Asianet News MalayalamAsianet News Malayalam

മാസം തികയാതെയുള്ള ജനനം കുഞ്ഞിനെ എങ്ങനെ ബാധിക്കും?

മാസം തികയുന്നതിന് മുമ്പ് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ എല്ലാവരിലും ശാരീരിക പ്രശ്‌നങ്ങള്‍ കാണണമെന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 40 ആഴ്ചയാണ് കുഞ്ഞുങ്ങളുടെ പൂര്‍ണ്ണവളര്‍ച്ചയ്ക്ക് കണക്കാക്കുന്നത്

doctor talks about infant care
Author
Trivandrum, First Published Nov 27, 2018, 11:54 PM IST

നവജാതശിശുക്കളെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ആശങ്കകളുമാണ് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്നത്. ഗര്‍ഭധാരണം മുതല്‍ തുടങ്ങുന്നതാണ് ഇത്തരം സംശയങ്ങളും ആശങ്കകളുമെല്ലാം. മാസം തികയാതെയുണ്ടാകുന്ന പ്രസവത്തെ കുറിച്ചും പല തരത്തിലുള്ള അബദ്ധധാരണകളാണ് ആലുകള്‍ക്കിടയിലുള്ളത്.

മാസം തികയുന്നതിന് മുമ്പ് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ എല്ലാവരിലും ശാരീരിക പ്രശ്‌നങ്ങള്‍ കാണണമെന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 40 ആഴ്ചയാണ് കുഞ്ഞുങ്ങളുടെ പൂര്‍ണ്ണവളര്‍ച്ചയ്ക്ക് കണക്കാക്കുന്നത്. 37 ആഴ്ചയില്‍ കുറവായി ജനിക്കുന്ന കുഞ്ഞുങ്ങളെയാണ് മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളായി പരിഗണിക്കുന്നത്. ആഴ്ചകള്‍ കുറയുന്തോറും ശാരീരിക പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതകളും കൂടുന്നു. 

വൈകല്യം മുതല്‍ മരണം വരെയുള്ള സാധ്യതകള്‍ ഇക്കാര്യത്തിലുണ്ടെന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. മാസം തികയാതെയുള്ള ജനനം കുഞ്ഞിന്റെ ശ്വാസകോശത്തെയാണ് ആദ്യം ബാധിക്കാന്‍ സാധ്യതയെന്നും ശ്വസനം കൃത്യമാകാതെ വരുമ്പോഴാണ് മറ്റ് ബുദ്ധിമുട്ടുകള്‍ നേരിടുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കമുള്ള മറുപടിയും വിശദീകരണവുമായി എറണാകുളം റിനൈ മെഡിസിറ്റിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് നിയോ നാറ്റോളജിസ്റ്റ്, ഡോ. സക്കീര്‍ വി.ടി ചേരുന്നു. 

വീഡിയോ കാണാം...

 

Follow Us:
Download App:
  • android
  • ios