Asianet News MalayalamAsianet News Malayalam

തടി കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് തരം ഡീടോക്സ് ഡ്രിങ്കുകൾ ഇവയൊക്കെ

തടി കുറയ്ക്കാൻ ഡയറ്റ് ചെയ്തും ജിമ്മിൽ പോയും മടുത്ത് കാണുമല്ലേ. ഭക്ഷണം എത്ര നിയന്ത്രിച്ചിട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. തടി കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് തരം ഡീടോക്സ് ഡ്രിങ്കുകൾ പരിചയപ്പെടാം. 

detox drinks for weight loss
Author
Trivandrum, First Published Dec 2, 2018, 9:00 AM IST

മധുര പലഹാരങ്ങള്‍, എണ്ണ പലഹാരങ്ങള്‍ എന്നിവയെല്ലാം കഴിച്ച്‌ അവസാനം തടിവയ്‌ക്കുന്ന അവസ്ഥയാണ്‌ ഇന്ന്‌ പലര്‍ക്കും. തടി കുറയ്‌ക്കാന്‍ പ്രധാനമായി എല്ലാവരും ചെയ്യുന്നത്‌ ഡയറ്റ്‌ തന്നെയാണ്‌. ക്യത്യമായ ഡയറ്റ്‌ ചെയ്‌തില്ലെങ്കില്‍ തടി കുറയ്‌ക്കാന്‍ വളരെ പ്രയാസമായിരിക്കും. തടി കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് തരം ഡീടോക്സ് ഡ്രിങ്കുകൾ പരിചയപ്പെടാം. 

 ഇഞ്ചിയും നാരങ്ങയും...

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ വളരെ നല്ലതാണ് ഇഞ്ചിയും നാരങ്ങയും. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഇഞ്ചി സഹായിക്കുന്നു. നാരങ്ങ ജീവകം സി, ആന്റി ഓക്സിഡന്റുകൾ ഇവയാൽ സമ്പന്നമാണ് ഇഞ്ചിയും നാരങ്ങയും. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളോട് പൊരുതുന്നു. ദിവസവും രാവിലെ ഒരു ​ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ അൽപം ഇഞ്ചി നീരും നാരങ്ങ നീരും ചേർത്ത് കുടിക്കുക. 

detox drinks for weight loss

വെള്ളരിയും പുതിനയും...

 കുക്കുമ്പർ അഥവാ സാലഡ് വെള്ളരിയും പുതിനയും ചേർന്നാൽ അത് ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം നീക്കുകയും ദഹനത്തിനു സഹായിക്കുകയും ചെയ്യും. സാലഡ് വെള്ളരിയിലും ആന്റിഓക്സിഡന്റുകൾ ധാരാളമുണ്ട്. ശരീരത്തിലെ ജലാംശം നിലനിർത്താനും ഇത് സഹായിക്കും. വെള്ളരിക്ക ജ്യൂസിൽ അൽപം പുതിനയില ചേർത്ത് കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. 

detox drinks for weight loss

ഗ്രീൻടീയും നാരങ്ങയും...

 തടി കുറയ്ക്കാൻ വളരെ നല്ലതാണ് ​ഗ്രീൻടീയും നാരങ്ങ നീരും. ആദ്യം ഗ്രീൻടീയുടെ ഇലകൾ വെള്ളത്തിൽ തിളപ്പിക്കുക. വെള്ളം തിളച്ച് കഴിയുമ്പോൾ  അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കാം.  തടി കുറയ്ക്കാൻ നല്ലൊരു ഡ്രിങ്കാണ് ഇത്.  ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള ഇത് ഊർജ്ജമേകുന്നതോടൊപ്പം കാലറി കത്തിച്ചു കളയുകയും ശരീരത്തെ വിഷമുക്തമാക്കുയും ചെയ്യും. 

detox drinks for weight loss

ഉലുവ വെള്ളം...

 തടി കുറയ്ക്കാൻ വളരെ നല്ലതാണ് ഉലുവ വെള്ളം. ഉലുവ വെള്ളം വെറുംവയറ്റിൽ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ സഹായിക്കുന്നു.  ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് വളരെ നല്ലതാണ് ഉലുവ വെള്ളം.

detox drinks for weight loss

മുന്തിരിയും കറുവപ്പട്ടയും... 

 മുന്തിരിയും കറുവപ്പട്ടയും ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ സഹായിക്കുന്നു. ഒരു ​ഗ്ലാസ് മുന്തിരി ജ്യൂസിൽ അൽപം കറുവപ്പട്ട ചേർത്ത് കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും വെറും വയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ നല്ലത്. അസിഡിറ്റി, മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കും ഈ ഡ്രിങ്ക് നല്ലൊരു പരിഹാരമാണ്.

detox drinks for weight loss

 

Follow Us:
Download App:
  • android
  • ios