Asianet News MalayalamAsianet News Malayalam

വണ്ണം കുറയ്ക്കാന്‍ വെളുത്തുള്ളി; ഉപയോഗിക്കേണ്ടതിങ്ങനെ...

ശരീരത്തിനാവശ്യമല്ലാത്ത കലോറികളെരിച്ച് കളഞ്ഞ്, എപ്പോഴും ഊര്‍ജ്ജസ്വലതയോടെയിരിക്കാന്‍ പച്ച വെളുത്തുള്ളി കഴിക്കുന്നതിലൂടെ കഴിയും. വിശപ്പിനെ അടക്കിനിര്‍ത്താനുള്ള കഴിവാണ് വെളുത്തുള്ളിയുടെ മറ്റൊരു പ്രത്യേകത. വിശപ്പ് അടക്കിനിര്‍ത്തുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നതും തടയാനാകും

eating garlic may help to reduce body weight
Author
Trivandrum, First Published Oct 20, 2018, 7:40 PM IST

നമ്മുടെ അടുക്കളയില്‍ നിന്ന് മാറ്റിനിര്‍ത്താനാകാത്ത ഒന്നാണ് വെളുത്തുള്ളി. മിക്ക കറികളിലും അരച്ചോ ചെറുതായി അരിഞ്ഞോ ഒക്കെ വെളുത്തുള്ളി ചേര്‍ക്കാറുണ്ട്. ചിലര്‍ രുചിക്ക് വേണ്ടിയാണെങ്കില്‍ മറ്റു ചിലര്‍ വെളുത്തുള്ളിയുടെ ഗുണങ്ങള്‍ അറിഞ്ഞുകൊണ്ട് തന്നെയാണ് ഉപയോഗിക്കാറ്. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും, രക്തയോട്ടം ത്വരിതപ്പെടുത്താനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുമെല്ലാം വെളുത്തുള്ളി ഏറെ സഹായകമാണ്. 

ശരീര വണ്ണം കുറയ്ക്കാനും വെളുത്തുള്ളി ഏറെ സഹായകമാണെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ശരീരത്തിലെ കൊഴുപ്പിനെ എരിച്ചുകളയലാണ് വെളുത്തുള്ളിയുടെ പ്രധാന ധര്‍മ്മം. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി-6, വിറ്റാമിന്‍-സി, മാംഗനീസ്, കാത്സ്യം- തുടങ്ങിയവയും വണ്ണം നിയന്ത്രിക്കാന്‍ ഏറെ സഹായകമാണ്. 

പച്ച വെളുത്തുള്ളി കഴിക്കാം...

ശരീരത്തിനാവശ്യമല്ലാത്ത കലോറികളെരിച്ച് കളഞ്ഞ്, എപ്പോഴും ഊര്‍ജ്ജസ്വലതയോടെയിരിക്കാന്‍ പച്ച വെളുത്തുള്ളി കഴിക്കുന്നതിലൂടെ കഴിയും. വിശപ്പിനെ അടക്കിനിര്‍ത്താനുള്ള കഴിവാണ് വെളുത്തുള്ളിയുടെ മറ്റൊരു പ്രത്യേകത. വിശപ്പ് അടക്കിനിര്‍ത്തുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകുന്നു. ഇതും അമിതവണ്ണത്തില്‍ നിന്ന് രക്ഷപ്പെടുത്തും.

eating garlic may help to reduce body weight

കൊഴുപ്പിനെ നല്ല രീതിയില്‍ എരിച്ചുകളയാനാകുമെന്നതിന് പുറമെ, കുടലിലും മറ്റും അടിഞ്ഞുകൂടുന്ന വിഷാംങ്ങളെ നീക്കാനും ഇത് സഹായിക്കുന്നു.

എങ്ങനെയെല്ലാം കഴിക്കാം...

ഒന്നുകില്‍ വെളുത്തുള്ളി പച്ചയ്ക്ക് അങ്ങനെ തന്നെ കഴിക്കാം. അല്ലെങ്കില്‍ നാരങ്ങ നീരുമായി ചേര്‍ത്തും കഴിക്കാം. ഒരു കപ്പ് വെള്ളത്തിലേക്ക് നാരങ്ങനീരും അല്‍പം വെളുത്തുള്ളിയും ചേര്‍ക്കുക. രാവിലെ മറ്റെന്തെങ്കിലും കഴിക്കും മുമ്പെയാണ് ഇത് കുടിക്കേണ്ടത്. നാരങ്ങയും വണ്ണം കുറയ്ക്കാന്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ്. എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, വൈളുത്തുള്ളി പച്ചയ്ക്ക് കഴിക്കുമ്പോള്‍ ഒരിക്കലും അധികമാകരുത്. അധികമായാല്‍ ഒരുപക്ഷേ വിപരീത ഫലങ്ങള്‍ ഉണ്ടായേക്കാം. 

Follow Us:
Download App:
  • android
  • ios