Asianet News MalayalamAsianet News Malayalam

ചെറുപയറിന്‍റെ ഈ ഗുണങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും

  •  ചെറുപയര്‍ മുളപ്പിക്കുന്നതിന്‍റെ ചില പ്രധാന ഗുണങ്ങള്‍ നോക്കാം. 
Benefits of  green gram sprouts

ചെറുപയര്‍ മുളപ്പിക്കുന്നതില്‍ പല ഗുണങ്ങളുമുണ്ട്. മുളപ്പിക്കുമ്പോൾ ജീവകം ഡി ഉൾപ്പെടെയുള്ള ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് വർധിക്കുന്നു. ചെറുപയര്‍ മുളപ്പിക്കുന്നതിന്‍റെ ചില പ്രധാന ഗുണങ്ങള്‍ നോക്കാം. 

മുളപ്പിച്ച പയറിൽ ജീവനുള്ള എൻസൈമുകൾ ധാരാളമുണ്ട്.  ദഹനസമയത്ത് രാസപ്രവർത്തനങ്ങളെ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടുന്നു. രക്തചംക്രമണം വർധിപ്പിക്കുന്നു. 

ജീവകം സി മുളപ്പിച്ച പയറിൽ ധാരാളം ഉണ്ട്. ഇത് ശ്വേതരക്താണുക്കൾക്ക് ഉത്തേജകമായി പ്രവർത്തിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണം മുളപ്പിച്ച പയർ വർഗങ്ങളാണ്. കാലറി  കുറവും പോഷകങ്ങൾ കൂടുതലും ആകയാൽ ഭാരം കൂടുമോ എന്ന പേടി കൂടാതെ തന്നെ മുളപ്പിച്ച പയര്‍ കഴിക്കാവുന്നതാണ്.

ജീവകം എ ധാരാളം ഉള്ളതിനാൽ കണ്ണിന്‍റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും നല്ലതാണ്. മുളയിൽ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇവ നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്നു. 

Follow Us:
Download App:
  • android
  • ios