Asianet News MalayalamAsianet News Malayalam

മുട്ടയുടെ വെള്ളയിലുണ്ട് ആറ് ഗുണങ്ങള്‍

Benefits of Egg Whites
Author
First Published Feb 15, 2018, 11:25 AM IST

ആരോഗ്യഗുണങ്ങൾ കൊണ്ട്​ മുട്ട നമ്മുടെ പ്രാതലിലെ പ്രധാന വിഭവമാണ്​. ഒാംലെറ്റായും പുഴുങ്ങിയും പൊരിച്ചും മുട്ട കഴിക്കാറുണ്ട്​. 
മുട്ട എങ്ങനെയാണ്​ കൊളസ്​ട്രോൾ ഉയർത്തുന്നത്​ എന്ന ചർച്ച എത്തിനിന്നത്​ അവയുടെ മഞ്ഞക്കരുവിലാണ്​. അതുകൊണ്ട്​ തന്നെ മുട്ടയുടെ വെള്ള എല്ലാവർക്കും പ്രിയപ്പെട്ടതാവുകയും ചെയ്​തു. മുട്ട പൂർണമായും കഴിക്കുന്നതിന്​ പകരം വെള്ള മാത്രം കഴിക്കുന്നത്​ കലോറി അളവ്​ കുറക്കാനും പൂരിത കൊഴുപ്പിന്‍റെ അളവ്​ കുറക്കാനും സഹായിക്കും.   നമ്മൾ അവഗണിക്കുന്ന മുട്ടയുടെ വെള്ളയുടെ ഏതാനും ഗുണങ്ങൾ ഇതാ:

1. കൊളസ്​ട്രോൾ മുക്​തം

Benefits of Egg Whites

മുട്ടയിൽ നിന്ന്​ മഞ്ഞ നീക്കിയാൽ അവ കൊളസ്​ട്രോൾ മുക്​തമായി. അതിനാൽ ആർക്കെങ്കിലും ഉയർന്ന കൊളസ്​ട്രോൾ ഉണ്ടെങ്കിൽ മുട്ടയുടെ വെള്ള കഴിക്കുക. ഇതുവഴി ഹൃദ്രോഗ സാധ്യത കുറയുകയും കൊളസ്​ട്രോൾ നിലയിൽ മാറ്റം വരാനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യും. 

2. പ്രോട്ടീൻ സമ്പന്നം

Benefits of Egg Whites

മുട്ട പൂർണമായും പ്രോട്ടീനിനാൽ സമ്പന്നമാണ്​. മഞ്ഞ നീക്കിയാലും വെള്ള കുറഞ്ഞ കൊഴുപ്പുള്ള പ്രോട്ടീൻ നിറഞ്ഞവയാണ്​. ഉയർന്ന പ്രോട്ടീൻ അളവ്​ ശരീര പേശികളെ ശക്​തിപ്പെടുത്തും. 

3. കുറഞ്ഞ കലോറി

ഉയർന്ന കലോറി ഭക്ഷണങ്ങളിൽ മുന്നിൽ അല്ല മുട്ട. മഞ്ഞ നീക്കുന്നതോടെ മുട്ട കുറഞ്ഞ കലോറി ഭക്ഷണമായി മാറുന്നു. നിങ്ങൾ ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ മുട്ട പൂർണമായി കഴിക്കുന്നതിന്​ പകരം വെള്ള മാത്രം കഴിക്കുക.

4. രക്​ത സമ്മർദം താളം തെറ്റില്ല 

Benefits of Egg Whites

മുട്ടയുടെ വെള്ളയിലെ പൊട്ടാസ്യത്തി​ന്‍റെ സാന്നിധ്യം രക്​ത സമ്മർദം കുറക്കാൻ സഹായിക്കും. ശരീരത്തി​ന്‍റെ ശരിയായ പ്രവർത്തനത്തിന്​ ഇലക്​ട്രോലൈറ്റായി പ്രവർത്തിക്കുന്ന ധാതുവാണ്​ പൊട്ടാസ്യം. അമേരിക്കൻ കെമിക്കൽ സൊസൈറ്റി നടത്തിയ പഠന പ്രകാരം മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന ആർ.വി.പി.എസ്​.എൽ എന്നറിയപ്പെടുന്ന പെപ്​റ്റൈഡ്​ എന്ന പ്രോട്ടീൻ ഘടകം രക്​തസമ്മർദം കുറക്കാൻ സഹായിക്കുന്നു.  

5.  ഹൃദ്രോഗസാധ്യത കുറയുന്നു

Benefits of Egg Whites

പൊട്ടാസ്യം രക്​തസമ്മർദം കുറക്കുന്നതോടെ ഹൃ​ദ്രോഗസാധയതയും ഇല്ലാതാകുന്നു. ഹൃദയധമനികളെ വികസിപ്പിച്ചു നിർത്താൻ ഇവ സഹായിക്കുകയും അതുവഴി രക്​തത്തിന്‍റെ ഒഴുക്ക്​ സുഗമമാവുകയും ചെയ്യും. 

6. വിറ്റാമിനുകളുടെ സാന്നിധ്യം

വിറ്റാമിൻ എ, ബി12, ഡി എന്നിവ അടങ്ങിയതാണ്​ മുട്ടയുടെ വെള്ള. റിബോ​ഫ്ലേവിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ ബി2 പ്രായാധിക്യം കാരണമുണ്ടാകുന്ന പേശികളിലെ ശക്​തിക്ഷയം, തിമിരം, മൈഗ്രേൻ എന്നിവയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. 


 

Follow Us:
Download App:
  • android
  • ios