊളസ്‌ട്രോള്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്.

     

Banana and cholesterol

ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിച്ചാല്‍ ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കും. ശരിയായ ജീവിതശൈലിയും നല്ല ഭക്ഷണശീലവും വ്യായാമവുമാണ് കൊളസ്‌ട്രോള്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്.

ദിവസം ഒരു ഏത്തപ്പ‍ഴം ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താം. ഏത്തപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനെ സഹായിക്കും. ഒപ്പം നല്ല കൊളസ്‌ട്രോളിന്റെ തോതു നിലനിര്‍ത്തുന്നതിനു സഹായകമാവും.

കൂടാതെ സോഡിയവും കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയഏത്തപ്പഴം ശരീരത്തിലെ ബിപി നിയന്ത്രിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തുന്നു. അതിനാല്‍ ഹൃദയാഘാതം, സ്‌ട്രോക്ക്, മറ്റു ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കും.
 

Follow Us:
Download App:
  • android
  • ios