Asianet News MalayalamAsianet News Malayalam

ഇവരാണ് ആ സദ്യക്ക് പിന്നില്‍... പാചകസംഘത്തിന്റെ ഫോട്ടോ പങ്കുവച്ച് 'ദീപ്‍വീർ'

രണ്ട് ആചാരങ്ങള്‍ പ്രകാരം, രണ്ട് വിവാഹച്ചടങ്ങുകളാണ് ഇറ്റലിയില്‍ നടന്നത്. കൊങ്കിണി ആചാരപ്രകാരം നടന്ന വിവാഹത്തിന് വിളമ്പിയ 'സൗത്ത് ഇന്ത്യന്‍ സദ്യ'യുടെ ചിത്രമാണ് ദീപിക ഇന്‍സ്റ്റയില്‍ പങ്കുവച്ചിരുന്നത്

deepika ranveer couple shares photo of the group who made food for their marriage
Author
Mumbai, First Published Nov 27, 2018, 5:54 PM IST

ദീപിക-രണ്‍വീര്‍ താരവിവാഹത്തിന്റെ വിശേഷങ്ങള്‍ ഓരോന്നായി വീണ്ടും 'ചായച്ചര്‍ച്ച'കളില്‍ ഇടം നേടുകയാണ്. വിവാഹത്തിനും, ചടങ്ങുകളുടെ സമയത്തും, സല്‍ക്കാരത്തിനുമെല്ലാം ഇരുവരും അണിഞ്ഞ വസ്ത്രങ്ങളെയും ആഭരണങ്ങളെയും കുറിച്ചും ഇരുവരുടെയും ചിത്രങ്ങളെ കുറിച്ചുമെല്ലാം ആരാധകര്‍ ഏറെ സംസാരിച്ചുകഴിഞ്ഞു. 

ഇതിനിടയിലെപ്പോഴോ ഇറ്റലിയിലെ ലേക്ക് കോമോയില്‍ വച്ച് നടന്ന വിവാഹത്തിന് വിളമ്പിയ സദ്യയെ കുറിച്ചും ചെറിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ദീപിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോയാണ് ഈ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയത്. 

വാഴയിലയില്‍ നിരത്തിയ സദ്യവട്ടങ്ങള്‍ക്ക് മുന്നിലിരുന്ന് രണ്‍വീറിന് മധുരം നല്‍കുന്ന തന്റെ ഫോട്ടോ ആയിരുന്നു ദീപിക പോസ്റ്റ് ചെയ്തത്. ഇറ്റലിയില്‍ വച്ച് നടന്ന വിവാഹത്തില്‍ എങ്ങനെയാണ് വാഴയില സദ്യ വന്നതെന്ന സംശയം പലരും പങ്കുവച്ചിരുന്നു. 

 

 

എന്നാല്‍ ഇതിന്റെ സത്യാവസ്ഥ താരങ്ങള്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. രണ്ട് ആചാരങ്ങള്‍ പ്രകാരം, രണ്ട് വിവാഹച്ചടങ്ങുകളാണ് ഇറ്റലിയില്‍ നടന്നത്. കൊങ്കിണി ആചാരപ്രകാരം നടന്ന വിവാഹത്തിന് വിളമ്പിയ 'സൗത്ത് ഇന്ത്യന്‍ സദ്യ'യുടെ ചിത്രമാണ് ദീപിക ഇന്‍സ്റ്റയില്‍ പങ്കുവച്ചത്. 

കൂടാതെ സദ്യ ഒരുക്കിയ 'ഫുഡ്‌ലിങ്ക് കാറ്റേഴ്‌സി'നൊപ്പം ഇറ്റലിയില്‍ വച്ച് എടുത്ത ഗ്രൂപ്പ് ഫോട്ടോയും പുറത്തുവിട്ടിരിക്കുകയാണ് താരങ്ങള്‍. 'ദീപ്‍വീ‍ർ.വീഡിയോ' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 

 

ജയ ബച്ഛന്‍, ശില്‍പ ഷെട്ടി, ആശാ ഭോസ്‍ലെ, മുകേഷ് അംബാനി എന്നിങ്ങനെ പ്രമുഖരുടെ കുടുംബ ചടങ്ങുകള്‍ക്ക് ഭക്ഷണമൊരുക്കുന്ന സംഘമാണ് 'ഫുഡ്‌ലിങ്ക് കാറ്റേഴ്‌സ്'. ബോളിവുഡിന്റെ പ്രിയ താരജോഡികള്‍ കൂടി ചിത്രം പങ്കുവച്ചതോടെ കൂടുകല്‍ പ്രശസ്തിയിലേക്ക് കടക്കുകയാണ് ഇവരിപ്പോള്‍.
 

Follow Us:
Download App:
  • android
  • ios