Asianet News MalayalamAsianet News Malayalam

ചമ്മന്തി കൂട്ടി ഒരു പിടി പിടിച്ചാലോ...!

chutny recipe
Author
First Published Jun 27, 2016, 9:31 AM IST

മുളക് ചമ്മന്തി :

chutny recipe
പത്തു പന്ത്രണ്ട് വറ്റല്‍ മുളകും പത്തു പതിനഞ്ചു ചുവന്നുള്ളിയും ഒരു നെല്ലിക്കാ വലുപ്പത്തോളം കുരുവില്ലാത്ത പിഴുപുളിയും രണ്ടു കറിവേപ്പിലയും കൂടി ഇടിച്ചു ചതച്ചു എടുക്കുക. ഇടിച്ചു തന്നെ എടുക്കണം കേട്ടോ...
ഇനി ഒരു ചീനച്ചട്ടിയില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ഇടിച്ചു ചതച്ച മുളകു കൂട്ടു ചേര്‍ത്ത് മൂന്നു നാലു മിനിറ്റ് നല്ല പോലെ വഴറ്റുക. പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി എടുത്താല്‍ ദേ ആ ചിത്രത്തില്‍ കാണുന്നതുപോലെ നല്ല ഒരു മുളകു ചമ്മന്തി കിട്ടും. ചൂടു ചോറോ, കപ്പ പുഴുങ്ങിയതോ, കഞ്ഞിയോ വടയോ എന്തിന്റെ കൂടെ ആയാലും ഈ ചമ്മന്തി കിടിലന്‍ ആണേയ്..., ഇപ്പോള്‍ തന്നെ ഉണ്ടാക്കി നോക്കൂ...

( മുളക് ഇടിച്ചു ചതയ്ക്കാന്‍ പറ്റില്ലെങ്കില്‍ മിക്‌സറില്‍ ഇട്ട് ഒന്ന് കറക്കിയാല്‍ മതി. വെളിച്ചെണ്ണ ചേര്‍ക്കുന്നതു കൊണ്ട് അധികം എരിവ് ഉണ്ടാകില്ല)

chutny recipe
തയ്യാറാക്കിയത്- ബിന്ദു ജെയ്‌സ്

കടപ്പാട്- ഉപ്പുമാങ്ങ ഡോട്ട് കോം ഫേസ്ബുക്ക് പേജ്

Follow Us:
Download App:
  • android
  • ios