Asianet News MalayalamAsianet News Malayalam

രാത്രി വെെകി ഉറങ്ങിയാൽ ഈ അസുഖങ്ങൾ പിടിപെടാം

വെെകി ഉറങ്ങുന്നവർക്ക് ഹൃദ്രോഗവും ടൈപ്പ് 2 പ്രമേഹവും വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. നേരത്തെ കിടന്ന് നേരത്തെ എഴുന്നേൽക്കുന്നവരേക്കാൾ രണ്ടര മടങ്ങ് രോഗസാധ്യത വൈകി ഉറങ്ങുന്നവര്‍ക്കുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. 

Does Sleeping Late At Night Induce Weight Gain?
Author
Trivandrum, First Published Feb 21, 2019, 8:30 PM IST

രാത്രി വെെകി ഉറങ്ങുന്നത് നല്ലശീലമല്ല. അത് നിരവധി ആരോ​ഗ്യപ്രശ്നങ്ങളാകും ഉണ്ടാക്കുക. വെെകി ഉറങ്ങുന്നവർക്ക് ഹൃദ്രോഗവും ടൈപ്പ് 2 പ്രമേഹവും വരാനുള്ള സാധ്യത കൂടുതലാണ്. നേരത്തെ കിടന്ന് നേരത്തെ എഴുന്നേൽക്കുന്നവരേക്കാൾ രണ്ടര മടങ്ങ് രോഗസാധ്യത വൈകി ഉറങ്ങുന്നവര്‍ക്കുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. രാത്രി ഉറങ്ങാന്‍ കിടക്കുന്നവര്‍ മദ്യം, മധുരം, ഫാസ്റ്റ് ഫുഡ് തുടങ്ങി അനാരോഗ്യമുള്ള ഭക്ഷണം ശീലമാക്കുന്നവരുമാണെന്ന് പഠനത്തിൽ പറയുന്നു.

ഇവര്‍ പഴങ്ങളും പച്ചക്കറികളും വളരെ കുറച്ചും ഊര്‍ജ്ജപാനീയങ്ങളും കഫീന്‍ അടങ്ങിയ ബിവറേജുകളും ധാരാളവും കഴിക്കും. വെെകി ഉറങ്ങുന്നവര്‍ക്ക് രക്ത സമ്മര്‍ദം അധികമാകാനുള്ള സാദ്ധ്യത കൂടുതലാണെന്നും പഠനങ്ങൾ പറയുന്നു. അഞ്ചുമണിക്കൂറിൽ താഴേ ഉറങ്ങുന്ന യുവാക്കളിൽ ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്.

Does Sleeping Late At Night Induce Weight Gain?

സ്വീഡനിലെ ഗോതൻബർഗ് സർവകലാശാലയിലെ ​ഗവേഷകരാണ് ഇതിനെ കുറിച്ച് പഠനം നടത്തിയത്. ചെറുപ്പക്കാരായ യുവാക്കളിലെ ഉറക്കക്കുറവ് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യുമെന്നാണ് ​​ഗവേഷകനായ മോയാ ബെൻസെറ്റ്സൺ പറയുന്നു. അമിതവണ്ണവും പ്രമേഹവും പുകവലിയും ഉള്ളവർ അഞ്ച് മണിക്കൂറിൽ  താഴേയാണ് ഉറങ്ങുന്നതെങ്കിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ​​ഗവേഷകനായ മോയാ ബെൻസെറ്റ്സൺ പറയുന്നു. 

Follow Us:
Download App:
  • android
  • ios