Asianet News MalayalamAsianet News Malayalam

ഇടവിട്ട് മൂത്രം പോവുകയും ശക്തമായ വയറുവേദനയും വരുന്നതെന്തുകൊണ്ട്!

ഇടവിട്ട് മൂത്രം പോകുന്നത് പല അസുഖങ്ങളുടെയും ലക്ഷണങ്ങളാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ മറ്റെന്തെങ്കിലും വിഷമതകള്‍ കൂടിയുണ്ടെയെന്ന കാര്യവും പരിശോധിക്കണം. ഉദാഹരണത്തിന് അതിശക്തമായ വയറുവേദന, പുറം വേദന, വയറിന്‍റെ വശങ്ങളിലും വേദന

frequent pissing and strong stomach ache may be of kidney stone
Author
Trivandrum, First Published Oct 28, 2018, 10:46 AM IST

ചിലര്‍ പറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ, ദിവസത്തില്‍ ഒരുപാട് തവണ മൂത്രമൊഴിക്കാന്‍ തോന്നുന്നതിനെ പറ്റി. ജോലി ചെയ്യാന്‍ വയ്യ, യാത്ര ചെയ്യാന്‍ വയ്യ.... എവിടെ പോകുമ്പോഴും ഇതാണ് പ്രശ്‌നം. ഇടവിട്ട് മൂത്രം പോകുന്നത് പല അസുഖങ്ങളുടെയും ലക്ഷണങ്ങളാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ മറ്റെന്തെങ്കിലും വിഷമതകള്‍ കൂടിയുണ്ടെയെന്ന കാര്യവും പരിശോധിക്കണം. 

ഉദാഹരണത്തിന് അതിശക്തമായ വയറുവേദന. വയറ് മാത്രമല്ല, പുറം, വശങ്ങള്‍ എന്നിവിടങ്ങളിലുള്ള വേദന. നേരത്തേ സൂചിപ്പിച്ചത് പോലെ ഇടവിട്ട് മൂത്രം പോകുന്നതിനൊപ്പം തന്നെ, ഇത്തരത്തില്‍ വേദനയും കൂടിയുണ്ടെങ്കില്‍ അത് മൂത്രത്തില്‍ കല്ല് ആകാനുള്ള സാധ്യതയാണ് തുറന്നുകാട്ടുന്നത്. ഇവ രണ്ടും മാത്രമല്ല ഇതിന്റെ ലക്ഷണങ്ങള്‍.

മൂത്രത്തില്‍ കല്ലിന്റെ ലക്ഷണങ്ങള്‍...

രൂക്ഷമായ വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. വൃക്കയില്‍ നിന്ന് കല്ല് നീങ്ങുന്നതോടെയാണ് ഈ വേദനയുണ്ടാകുന്നത്. പ്രസവത്തോളം വേദന നിറഞ്ഞതാണ് മൂത്രത്തില്‍ കല്ല് മൂലമുണ്ടാകുന്ന വേദനയെന്നാണ് പലരും സാക്ഷ്യപ്പെടുത്തുന്നത്. ഡോക്ടര്‍മാരും ഏറെക്കുറെ ഇത് ശരി വയ്ക്കുന്നു.  വയറ്, പുറം ഭാഗം, വയറിന്റെ വശങ്ങള്‍ എന്നിവിടങ്ങളിലാണ് വേദനയുണ്ടാവുക. 

frequent pissing and strong stomach ache may be of kidney stone

മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാകുന്ന വേദനയും പൊള്ളുന്നതിന് തുല്യമായ അനുഭവവുമാണ് മറ്റൊരു ലക്ഷണം. മാത്രമല്ല, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നും, എന്നാല്‍ അത്രയധികം അളവില്‍ മൂത്രം പുറത്തുപോവുകയുമില്ല. ചില സന്ദര്‍ഭങ്ങളില്‍ മൂത്രത്തോടൊപ്പം രക്തവും പുറത്തുവരും. 

പനി, വിറയല്‍ ഛര്‍ദ്ദി, ക്ഷീണം എന്നിവയും മൂത്രത്തില്‍ കല്ലിന്റെ ലക്ഷണങ്ങളായി ഉണ്ടാകാം. ഒന്നിലധികം അസുഖങ്ങളുടെ ലക്ഷണങ്ങളായതിനാല്‍ തന്നെ ഇവയെല്ലാം ഒരു ഡോക്ടറുടെ സഹായത്തോടെ ഉറപ്പിക്കേണ്ടതുണ്ട്. ശക്തമായ വയറുവേദനയോ മൂത്രമൊഴിക്കുമ്പോള്‍ വേദനയോ രക്തമോ കണ്ടാല്‍ തീര്‍ച്ചയായും അത് പരിശോധിക്കേണ്ടതുണ്ട്.
 

Follow Us:
Download App:
  • android
  • ios