Asianet News MalayalamAsianet News Malayalam

കുടംപുളിയിട്ടുവെച്ച നല്ല ചെമ്മീൻ കറിയുണ്ട്​

chemmeen curry recipe
Author
First Published Dec 21, 2017, 2:53 PM IST

കുടംപുളിയിട്ടുവെച്ച നല്ല ചെമ്മീൻ കറി മലയാളിയുടെ ഭക്ഷണശീലങ്ങളിൽ പാടിപ്പതിഞ്ഞ ശീലാണ്​. ഹിറ്റ്​ സിനിമാപാട്ടിലെ ആ വരികൾ മലയാളിലുടെ തീൻ മേശയിലെ ഇഷ്​ടവിഭവമായിട്ട്​ പതിറ്റാണ്ടുകളായി​. പലർക്കും കുടംപുളിയിട്ടുള്ള ചെമ്മീൻ കറി തനത്​ രുചിയോടെ പാചകം ഇന്ന്​ ബുദ്ധിമുട്ടാണ്​. അതി​ന്‍റെ കൂട്ട്​ പരിചയപ്പെടാം: 

ചേരുവകള്‍

ചെമ്മീൻ: 250 gm
ചെറിയ ഉള്ളി അരിഞ്ഞത് : 12 എണ്ണം
വെളുത്തുള്ളി അരിഞ്ഞത് : 10 അല്ലി
ഇഞ്ചി അരിഞ്ഞത് : ഒരു വലിയ കഷ്ണം
പച്ചമുളക് : 3 എണ്ണം
മുളക് പൊടി : 2 ടേബിൾ സ്പൂൺ
മല്ലി പൊടി : അര ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി : അര ടി സ്പൂൺ
ഉലുവ പൊടി : കാൽ  ടി സ്പൂൺ
വെളിച്ചെണ്ണ : രണ്ട്​  ടേബിൾ സ്പൂൺ
കറിവേപ്പില : 2 തണ്ട്
ഉപ്പ്‌
വെള്ളം.

താളിക്കാൻ:
വെളിച്ചെണ്ണ : ഒരു ടേബിൾ സ്പൂൺ
ഉലുവ : കാൽ ടി സ്പൂൺ
കടുക് : അര  ടി സ്പൂൺ
ചെറിയ ഉള്ളി അരിഞ്ഞത് : 4 എണ്ണം
ഉണക്ക മുളക് : 2
കറിവേപ്പില : 1 തണ്ട്
മുളക് പൊടി : കാൽ ടി സ്പൂൺ
മഞ്ഞൾ പൊടി : കാൽ ടി സ്പൂൺ

പാചകം ചെയ്യുന്ന വിധം:

കുടംപുളി കഴുകി വെള്ളത്തിൽ ഇട്ട് മാറ്റി വെക്കുക. ചെമ്മീൻ നന്നാക്കി കഴുകി മാറ്റി വെക്കുക. മൺ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞു വെച്ച വെളുത്തുള്ളി, ഇഞ്ചി , പച്ചമുളക് ചേർത്ത് രണ്ട്​ മിനിറ്റ് വഴറ്റുക. ഇതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക.

ചെറുതായി കളർ മാറി തുടങ്ങുമ്പോൾ തീ  കുറച്ചു മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി എന്നിവ ചേർത്ത് പച്ചമണം മാറും വരെ നന്നായി വഴറ്റുക. ഇതിലേക്ക് കുടംപുളി വെള്ളത്തോട് കൂടി ചേർക്കുക. ആവശ്യമെങ്കിൽ അൽപ്പം കൂടെ വെള്ളം ചേർക്കുക. കൂടുതലാകാതിരിക്കാൻ ശ്രദ്ധിക്കണം. 

ഇത്​ നന്നായി തിളക്കുമ്പോൾ ചെമ്മീൻ ചേർത്ത് അടച്ചു വെച്ച് 10 മിനിറ്റ് വേവിക്കുക. കറി കട്ടി ആയിട്ടില്ലെങ്കിൽ കുറച്ചു നേരം തുറന്നു വെച്ച് തിളപ്പിച്ചതിനു ശേഷം ഉലുവ പൊടി ചേർത്ത് തീ അണക്കുക. 

താളിക്കുന്നതിനായി വെളിച്ചെണ്ണ ചൂടാക്കുക. ശേഷം ഉലുവ, കടുക് എന്നിവ പൊട്ടിക്കുക. ഇതിലേക്ക് വറ്റൽ മുളകും, കറിവേപ്പിലയും,അരിഞ്ഞു വെച്ച ചെറിയ ഉള്ളിയും ചേർത്ത് ഇളക്കുക.

ചെറിയ ഉള്ളി നിറം മാറി തുടങ്ങുമ്പോൾ മുളക് പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് ഇളക്കി ഒരു മിനിറ്റ് കഴിഞ്ഞു തീ ഓഫ് ചെയ്‌തു കറിയിലേക്കു ചേർത്തിളക്കുക. ചൂടാറും മു​െമ്പ ആഹാരത്തി​നൊപ്പം കഴിക്കാം.


 

Follow Us:
Download App:
  • android
  • ios