Asianet News MalayalamAsianet News Malayalam

എണ്ണമയമുള്ള ചർമ്മത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ

വരണ്ട ചര്‍മ്മം പോലെത്തന്നെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് എണ്ണമയമുള്ള ചര്‍മ്മവും. മഞ്ഞുകാലത്ത് വരണ്ട ചര്‍മ്മക്കാര്‍ക്ക് മുഖം വരളുന്നതാണ് പ്രശ്‌നമെങ്കില്‍ എണ്ണമയമുള്ളവര്‍ക്ക് എണ്ണമയം തന്നെയാണ് പ്രശ്‌നം. എണ്ണമയമുള്ള ചർമ്മത്തിൽ വളരെ പെട്ടെന്നായിരിക്കും മുഖക്കുരു, ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിവ ഉണ്ടാകുന്നത്. എണ്ണമയമുള്ള ചർമ്മമുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. 

best foods for oily skin
Author
Trivandrum, First Published Oct 30, 2018, 11:11 AM IST

എണ്ണമയമുള്ള ചർമ്മം എങ്ങനെ സംരക്ഷിക്കണമെന്ന് പലർക്കും അറിയില്ല. എണ്ണമയമുള്ള ചർമ്മത്തിൽ വളരെ പെട്ടെന്നായിരിക്കും മുഖക്കുരു, ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിവ ഉണ്ടാകുന്നത്. സെബേഷ്യസ് ഗ്രന്ഥികള്‍ കൂടുതലായുള്ള സെബം ഉല്‍പ്പാദിപ്പിക്കുന്നതു കൊണ്ടാണ് ചര്‍മ്മം എണ്ണമയമുള്ളതാകുന്നത്. കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്ന സെബം ചര്‍മ്മോപരിതലത്തില്‍ വന്നടിഞ്ഞ് ചര്‍മ്മത്തെ എണ്ണമയമുള്ളതാക്കുന്നു. 

അമിതമായ എണ്ണമയം ചര്‍മ്മത്തില്‍ പൊടിയും അഴുക്കും അടിയുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം ചര്‍മ്മം മങ്ങിയതായിരിക്കും. എണ്ണമയമുള്ള ചർമ്മമുള്ളവർ വറുത്തതും പൊരിച്ചതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. അത് പോലെ ഐസ്ക്രീം, ചോക്ലേറ്റ്, ചീസ്, ബട്ടർ, നെയ്യ് പോലുള്ളവ പൂർണമായും ഒഴിവാക്കുക.  പുഴുങ്ങിയ പച്ചക്കറികള്‍ ധാരാളമായി ഉപയോഗിക്കുക. വിറ്റമിന്‍ ബി കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. കട്ടിയുള്ള ക്രീമും ഓയിലി ഫൗണ്ടേഷനും ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. എണ്ണമയമുള്ള ചർമ്മമുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. 

കഴിക്കേണ്ട ഭക്ഷണങ്ങൾ...

നട്സ്...

നട്സിൽ ഒമേ​ഗ 3 ഫാറ്റി ആസിഡ് കൂടുതലുള്ളതിനാൽ എണ്ണമയമുള്ള ചർമ്മത്തിലെ മുഖക്കുരു, ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. ദിവസവും പിസ്ത, അണ്ടിപരിപ്പ്, ബദാം പോലുള്ളവ കഴിക്കാൻ ശ്രമിക്കുക.

best foods for oily skin

ഒാറഞ്ചും നാരങ്ങയും...

  ഒാറഞ്ചിലും നാരങ്ങയിലും വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുഖക്കുരു മാറാനും ചർമ്മം കൂടുതൽ തിളക്കമുള്ളതാകാനും സഹായിക്കും. 

best foods for oily skin

പച്ചക്കറികൾ...

എണ്ണമയമുള്ള ചർമ്മമുള്ളവർ പച്ചക്കറികൾ ധാരാളം കഴിക്കാൻ ശ്രമിക്കുക. പച്ചക്കറിയിൽ ധാരാളം ഫെെബർ അടങ്ങിയിട്ടുണ്ട്. ചർമ്മം തിളക്കമുള്ളതാക്കാനും വൃത്തിയുള്ളതാക്കാനും പച്ചക്കറികൾ ​കഴിക്കുന്നത് ​ഗുണം ചെയ്യും.

best foods for oily skin

മുന്തിരി ജ്യൂസ്...
 
 എണ്ണമയമുള്ള ചർമ്മമുള്ളവർ ദിവസവും ഒരു ​ഗ്ലാസ് മുന്തിരി ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. മുന്തിരിയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. നിറം വർധിക്കാനും മുഖക്കുരു അകറ്റാനും വളരെ നല്ലതാണ് മുന്തിരി ജ്യൂസ്.

best foods for oily skin

മീൻ...

എണ്ണമയമുള്ള ചർമ്മമുള്ളവർ മാത്രമല്ല വരണ്ട ചർമ്മമുള്ളവരും ദിവസവും ധാരാളം മീൻ കഴിക്കാൻ ശ്രമിക്കുക. ഒമേ​ഗ 3 ഫാറ്റി ആസിഡ് മീനിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവ മാറാൻ മീൻ കഴിക്കുന്നത് ​ഗുണം ചെയ്യും. 

best foods for oily skin

കരിക്കിൻ വെള്ളം...

   എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. എണ്ണമയ ചർമ്മമുള്ളവർ ദിവസവും ഒരു ​ഗ്ലാസ് കരിക്കിൻ വെള്ളം കുടിക്കാൻ ശ്രമിക്കുക. കരിക്കിൻ വെള്ളം ഉപയോ​ഗിച്ച് മുഖം കഴുകുന്നത് മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള പാട്, മുഖത്തെ ചുളിവുകൾ എന്നിവ മാറാൻ സഹായിക്കും. 

best foods for oily skin

വെള്ളരിക്ക...

  എണ്ണമയമുള്ള ചർമ്മമുള്ളവർ ദിവസവും വെള്ളരിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാൻ ശ്രമിക്കുക. വെള്ളരിക്കയുടെ നീര് മുഖത്ത് തേച്ചുപിടിപ്പിക്കുന്നത് മുഖം തിളങ്ങാനും മുഖത്തെ കറുത്ത പാടുകൾ മാറാനും നല്ലതാണ്. 

best foods for oily skin

പഴം...

  പഴത്തിൽ വിറ്റാമിൻ ഇ, പൊട്ടാഷ്യം, ഫോസ്ഫേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും ഒാരോ പഴം കഴിക്കുന്നത് ചർമ്മം കൂടുതൽ ആരോ​ഗ്യത്തോടെ സംരക്ഷിക്കാനും ചർമ്മത്തിലെ പൊടിയും അഴുക്കും മാറാനും സഹായിക്കും. 

best foods for oily skin

 

Follow Us:
Download App:
  • android
  • ios