Asianet News MalayalamAsianet News Malayalam

ഹിജാബ്​ ധരിച്ച പാവക്കുട്ടിയായി ഇബ്​തിഹാജ്​ മുഹമ്മദ്​

First ever hijab wearing Barbie designed after Olympian Ibtihaj Muhammad
Author
First Published Nov 20, 2017, 2:12 PM IST

ഹിജാബ്​ അണിഞ്ഞ്​ വാളെടുത്ത്​ ഒളിമ്പിക്​സിൽ മെഡൽ നേടിയ മുസ്ലീം വനിതാ കായികതാരത്തിന്​ പാവയിലുടെ പുനരാവിഷ്​ക്കാരം. അമേരിക്കൻ വാൾപയറ്റ്​ താരം ഇബ്​തിഹാജ്​ മുഹമ്മദിന്‍റെ ​ഹിജാബ്​ അണിഞ്ഞ രൂപമാണ്​ മാറ്റൽ കമ്പനി കുഞ്ഞുപാവയായി എത്തിക്കുന്നത്​. കഴിഞ്ഞ റിയോ ഒളിമ്പിക്​സിലാണ്​ 31കാരിയായ ഇബ്​തിഹാജ്​ ഹിജാബ്​ അണിഞ്ഞ്​ പോരാട്ടത്തിനിറങ്ങി ​ശ്രദ്ധപിടിച്ചുപറ്റിയത്​.  

കായികതാരം തന്നെയാണ്​ കഴിഞ്ഞ ദിവസം പാവ പ്രകാശനം ചെയ്​തതും. പാവ രൂപകൽപ്പന ചെയ്യാനുള്ള ശ്രമത്തിൽ ഇബ്​തിഹാജ്​ കമ്പനിയുമായി പൂർണമായും സഹകരിച്ചുപ്രവർത്തിച്ചു. താരത്തിന്‍റെ രൂപഭംഗിയിൽ തന്നെ പാവ രൂപപ്പെടുത്താനുള്ള കമ്പനിയുടെ ​ശ്രമത്തിനൊപ്പം അവർ നിൽക്കുകയായിരുന്നു. താൻ ഫെൻസിങ്​ യൂണിഫോമിൽ നിൽക്കുന്നതി​ന്‍റെ പാവ രൂപം കാണാനായത്​ ഏറെ ആഹ്ലാദകരമാണെന്ന്​ ഇബ്​തിഹാജ്​ തന്നെ ട്വിറ്ററിൽ കുറിച്ചു.

വാളും ഫെൻസിങ്​ മാസ്​കും ധരിച്ച്​ നിൽക്കുന്ന രൂപം താൻ ഏറെ ഇഷ്​ടപ്പെട്ടുവെന്നും താരം കുറിച്ചു. മാറ്റൽ കമ്പനിയുടെ പാവ കുടുംബത്തിലെ പുതിയ അംഗമായി തന്നെ ഉൾപ്പെടുത്തിയതിനെ അഭിമാനമായി കാണുന്ന ഇബ്​തിഹാജ്​ നന്ദിയും പ്രകാശിപ്പിച്ചു. ത​ന്‍റെ കുട്ടിക്കാലത്തെ ആഗ്രഹമാണ്​ പൂവണിഞ്ഞതെന്നും ട്വിറ്ററിൽ താരം പറയുന്നു.

ബാർബി പാവകളുടെ ഷെറോ ഇനത്തിലാണ്​ ഇബ്​തിഹാജി​ന്‍റെ പാവയെ ഉൾപ്പെടുത്തിയിരിക്കുന്നത്​. പ്രമുഖ മോഡൽ ആയ ആഷ്​ലി ഗ്രഹാം, അമേരിക്കൻ നടിമാരായ സെൻഡേയ,  ക്രിസ്​റ്റിൻ കെനോവത്​ തുടങ്ങിയവർ കൂടി ഷെറോ പാവകളുടെ ശ്രേണിയിൽ ഉൾപ്പെട്ടിട്ടുണ്ട്​.   

First ever hijab wearing Barbie designed after Olympian Ibtihaj Muhammad


 


 

Follow Us:
Download App:
  • android
  • ios