Asianet News MalayalamAsianet News Malayalam

ഇന്ന് വാഴയിലയില്‍ പൊള്ളിച്ച മീന്‍ ആയാലോ?

fish pollichathu
Author
First Published Feb 12, 2017, 8:05 AM IST

ആവശ്യമായ ചേരുവകള്‍:

സ്‌റ്റെപ്പ് ഒന്ന്:
1) ദശക്കട്ടിയുള്ള മീന്‍- ഒന്ന്
2) മഞ്ഞള്‍ പൊടി- അര ടീ.സ്പൂണ്‍
3) നാരങ്ങനീര്- ഒരു ടേബിള്‍ സ്പൂണ്‍
4) ഉപ്പ്- ആവശ്യത്തിന്

സ്‌റ്റെപ്പ് രണ്ട്:
1) മുളക് പൊടി- ഒരു ടേബിള്‍ സ്പൂണ്‍
2) കുരുമുളക് പൊടി- ഒരു ടീ. സ്പൂണ്‍
3) ഗരം മസാല- ഒരു ടീ. സൂപണ്‍
4) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍

സ്‌റ്റെപ്പ് മൂന്ന്:
1) സവാള കൊത്തിയരിഞ്ഞത്- രണ്ട് എണ്ണം
2) തക്കാളി പൊടിയായി അരിഞ്ഞത്- രണ്ട് എണ്ണം
3) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍
പച്ച മുളക് ചതച്ചത്- രണ്ട് എണ്ണം
4) ഉപ്പ്- ആവശ്യത്തിന്
5 ) കറിവേപ്പില- ഒരു തണ്ട്
6 ) മുളക് പൊടി- ഒരു ടീ. സ്പൂണ്‍
7 ) മല്ലിപ്പൊടി- ഒന്നര ടീ. സ്പുണ്‍
8 ) മഞ്ഞള്‍ പൊടി- അര ടീ. സ്പൂണ്‍
9 ) ഗരം മസാല- ഒരു ടീ. സ്പൂണ്‍
10) എണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

കഴുകി വൃത്തിയാക്കിയ മീന്‍ വരഞ്ഞതില്‍ നാരങ്ങ നീര്, ഉപ്പ്, മഞ്ഞള്‍ പൊടി ഒന്നിച്ചാക്കിയത് നന്നായി തേച്ചു പിടിപ്പിക്കുക. പത്ത് മിനിട്ടിനു ശേഷം മുളക് പൊടി, കുരുമുളക് പൊടി, ഗരം മസാല, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് അല്പം വെള്ളത്തില്‍ മിക്‌സ് ചെയ്ത് (കുഴമ്പ് പരുവത്തില്‍) മീനില്‍ നന്നായി തേച്ച് പിടിപ്പിച്ച് അര മണിക്കൂര്‍ വെയ്ക്കുക.

അടുത്തതായി ഒരു പാത്രത്തില്‍ രണ്ട് സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ചതച്ചത് ചേര്‍ത്ത് വഴറ്റുക. പച്ചമണം മാറുമ്പോള്‍ സവാള കൊത്തിയരിഞ്ഞത് ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.( വേഗത്തില്‍ വഴന്നു കിട്ടും).

സവാള വാടി വരുമ്പോള്‍ മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, ഗരം മസാല, മല്ലിപൊടി, മുളക് പൊടി കറിവേപ്പില ചേര്‍ത്ത് കൊടുക്കുക. അല്പം വെള്ളം കൂടി ചേര്‍ക്കാം (വെള്ളം കൂടാന്‍ പാടില്ല. രണ്ട് മൂന്ന് ടേബിള്‍ സ്പൂണ്‍ വെള്ളം മതിയാകും.) പച്ച മണം മാറുമ്പോള്‍ തക്കാളി പൊടിയായി അരിഞ്ഞത് ചേര്‍ത്ത് വഴറ്റാം. അടച്ച് വെച്ച് ചെറിയ തീയില്‍ എണ്ണതെളിയുന്ന പാകത്തില്‍ കൂട്ട് തയ്യാറാക്കി എടുക്കണം.(അഥവാ വെള്ളം ഉണ്ടെങ്കില്‍ വറ്റിച്ചെടുക്കുക.) ഡ്രൈ ഗ്രേവി തയ്യാറായിക്കഴിഞ്ഞു.

ഇനി നമുക്ക് ചെയ്യാനുള്ളത് നേരത്തെ അരപ്പ് പുരട്ടി വെച്ചിരിക്കുന്ന മീന്‍ ചെറുതായി ഒന്ന് ഫ്രൈ ചെയ്‌തെടുക്കണം. ഇരുമ്പിന്റെ തവയാണ് ഉത്തമം. നോണ്‍ സ്റ്റിക്ക് ഉപയോഗിക്കുന്നവര്‍ക്ക് അങ്ങനെയുമാവാം. ഒരു പാട് എണ്ണയുടെ ആവശ്യമില്ല. ഒരു സ്പൂണ്‍ എണ്ണ തവയില്‍ ഒഴിച്ച് മീന്‍ തിരിച്ചും മറിച്ചുമിട്ട് ഒന്ന് കുക്ക് ചെയ്‌തെടുക്കുക. അതിനു ശേഷം വാഴയില വാട്ടിയെടുത്തതില്‍ മസാലയുടെ പകുതി വെയ്ക്കുക. അതിനു മുകളില്‍ മീന്‍ വെയ്ക്കുക. ബാക്കിയുള്ള മസാല മീനിന്റെ മുകളില്‍ വെയ്ക്കുക. വാഴയില പൊതിഞ്ഞ് കെട്ടിവെയ്ക്കുക. വാഴയിലയില്‍ പൊതിഞ്ഞ മീനിനെ ബേയ്ക്ക് ചെയ്‌തെടുക്കാം. പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 180 സെല്‍ഷ്യസില്‍ 15 മിനിട്ട് നേരം ബേയ്ക്ക് ചെയ്യാം. ആദ്യത്തെ ഏഴ് മിനിട്ടിന് ശേഷം ഓവനില്‍ മീനിനെ തിരിച്ചിട്ട് കൊടുക്കുക.

ഓവന്‍ ഇല്ലാത്തവര്‍ നോണ്‍സ്റ്റിക്കിലോ ഇരുമ്പ് തവയിലോ അല്പം എണ്ണയൊഴിച്ച് ഇലയില്‍ പൊതിഞ്ഞ മീന്‍ ചെറിയ തീയില്‍ അടച്ച് വെച്ച് കുക്ക് ചെയ്യാം.ഒരു വശം വേവിക്കാനായി പത്ത് മിനിട്ട് കൊടുക്കാം. അതിനു ശേഷം മറിച്ചിടുക. നമ്മുടെ മീന്‍ പൊള്ളിച്ചത് റെഡിയായിട്ടുണ്ട്. വൈറ്റ് റൈസ്, പുലാവ്, നെയ്‌ച്ചോറ്, അപ്പം, ചപ്പാത്തി എന്നിവയ്ക്ക് പറ്റിയ കോമ്പിനേഷന്‍ ആണ് മീന്‍ പൊള്ളിച്ചത്.

fish pollichathu

fish pollichathu

fish pollichathu

fish pollichathu

fish pollichathu

തയ്യാറാക്കിയത്- അനില ബിനോജ്

Follow Us:
Download App:
  • android
  • ios