Asianet News MalayalamAsianet News Malayalam

കളറിങില്‍  മുതിർന്നവരുടെ പിരിമുറുക്കങ്ങൾ മാറുമെന്ന്​ പഠനം

Benefit of Colouring books for adults
Author
First Published Dec 16, 2017, 7:01 PM IST

പുസ്​തകത്തിൽ കളറിങ്​ നടത്തുന്നത്​ കുഞ്ഞുങ്ങൾക്ക്​ മാത്രമല്ല, പ്രായപൂർത്തിയെത്തിയവർക്കും ഗുണപ്രദമെന്ന്​ പുതിയ പഠനങ്ങൾ. ദുഷ്​കരമായ ജോലികളിലും മറ്റും മുഴുകിയവർക്ക്​ അതിന്‍റെ പിരിമുറുക്കങ്ങളിൽ നിന്ന്​ മോചനം നേടാനും ഇതുവഴിയൊരുന്നു. നിങ്ങളുടെ മാനസികാവസ്​ഥ​യിൽ തന്നെ മാറ്റമുണ്ടാക്കും. 

മോശം മാനസികാവസ്​ഥയും അതുവഴിയുണ്ടാകുന്ന പിരിമുറക്കവും  കുറക്കാൻ കളറിങ്​ സഹായിക്കുമെന്ന്​ പഠനത്തിന്​ നേതൃത്വം നൽകിയ അമേരിക്കയിലെ ഫിലാഡൽഫിയയിലെ ഡ്രക്​സൽ സർവകലാശാലയിലെ അസി. പ്രഫസർ ഗിരിജ കൈമൾ പറഞ്ഞു.  എന്നാൽ ഇത്​ വ്യക്​തിത്വ വികസനത്തെയോ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനെയോ സ്വാധീനിക്കുന്നതായി ഗവേഷകർക്ക്​ കണ്ടെത്താനായിട്ടില്ല. 

കനേഡിയൻ ആർട്​ തെറാപ്പി അസോസിയേഷൻ ജേണലിൽ ആണ്​ പഠനം പ്രസിദ്ധീകരിച്ചത്​. രണ്ട്​ രീതിയിൽ 40 മിനിറ്റ്​ നേരം കളറിങ്​ നടത്തിയാണ്​ കണ്ടെത്തലിന്​ അടിസ്​ഥാനമായ നിഗമനത്തിലേക്ക്​ ഗവേഷകർ എത്തിയത്​. ഒരു വിഭാഗം യഥാർഥ കളറിങ്​ നടത്തിയപ്പോൾ മറ്റൊരു വിഭാഗം തെറാപ്പി എന്ന നിലയിലും കളറിങിൽ ഏർപ്പെട്ടു. ഇയാളുടെ മാനസിക പിരിമുറക്ക നിലയിൽ കാര്യമായ മാറ്റം കണ്ടെത്താനായി.

19നും 67നും വയസിനിടയിലുള്ളവരാണ്​ ഇൗ അഭ്യാസത്തിൽ പങ്കാളികളായത്​. അഭ്യാസത്തിന്​ മുമ്പ്​ മുഴുവൻ പേരുടെയും മാനസിക നില രേഖപ്പെടുത്തിയിരുന്നു. മോശം മാനസിക നിലയുള്ളവരിലാണ്​ വലിയ മാറ്റം കാണാനായത്​. അവരുടെ പിരിമുറക്കങ്ങളുടെ തോതിൽ ശ്രദ്ധേയമായ കുറവ്​ കണ്ടെത്താനുമായി. 
 

Follow Us:
Download App:
  • android
  • ios