Asianet News MalayalamAsianet News Malayalam

കാരറ്റ്​ ജ്യൂസ് കുടിക്കൂ; ഈ നാല് രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം

Benefits of carrot juice
Author
First Published Dec 14, 2017, 7:11 PM IST

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ കാരറ്റ്​ ജ്യൂസ്​ വിപണിയിൽ ഏറെ പ്രിയപ്പെട്ടതാവുകയും കോടിക്കണക്കിന്​ രൂപയുടെ വ്യാപാരമായി മാറുകയും ചെയ്​തിട്ടുണ്ട്​.  ഇത്​ പഴം പച്ചക്കറി വ്യാപാരികൾക്കും കർഷകർക്കും ഗുണം ചെയ്​തിട്ടുണ്ട്​. ഫ്രഷ്​  ജ്യൂസിനാണ്​ താൽപര്യക്കാർ എന്നതിനാൽ അതിനുള്ള​ മെഷീൻ വിപണന മേഖലയും ശക്​തിപ്പെട്ടിട്ടുണ്ട്​. മറ്റ്​ പല മിക്​സഡ്​ ജ്യൂസുകളിലും കാരറ്റ്​ ചേരുവയാണ്​. രുചിക്കപ്പുറം ഒ​ട്ടേറെ ആരോഗ്യ ഗുണങ്ങളും കാരറ്റ്​ ജ്യൂസിനുണ്ട്​. കാരറ്റ്​ ജ്യൂസ്​ മറ്റ്​ പല ജ്യൂസുകൾക്കും പകരം വെക്കാവുന്നതരത്തിൽ പോഷക ഗു​ണങ്ങൾ ഏറെയുള്ളതാണ്​. 

Benefits of carrot juice

അമേരിക്കൻ അഗ്രികൾച്ചർ നാഷനൽ ന്യൂട്രിയന്‍റ്​ ഡാറ്റാബേസ്​ പ്രകാരം ഒരു കപ്പ്​ കലർപ്പില്ലാത്ത കാരറ്റ്​ ജ്യൂസിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ അളവ്​ ഇങ്ങനെയാണ്​: 

* 94 കിലേ കലോറി
* 2.24 ഗ്രാം പ്രോട്ടീൻ
* 0.35 ഗ്രാം കൊഴുപ്പ്​
* 21.90 ഗ്രാം കാർബോ ഹൈഡ്രേറ്റ്​
* 1.90 ഗ്രാം ഫൈബർ

Benefits of carrot juice

അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും

* 689 മില്ലി ഗ്രാം പൊട്ടാസ്യം
* 20.1 മില്ലിഗ്രാം വിറ്റാമിൻ സി
* 0.217 മില്ലി ഗ്രാം തൈമിൻ
* 0.512 മില്ലി ഗ്രാം വിറ്റാമിൻ ബി 6
* 2256 മൈക്രോ ഗ്രാം വിറ്റാമിൻ എ
* 36.6 മൈക്രോഗ്രാം വിറ്റാമിൻ കെ

Benefits of carrot juice

രോഗങ്ങളിൽ നിന്ന്​ പ്രതിരോധമൊരുക്കുന്നു

കാരറ്റ്​ ജ്യൂസ്​ പോഷക ഗുണത്തിനപ്പുറം പല രോഗങ്ങളെയും ​പ്രതിരോധിക്കാൻ കഴിവുള്ളതാണ്​. 

ഉദരാശയ കാൻസർ: കാൻസർ പ്രതിരോധ ശേഷിയുള്ള ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങളാൽ കാരറ്റ്​ സമ്പന്നമാണ്​. കാരറ്റ്​ കഴിക്കുന്നത്​ ഉദരാശയ കാൻസറിനുള്ള സാധ്യത 26 ശതമാനം വരെ കുറക്കുന്നുവെന്നാണ്​ ഗവേഷകർ പറയുന്നത്​. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ പറയുന്നു. 

രക്​താർബുദം: കാരറ്റ്​ ജ്യൂസിന്​ രക്​താർബുദ കോശങ്ങളെ ചുരുക്കാൻ സഹായിക്കുമെന്ന്​ ഒരു പഠനത്തിൽ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ പറയുന്നു. 

Benefits of carrot juice

സ്​തനാർബുദം: കാരറ്റ്​ ഒാറഞ്ച്​, വെള്ള, പർപ്പിൾ നിറങ്ങളിൽ വിളയുന്നുണ്ട്​. ഇവയിലെ കരോറ്റനോയ്​ഡ്​സ്​ എന്ന ഘടകം സ്​തനാർബുദ സാധ്യത ഏറെ കുറക്കുന്നു. സ്​തനാർബുദ രോഗികളിൽ നടത്തിയ പഠനങ്ങളിലും ഇത്​ തെളിയിക്കപ്പെട്ടിട്ടുണ്ട്​. രക്​തത്തിൽ കരോറ്റനോയ്​ഡിന്‍റെ അംശം വർധിച്ചതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്​. ഇത്​ വീണ്ടും കാൻസർ വരാനുള്ള സാധ്യതയെ കുറക്കുന്നു. പ്രതിദിനം എട്ട്​ ഒൗൺസ്​ വീതം കാരറ്റ്​ ജ്യുസ്​ തുടർച്ചയായി മൂന്നാഴ്​ച കഴിച്ചവരിൽ ആയിരുന്നു പഠനം നടത്തിയത്​. 

ശ്വാസംമുട്ടലും ആസ്​തമയും: കാരറ്റ്​ ജ്യുസിൽ വിറ്റാമിൻ സിയുടെ അളവ്​ കൂടുതലാണ്​. ഇത്​ ശ്വാസകോശ സംബന്ധമായി ബാധിക്കുന്ന ശ്വാസംമുട്ടലിനും ആസ്​തമക്കുമുള്ള സാധ്യത കുറക്കുന്നു. കൊറിയയിൽ നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം തെളിയിച്ചത്​. കാരറ്റ്​ ജ്യൂസിലൂടെ  ഒരേസമയം കരോട്ടിൻ, പൊട്ടാസ്യം, വിറ്റാമിൻ എ, സി, തുടങ്ങി ഒന്നിലധികം പോഷക ഗുണം ലഭിക്കുന്നു.   

Benefits of carrot juice
 

Follow Us:
Download App:
  • android
  • ios