Asianet News MalayalamAsianet News Malayalam

പരീക്ഷാകാലത്ത്​ ഭക്ഷണം പരീക്ഷണമാകരുത്​

  • ക്ഷീണിതരായും സമ്മർദത്തോടെയും ആയാസത്തോടെയും പരീക്ഷയെ നേരിടാൻ കഴിയില്ല
Eat Like A Scholar For Stress Free Exams

പരീക്ഷാ കാലമാണിത്​. എല്ലാം മാറ്റിവെച്ച്​ നിങ്ങൾക്ക്​ ഒട്ടേറെ പഠിക്കാനുണ്ടാകും. പരീക്ഷാചൂടിനിടയിൽ ​ശ്രദ്ധവെക്കേണ്ടതാണ്​ ഇൗ സമയത്തെ ഭക്ഷണവും. ശ്രദ്ധ മുഴുവൻ പുസ്​തകത്തിലും പഠനത്തിലും കേന്ദ്രീകരിക്കാൻ ഭക്ഷണവും ഘടകമാണ്​. ലക്ഷ്യം നേടാൻ ശരീരത്തെ ഉൗർജത്തോടെ നിലനിർത്തണം.

ക്ഷീണിതരായും സമ്മർദത്തോടെയും ആയാസത്തോടെയും പരീക്ഷയെ നേരിടാൻ കഴിയില്ല. നല്ല ഭക്ഷണം നിങ്ങളുടെ ഉൗർജ നിലയെ മികച്ചതാക്കി നിർത്തും. അത്​ മസ്​തിഷ്​കത്തെ ജാഗ്രതയോടെ നിർത്താൻ സഹായിക്കും. ഇത്​ പരീക്ഷയിലെ നിങ്ങളുടെ പ്രകടനത്തെ മികച്ചതാക്കാനും വഴിവെക്കും. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:  

പ്രാതൽ ഒഴിവാക്കരുത്​: നല്ല പ്രഭാത ഭക്ഷണം നിങ്ങളെ ദിവസം മുഴുവൻ ഉൗർജത്തോടെ നിർത്താൻ സഹായിക്കും. വിറ്റാമിനും ധാതുക്കളാലും സമ്പന്നമായ പ്രാതൽ കഴിക്കുന്നത്​ നല്ല തുടക്കത്തിന്​ വഴിയൊരുക്കും. റെഡി ടു കുക്ക്​, റെഡി ടു ഇൗറ്റ്​ ഇനത്തിൽ പാക്കറ്റിൽ വരുന്ന ഭക്ഷണങ്ങൾ ഒഴിവാക്കണം. ഇവ പോഷക ഗുണത്തിൽ കുറവും കൊഴുപ്പിന്‍റെ അളവിൽ കൂടുതലു​മായിരിക്കും. 

 പ്രാതലിന്​ ഇവയാകാം: ഒാട്​സ്​, പാലും ഡ്രൈ ഫ്രൂട്​സും, ബദാം മിൽക്ക്​, കപ്പലണ്ടി എന്നിവ പ്രാതലിൽ ഉൾപ്പെടുത്താം. പാലും മുട്ടയും ധാന്യങ്ങൾ ഉപയോഗിച്ചുള്ള റൊട്ടിയും ചേർന്നുള്ള പ്രാതൽ ഉൗർജദായകമാണ്​. തക്കാളിയും പനീറും ചേർന്നുള്ള സാൻറ്​വിച്ചും പാലും നല്ല പ്രഭാത ഭക്ഷണമാണ്​.  റാഗി ഇഡലിയും സാമ്പാറും തേങ്ങാ ചട്​ണിയും പരീക്ഷാകാലങ്ങളി​ൽ കൂടി മികച്ച പ്രാതലാണ്​.   

ഉച്ച ഭക്ഷണം: മിക്​സഡ്​ വെജ്​ പുലാവ്​, പച്ചക്കറി വിഭവങ്ങളും വീട്ടിലുണ്ടാക്കിയ റൊട്ടിയും ഉച്ചഭക്ഷണമാക്കാം. ഇ​േതാടൊപ്പം തൈരും ചേർത്ത്​ കഴിക്കാം. ചിക്കൻ കട്​ലെറ്റ്​, പനീർ കട്​ലെറ്റ്​ എന്നിവയും വെജിറ്റബിൾ സാലഡും ​ചേർത്തുള്ള ഉച്ചഭക്ഷണവും ആകാം. വെജിറ്റബിൾ സൂപ്പും ഇൗ സമയത്ത്​ ഗുണകരമാണ്​. ഭക്ഷണത്തിൽ മിതത്വം നല്ലതാണ്​. അരിഭക്ഷണത്തി​െൻറ കാര്യത്തിലും ഇത്​ ബാധകം. 

ലഘുഭക്ഷണത്തിലും ശ്രദ്ധ വേണം: കേക്ക്​, കുക്കീസ്​, ചോ​ക്ലേറ്റ്​ എന്നിവ കഴിക്കുന്നത്​ സ്വാദിഷ്​ടവും പെ​ട്ടെന്ന്​ ഉൗർജം ലഭിക്കുന്നതിനും സഹായിക്കുമെങ്കിലും ഇവ കൊഴുപ്പ്​ വർധിപ്പിക്കാൻ കാരണമാകും. എല്ലാതരം പഴങ്ങളും ലഘുഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഡ്രൈ ഫ്രൂട്​സും കപ്പലണ്ടിയും ലഘുഭക്ഷണത്തിന്​ പരിഗണിക്കാം.  

ജലാംശം കുറയരുത്​: ശരീരത്തിൽ ജലാംശം കുറയുന്നത്​ മയക്കത്തിന്​ കാരണമാകും. ഇത്​ പഠനത്തെയും പരീക്ഷയെയും പ്രതികൂലമായി ബാധിക്കും. അനുവദിനീയമെങ്കിൽ പരീക്ഷാ ഹാളിൽ വെള്ളക്കുപ്പി കരുതുക. തേങ്ങാവെള്ളം, കഞ്ഞിവെള്ളം, നിമ്പു പാനി എന്നിവയും ക്ഷീണമകറ്റാൻ കുടിക്കാം. അധികമായി കാപ്പി കുടിക്കുന്നത്​ രക്​തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റമുണ്ടാക്കും. ഇത്​ ഇടക്കിടെ മൂത്രമൊഴിക്കാനുള്ള പ്രവണതയും വർധിപ്പിക്കും. പഠനത്തിലെയും പരീക്ഷയിലെയും ശ്രദ്ധകുറവിന്​ ഇത്​ കാരണമാകും. 

വിശ്രമം വേണം: പഠനത്തിനിടയിൽ അൽപ്പം വിശ്രമം ഗുണം ചെയ്യും. രാത്രിയിൽ ഏഴ്​ മണിക്കൂർ ഉറങ്ങിയിരിക്കണം. ശരിയായ ഉറക്കം നിങ്ങളുടെ ഒാർമ ശക്​തിയെ സഹായിക്കും. ഉറക്കത്തിന്​ മുമ്പ്​ 15 മുതൽ 20 മിനിറ്റ്​ വരെ വിശ്രമിക്കുന്നതും ഗുണകരമാണ്​. 
 

Follow Us:
Download App:
  • android
  • ios