Asianet News MalayalamAsianet News Malayalam

അമിതഭാരം കുറയ്ക്കാന്‍ കുരുമുളക്

Black Pepper and Weight Loss
Author
First Published Jan 30, 2018, 7:45 PM IST

ഇന്ത്യൻ അടുക്കളയിൽ നിന്ന്​ ഒഴിച്ചുനിർത്താനാവാത്തവയാണ്​  സുഗന്ധ വ്യഞ്​ജനങ്ങൾ. അത്തരത്തിൽ നമ്മുടെ കറി ഉൾപ്പെടെയുള്ള വിഭവങ്ങളിലെ പ്രധാന സുഗന്ധ വ്യഞ്​ജനമാണ്​ കുരുമുളക്​. മലയാളിക്ക്​ ഇത്​ കറുത്ത പൊന്ന്​ കൂടിയാണ്​.  രുചിയില്ലാത്ത പലവിഭവങ്ങൾക്കും ആസ്വാദ്യത നൽകാൻ കുരുമുളകിനാകുന്നു. ഭക്ഷണത്തെ രുചികരമാക്കുന്നതിനപ്പു​റം ഗുണങ്ങൾ കുരുമുളകിനുണ്ട്​.  

Black Pepper and Weight Loss

ശരീര വണ്ണം കുറക്കുന്നതിനും പോഷണപ്രവർത്തനങ്ങളെ സഹായിക്കു​ന്നതും ഉൾപ്പെടെയുള്ള ആരോഗ്യ ഗുണങ്ങൾ​ ഇതിനുണ്ട്​​. വിറ്റാമിൻ എ, കെ, സി, കാൽസ്യം, പൊട്ടാസ്യം, സോഡിയം എന്നിവയാൽ സമ്പന്നമാണ്​ കുരുമുളക്​. ആരോഗ്യകരമായ കൊഴുപ്പും ദഹനത്തിന്​ സഹായിക്കുന്ന ഫൈബറും ഇതിൽ അടങ്ങിയിരിക്കുന്നു. എരിവുള്ള ഭക്ഷണം ശരീരത്തിലെ പോഷണ പ്രവർത്തനത്തെ സഹായിക്കും. 

കുരുമുളക്​ അമിതഭാരം തടയാൻ

കുരുമുളകിൽ അടങ്ങിയ പൈപ്പ്​റൈൻ എന്ന ഘടകം ശരീരപോഷ​ണത്തെ സഹായിക്കുകയും കൊഴുപ്പ്​ അടിഞ്ഞുകൂടുന്നതിനെ തടയുകയും ചെയ്യും.  
അമിതവണ്ണം തടയുന്നതിനെതിരെ കുരുമുളകിട്ട ചായ ഫലപ്രദമാണ്​. പോഷക ഗുണങ്ങളെ ശരീരത്തിലേക്ക്​ ആഗിരണം ചെയ്യാനും ഇത്​ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും അണുബാധ തടയാൻ സഹായിക്കുകയും ചെയ്യും. ദഹനവ്യവസ്​ഥയിൽ അത്​ഭുതങ്ങൾ സൃഷ്​ടിക്കാനും കുരുമുളകിന്​ കഴിയുന്നു. ഭക്ഷണത്തിലെ പ്രോട്ടീനിനെ ദഹിപ്പിക്കാൻ ഇവ സഹായകമാണ്​. 
 
അമിതഭാരം തടയാൻ കുരുമുളക്​ കഴിക്കേണ്ട വിധം

സഹനശക്​തിയുണ്ടെങ്കിൽ കുരുമുളക്​ നേരിട്ട്​ കഴിക്കാം. ദിവസവും രാവിലെ 12 കുരുമുളക്​ മണികൾ വായിലിട്ട്​ ചവച്ചിറക്കുന്നത്​ പോഷണത്തിന്​ ഗുണകരമാണ്​. ഇങ്ങനെ കഴിക്കാൻ കഴിയാത്തവർക്ക്​ കുരുമുളക്​ വെള്ളത്തിൽ കലർത്തി കഴിക്കാം. കുരുമുളകിട്ട ചായ അമിതഭാരം കുറക്കൽ വേഗത്തിലാക്കുന്നു. അര മുതൽ ഒരു ടീ സ്​പൂൺ വരെ കുരുമുളക്​ ചായയിൽ​ ചേർക്കാം. ഇഞ്ചി, തുളസി, ഏലം എന്നീ സുഗന്ധവ്യഞ്​ജനങ്ങളും ഇതെ രീതിയിൽ ചായയിൽ കലർത്തി കഴിക്കാം. ജ്യൂസിൽ കുരുമുളക്​ കലർത്തുന്നതും ഭാരക്കൂടുതൽ തടയാനുള്ള മാർഗമാണ്​. 
 

Follow Us:
Download App:
  • android
  • ios