Asianet News MalayalamAsianet News Malayalam

എച്ച് ഡി എല്‍ കൊളസ്ട്രോൾ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍

ഒമേഗ 3 ഫാറ്റി ആസിഡുള്ള  ഭക്ഷണങ്ങൾ കൂടുതല്‍ കഴിച്ചാല്‍ എച്ച് ഡി എല്‍ കൊളസ്ട്രോൾ കൂട്ടാൻ സാധിക്കും.രക്തധമനികളില്‍ തടസം ഉണ്ടാകാനുള്ള പ്രധാനകാരണം ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ (എല്‍ ഡി എല്‍) ആണ്. എച്ച് ഡി എല്‍  ‌കൊളസ്ട്രോൾ വർധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

Foods to Increase hdl  Cholesterol
Author
Trivandrum, First Published Dec 16, 2018, 11:06 AM IST

കൊളസ്ട്രോളിനെ രണ്ടായി തിരിക്കാം.  നല്ല കൊളസ്‌ട്രോള്‍ എന്നാല്‍ ശരീരത്തിന് ആവശ്യമുള്ളത് , ഹൈ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ അഥവാ എച്ച് ഡി എല്‍. എച്ച് ഡി എല്‍  ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്ലിനെ ഇല്ലാതാക്കാനും സഹായിക്കും. ഇത് ഹൃദയത്തിനുണ്ടാകുന്ന അസുഖങ്ങളെ ചെറുക്കുകയും സ്‌ട്രോക്ക് വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു. എച്ച് ഡി എല്‍ ഉള്ളവരില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കും.  ഒമേഗ 3 ഫാറ്റി ആസിഡുള്ള  ഭക്ഷണങ്ങൾ കൂടുതല്‍ കഴിച്ചാല്‍ എച്ച് ഡി എല്‍ കൊളസ്ട്രോൾ കൂട്ടാൻ സാധിക്കും.

രക്തധമനികളില്‍ തടസം ഉണ്ടാകാനുള്ള പ്രധാനകാരണം ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ (എല്‍ ഡി എല്‍) ആണ്. എച്ച് ഡി എല്‍  കൊളസ്‌ട്രോള്‍ രക്തധമനികളില്‍ നിന്ന് കൊഴുപ്പ് നീക്കുകയും വീക്കമുണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതമുണ്ടാകുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുന്നുണ്ട്. ശരീരത്തിലേക്ക് ആവശ്യത്തിനുള്ള നല്ല കൊളസ്‌ട്രോള്‍ എത്തിക്കുന്നതിന് ഭക്ഷണത്തിന്റെ പങ്ക് ചെറുതൊന്നുമല്ല. എച്ച് ഡി എല്‍  ‌കൊളസ്ട്രോൾ വർധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

മത്സ്യം...

മത്സ്യത്തിൽ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് നല്ല കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ സഹായകമാണ്. മത്തി, ടൂണ, പുഴമീന്‍, കോര എന്നീ മീനുകളിൽ ഒമേ​ഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്.  ഇത്തരം മത്സ്യങ്ങള്‍ ആഴ്ച്ചയില്‍ രണ്ടു ദിവസമെങ്കിലും നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. 

Foods to Increase hdl  Cholesterol

അവോക്കാഡോ...

അവോക്കാഡോയില്‍ അടങ്ങിയിരിക്കുന്ന മോണോഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഫോളേറ്റുകളും ശരീരത്തില്‍ എച്ചഡിഎല്‍ നില വര്‍ധിപ്പിക്കാന്‍ സഹായിക്കും. അവോക്കാഡോ നാരുകളാലും സമ്പുഷ്ടമാണ്.

Foods to Increase hdl  Cholesterol

റെഡ് വൈന്‍...

റെഡ് വൈനിന് എച്ച്ഡിഎല്‍ നില വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇത് ഹൃദയത്തിനുണ്ടാകുന്ന അസുഖങ്ങളെ തടയാന്‍ സഹായിക്കും. എന്നാല്‍ വൈനിന്റെ കാര്യത്തില്‍ അളവ് വളരെ പ്രധാനമാണ്. ഒരു ദിവസം ഒരു ഗ്ലാസ് എന്നത് സ്ത്രീകള്‍ക്കും ഒരു ദിവസം രണ്ട് ഗ്ലാസ് എന്നത് പുരുഷന്മാര്‍ക്കും. എന്നാല്‍ പ്രമേഹം, കരൾ രോ​ഗങ്ങൾ, രക്തസമ്മർദ്ദം തുടങ്ങിയ അസുഖങ്ങളുള്ളവർ ഒരു കാരണവശാലും വെെൻ കഴിക്കരുത്. 

Foods to Increase hdl  Cholesterol

നട്സ്...

നട്സുകളിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലേക്ക് ഭക്ഷണത്തില്‍ നിന്നും മറ്റുമുള്ള എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ ആഗിരണം തടയാനും ഇതിന് സാധിക്കും. ആല്‍മണ്ട്‌, പിസ്ത, അണ്ടിപരിപ്പ് എന്നിവ എച്ചഡിഎല്‍ കൊള്സട്രോൾ കൂട്ടാൻ വളരെ നല്ലതാണ്.

Foods to Increase hdl  Cholesterol

 

പയര്‍വര്‍ഗങ്ങള്‍...

ചെറുപയര്‍, വന്‍പയര്‍ തുടങ്ങിയവയെല്ലാം ഫൈബറും ഫോളേറ്റുകളും നിറഞ്ഞവയാണ്. ഫൈബര്‍ ഹൃദയസംബന്ധമായ അസുഖങ്ങളോട് പൊരുതാന്‍ സഹായിക്കുന്നു.

Foods to Increase hdl  Cholesterol

പഴങ്ങള്‍...

ആപ്പിള്‍,പിയര്‍ തുടങ്ങി നാരുകളാല്‍ സമ്പുഷ്ടമായ പഴങ്ങള്‍ എച്ചഡിഎല്‍ ലെവല്‍ വര്‍ധിപ്പിക്കുന്നു. പഴങ്ങള്‍ അതേപടി കഴിക്കുന്നത് ജ്യൂസാക്കുന്നതിനേക്കാള്‍ ഗുണകരമാണ്.

Foods to Increase hdl  Cholesterol

നെല്ലിക്ക...

ചീത്ത കൊളസ്ട്രോളായ എല്‍ ഡി എല്‍ കൊളസ്ട്രോളിനെ കുറയ്ക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നല്ല കൊളസ്ട്രോളായ എച്ച് ഡി എൽ കൊളസ്ട്രോൾ കൂട്ടാൻ ഇത് വളരെ നല്ലതാണ്. 

Foods to Increase hdl  Cholesterol


 

Follow Us:
Download App:
  • android
  • ios