Asianet News MalayalamAsianet News Malayalam

തുടക്കത്തിലേ കണ്ടെത്തിയാൽ സ്തനാർബുദം ചികിത്സിച്ച് മാറ്റാം

തുടക്കത്തിലേ കണ്ടെത്തിയാൽ സ്തനാർബുദം ചികിത്സിച്ച് മാറ്റാവുന്ന രോഗമാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ. ക്യാൻസറിനെ ഭയക്കുകയല്ല. ധൈര്യപൂർവം നേരിടുകയാണ് വേണ്ടത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ചലഞ്ച് ക്യാൻസർ പരിപാടിയുടെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച സെമിനാറിലാണ്  വിദഗ്ധർ അഭിപ്രായങ്ങൾ പങ്കുവച്ചത്.

breast cancer is curable
Author
Thrissur, First Published Nov 24, 2018, 4:59 AM IST

തുടക്കത്തിലേ കണ്ടെത്തിയാൽ സ്തനാർബുദം ചികിത്സിച്ച് മാറ്റാവുന്ന രോഗമാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ. ക്യാൻസറിനെ ഭയക്കുകയല്ല. ധൈര്യപൂർവം നേരിടുകയാണ് വേണ്ടത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ചലഞ്ച് ക്യാൻസർ പരിപാടിയുടെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച സെമിനാറിലാണ്  വിദഗ്ധർ അഭിപ്രായങ്ങൾ പങ്കുവച്ചത്.

രാജ്യത്ത് സ്തനാർബുദ ബാധിതരുടെ എണ്ണം വ‌ർധിക്കുകയാണ്. ശരിയായ സമയത്ത് രോഗം തിരിച്ചറിയുന്നത് ചികിത്സ ഫലപ്രദമാക്കും. നാൽപത് വയസിനു മുകളിലുള്ള സ്ത്രീകൾ ശരീരത്തിൽ അസാധാരണമായി മുഴയോ തുടിപ്പോ കണ്ടാൽ സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കാണണം. വിദ്യാ സന്പന്നരായ യുവതികൾ സ്തനാർബുദത്തെക്കുറിച്ച് വീട്ടിലെ സ്ത്രീകളെ ബോധവൽക്കരിക്കണമെന്നും വിദഗ്ധർ പറഞ്ഞു

തൃശൂർ വിമല കോളേജിൽ വച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ബീന ജോസ്, ഡോ.സുമിത് എസ് മാലിക്, ഡോ.റഹ്മത്തുന്നീസ തുടങ്ങിയവർ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios