Asianet News MalayalamAsianet News Malayalam

ക്രിസ്മസ് വിരുന്ന് രുചികരമാക്കാന്‍ ഡ്രൈ ചില്ലി ചിക്കന്‍

Dry chilly chicken recipe
Author
First Published Dec 24, 2017, 2:44 PM IST

ചിക്കന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ക്രിസ്മസ് ആയാല്‍ ചിക്കന്‍ ഇല്ലാതെ എന്ത് ആഘോഷം? ചിക്കന്‍ വിഭവങ്ങളില്‍ എല്ലാവരുടെയും പ്രിയപ്പെട്ടതാണ് ചില്ലി ചിക്കന്‍.  

Dry chilly chicken recipe

ഡ്രൈ ചില്ലി ചിക്കന്‍ പലരും പലരീതിയിലാണ് ഉണ്ടാക്കുന്നത്.  പെട്ടെന്ന് ഉണ്ടാക്കാവുന്ന ഡ്രൈ ചില്ലി ചിക്കന്‍റെ കൂട്ട് നോക്കാം.

Dry chilly chicken recipe

ചേരുവകൾ

ചിക്കന്‍ (എല്ലില്ലാത്തത്) - അരക്കിലോ 

സവാള - 2 

പച്ചമുളക് - 4 

ക്യാപ്‌സിക്കം - 1 

മുളുകുപൊടി - 1 സ്പൂണ്‍

തൈര്-2 സ്പൂണ്‍

ഉപ്പ് 

ചെറുനാരങ്ങാനീര് 

മല്ലിയില

സോയാ സോസ് - 4 സ്പൂണ്‍ 

കുരുമുളുക പൊടി - അര സ്പൂണ്‍ 

കോണ്‍ഫ്‌ളോര്‍ -1 സ്പൂണ്‍ 

ഇഞ്ചി, വെളുത്തുള്ളി അരച്ചത്-അര സ്പൂണ്‍ 

ചില്ലി സോസ്, ടൊമാറ്റോ സോസ് - 2 സ്പൂണ്‍ 

Dry chilly chicken recipe

തയാറാക്കുന്ന വിധം: 

ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അതില്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ഉപ്പ്, തൈര്,  പകുതി സോയാസോസ്, കുരുമുളകു പൊടി എന്നിവ ചേര്‍ത്ത് 1 മണിക്കൂര്‍ വയ്ക്കുക. പിന്നീട് ഇത് ചെറുതായി എണ്ണയിലിട്ട് വറുത്തെടുക്കുക.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് സവാള, പച്ചമുളക് എന്നിവ ചേര്‍ക്കുക. സവാളയ്ക്ക് ചെറിയൊരു ബ്രൗണ്‍ നിറം വരുമ്പോള്‍ ഇതിലേക്ക് ബാക്കിയുള്ള സോയാസോസ്, ടൊമാറ്റോ സോസ്, ചില്ലി സോസ് എന്നിവ ചേര്‍ത്തിളക്കുക.

തുടര്‍ന്ന് ഇതിലേക്ക് വറുത്തുവെച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ക്കണം. അല്‍പസമയം കഴിഞ്ഞ് ക്യാപ്‌സിക്കവും ചേര്‍ത്ത് നന്നായി ഇളക്കി വെള്ളം വറ്റിക്കണം. ചിക്കന്‍ വാങ്ങിവച്ച് നാരങ്ങാനീര് പിഴിഞ്ഞു ചേര്‍ക്കുക. മല്ലിയില ചേര്‍ത്ത് അലങ്കരിക്കുകയും ചെയ്യാം.

Dry chilly chicken recipe

 

Follow Us:
Download App:
  • android
  • ios