Asianet News MalayalamAsianet News Malayalam

ഉണക്കമീന്‍ കൂട്ടി ചോറുണ്ണാറുണ്ടോ? കാണൂ... ഇവര്‍ ഉണക്കമീന്‍ സൂപ്പ് വരെ ഉണ്ടാക്കും!!

നല്ല ഉണക്കമീനുണ്ടെങ്കിൽ ചോറുണ്ണാൻ വേറോന്നും വേണ്ടെന്ന് കരുതുന്ന മലയാളികളുണ്ട്. എന്നാൽ ഉണക്കമീൻ പ്രേമം നമ്മുടെ മാത്രം പ്രത്യേകതയല്ല. നൈജീരിയക്കാരുടെ ഉണക്കമീൻ പ്രേമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേള്‍ക്കാം.

dried fish lovers in Nigeria
Author
Nigeria, First Published Oct 25, 2018, 6:38 PM IST

നല്ല ഉണക്കമീനുണ്ടെങ്കിൽ ചോറുണ്ണാൻ വേറോന്നും വേണ്ടെന്ന് കരുതുന്ന മലയാളികളുണ്ട്. എന്നാൽ ഉണക്കമീൻ പ്രേമം നമ്മുടെ മാത്രം പ്രത്യേകതയല്ല. നൈജീരിയക്കാരുടെ ഉണക്കമീൻ പ്രേമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേള്‍ക്കാം...

dried fish lovers in Nigeria

നല്ല ഉണക്കമീനുണ്ടെങ്കിൽ നൈജീരിയക്കാർ കറി മാത്രമല്ല, സൂപ്പ് വരെ ഉണ്ടാക്കിക്കളയും. ഉണക്കമീനിന്റെ മണം അവർക്ക് ഗൃഹാതുരതയാണ്. മുത്തശ്ശിമാരുടെ അടുക്കളകളിലെ മണം. ഒക്പോറോകോ എന്നാണ് നൈജീരിയയിൽ ഉണക്കമീനിന് പറയുന്നത്.

dried fish lovers in Nigeria

ഈ ഉണക്കമീൻ പ്രേമം തുടങ്ങാൻ കാരണം ഏറെ കൗതുകകരമാണ്. 1967 മുതൽ 70 വരെ നൈജീരിയയെ പിടിച്ചുലച്ച ആഭ്യന്തര കലാപം. അവശ്യ സാധനങ്ങൾക്കെല്ലാം ക്ഷാമം വന്നപ്പോൾ സഹായമായി നോർവീജിയൻ സർക്കാർ അയച്ചതാണ് ഉണക്കമീൻ. അധികകാലം ഇരുന്നാലും കേടാകില്ലല്ലോ എന്ന് കരുതി അയച്ച ഉണക്കമീനിന്റെ രുചി നേരെ ചെന്നെത് നൈജീരിയക്കാരുടെ ഹൃദയത്തിലേക്കാണ്.

dried fish lovers in Nigeria

ഇന്നിപ്പോൾ വിവാഹസൽക്കാരത്തിൽ പോലും വിളന്പുന്ന വിശേഷ ഭക്ഷണമാണ് ഉണക്കമീൻ. വർഷം 6000 മുതൽ 9000 ടൺ വരെ ഉണക്കമീനാണ് നൈജീരിയ ഇറക്കുമതി ചെയ്യുന്നത്. കടൽ വിഭവങ്ങളുടെ ഭക്ഷ്യമേള വച്ചപ്പോൾ അവിടെയും താരം ഉണക്കമീൻ തന്നെ. ഇനി വ്യത്യസ്തമായ ഉണക്കമീനുകളെ പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ്, നോർവീജിയൻ സീഫുഡ് കൗൺസിൽ

Follow Us:
Download App:
  • android
  • ios