Asianet News MalayalamAsianet News Malayalam

വിഷാദം അപകടകാരിയാണ്​; പ്രതിവിധിയുണ്ട്​ ആയൂർവേദത്തിൽ

Depression May be Linked with Changing Brain Structures
Author
First Published Feb 16, 2018, 8:32 PM IST

ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും കണ്ടുവരുന്ന രോഗാവസ്​ഥയാണ്​ വിഷാദം. ഇത്​ മസ്​തിഷ്​കത്തിന്‍റെ ഘടനയിലുണ്ടാകു​ന്ന മാറ്റവുമായി നേരിട്ട്​ ബന്ധപ്പെട്ടിരിക്കുന്നു. എഡിൻബർഗ്​ സർവകലാശാലയുടെ പുതിയ പഠനപ്രകാരം വിഷാദം മസ്​തിഷ്​ക ഘടനയുടെ മാറ്റത്തിലേക്ക്​ നയിക്കുമെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. മസ്​തിഷ്​കത്തിൽ വിനിമയത്തിന്​ സഹായിക്കുന്ന ബ്രെയിൻ സെല്ലിൽ ഒരു പാട്​ മാറ്റങ്ങൾക്കും ഇത്​ കാരണമാകുന്നു.

 3000 പേരിൽ നടത്തിയ പഠനമാണ്​ എഡിൻബർഗ്​ സർവകലാശാലയും ഗ്ലാസ്​ഗോ സർവകലാശാലയും ചേർന്ന്​  നടത്തിയത്​. വിഷാദം അടിയന്തിര ചികിത്സ അർഹിക്കുന്ന രോഗാവസ്​ഥയാണ്​. പുതിയ ചികിത്സാരീതികളും വികസിച്ചുവന്നിട്ടുണ്ട്​. 

Depression May be Linked with Changing Brain Structures

ഇന്ത്യയില്‍ വിഷാദരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നതിന് കാരണവും വിഷാദരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ്. 

ആശങ്ക, ഉറക്കമില്ലായ്​മ, മാനസിക പിരിമുറുക്കം എന്നിവ ഇതിന്‍റെ ലക്ഷണങ്ങളാണ്​. ഇൗ ലക്ഷണങ്ങളെ നിയന്ത്രിക്കുകയാണ്​ ആദ്യം ചെയ്യേണ്ടത്​. ഇതിന്​ സഹായകമാകുന്ന ചില ഒൗഷധങ്ങൾ ഇതാ:

1. അശ്വഗന്ധം

നിങ്ങളെ പിരിമുറക്കത്തിൽ നിന്നും ആശങ്കയിൽ നിന്നും മുക്​തമാക്കാൻ ഇവയിലെ ലാക്​ടോൺ ജൈവസംയുക്​തവും ആൽക്കലോയ്​ഡും സഹായിക്കുന്നു. 

2. ബ്രഹ്​മി

പിരിമുറുക്കമുള്ള അവസ്​ഥയെ തരണം ചെയ്യാൻ ബ്രഹ്​മി നിങ്ങളെ സഹായിക്കും. ഇവ നിങ്ങളെ ശാന്തരാക്കുകയും ആശങ്കയിൽ നിന്നും പരിഭ്രമത്തിൽ നിന്നും നിങ്ങളെ മുക്​തരാക്കുകയും ചെയ്യും.  

3. ജതമാംസി

വിഷാദം, മാനസിക പിരിമുറുക്കം, തളർച്ച എന്നിവക്കെതിരെ പ്രവർത്തിക്കാൻ കഴിയുന്നു ഇവക്ക്​. ഇവയുടെ വേരിന്​ പിരിമുറുക്ക സംബന്ധമായി ഉണ്ടാകുന്ന അസുഖത്തെ പ്രതിരോധിക്കാൻ ക​ഴിയും. 

4. പുതിന

മനസിനെ ശാന്തമാക്കാനും തണുപ്പിക്കാനും ഇവക്ക്​ കഴിയും. 
 

Follow Us:
Download App:
  • android
  • ios