Asianet News MalayalamAsianet News Malayalam

കൊളസ്ട്രോൾ കുറയ്ക്കാൻ ഇതാ ഒരു ജ്യൂസ്

Beet juice for cholesterol
Author
First Published Jan 16, 2018, 10:16 PM IST

പ്രായഭേദമന്യേ എല്ലാവര്‍ക്കും ദുരിതം തീര്‍ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. കൊളസ്‌ട്രോളിന്‍റെ അളവ് കൂടുതലായാല്‍ ഹൃദയാഘാത സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതായി നാം കേട്ടിട്ടുണ്ട്. ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ പല വഴികളും നോക്കുന്നവരുണ്ട്. എന്നാല്‍ ബീറ്റ്​റൂട് ആരും പരീക്ഷിച്ചുകാണില്ല. 

Beet juice for cholesterol

വിറ്റാമിൻ എ, സി, കെ, ഇരുമ്പ്​, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ്​ ബീറ്റ്​റൂട്​. കൊളസ്​ട്രോളും കൊഴുപ്പും ഇല്ലാത്തതാണ്​ പോഷക ഗുണമുള്ള ബീറ്റ്​റൂട്​ ജ്യൂസ്​. ദിവസവും ബീറ്റ്​റൂട്​ ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാന്‍ സഹായിക്കും. 

ഉദരകോശങ്ങളെ ആരോഗ്യത്തോടെ നിർത്താനും ഇത്​ സഹായിക്കും. ഏതാനും തുള്ളി ചെറുനാരങ്ങാ നീരോ അൽപ്പം ഉപ്പോ വറുത്ത ജീരകത്തി​ന്‍റെ പൊടിയോ ബീറ്റ്​റൂട്​ ജ്യൂസിൽ​ ചേർക്കുന്നത്​ കൂടുതൽ രുചികരമാക്കും. 

Follow Us:
Download App:
  • android
  • ios