Asianet News MalayalamAsianet News Malayalam

ബീറ്റ്‌റൂട്ട് ജ്യൂസിന്‍റെ ആരോഗ്യ പ്രത്യേകതകള്‍

beetroot juice
Author
New Delhi, First Published Jan 14, 2017, 7:44 AM IST

ബീറ്റ്‌റൂട്ട് ജ്യൂസിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട് അത് എന്തൊക്കെയാണെന്ന് നോക്കാം.

ബീറ്റ്‌റൂട്ട് ജ്യൂസിലെ ജൈവീക സവിശേഷതകള്‍ - ബീറ്റ്‌റൂട്ട് ജ്യൂസില്‍ ജൈവീക സവിശേഷതകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസിന് കഴിയുന്നു. 

മുടികൊഴിച്ചിലിനെ തടയുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു - പൊട്ടാസ്യത്തിന്റെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്. ബീറ്റ്‌റൂട്ടില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുടി വളരാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കുന്നു. 

മാലിന്യം ഇല്ലാതാക്കുകയും നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു - ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. 

ഹൃദയത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു - നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ബീറ്റ്‌റൂട്ട് ജ്യൂസിന് രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. 

ലൈംഗികബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു - ബീറ്റ്‌റൂട്ടില്‍ അടങ്ങിയ മിനറല്‍സും, നിട്രിക് ആസിഡും ലൈംഗികബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

Follow Us:
Download App:
  • android
  • ios