Asianet News MalayalamAsianet News Malayalam

ചുമയും ജലദോഷവും വിട്ടുമാറുന്നില്ലേ; എങ്കിൽ ദിവസവും അൽപം വെളുത്തുള്ളിയും തേനും ചേർത്ത് കഴിച്ച് നോക്കൂ

ദിവസവും അൽപം വെളുത്തുള്ളി കഴിച്ചാലുള്ള ​ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. കൊളസ്ട്രോൾ, ബിപി, പ്രമേഹം പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ വളരെ നല്ലതാണ് വെളുത്തുള്ളി. 

garlic is good for health
Author
Trivandrum, First Published Nov 30, 2018, 9:44 PM IST

വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കും. അതും വെറും വയറ്റിലാണെങ്കില്‍ ഏറെ നല്ലത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന വെളുത്തുളളിക്ക് രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ഹൃദ്രോഗത്തെ അകറ്റാനും കഴിവുണ്ട്. ഒരു ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ചു കഴിച്ചാല്‍ ബിപി കൊളസ്‌ട്രോള്‍ എന്നിവ ഒരാഴ്ച്ച കൊണ്ടു കുറയ്ക്കാന്‍ സാധിക്കും. 

പോഷകങ്ങളും വിറ്റാമിനുകളും നാരുകളും ധാരാളമായി അടങ്ങിയിട്ടുളള വെളുത്തുളളി മഗ്നീഷ്യം, വിറ്റമിന്‍ ബി 6, വിറ്റമിന്‍ സി, സെലെനിയം, ചെറിയ അളവില്‍ കാത്സ്യം, കോപ്പര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റമിന്‍ ബി 1 എന്നിവയാല്‍ സമ്പുഷ്ടമാണ്. പനി, ജലദോഷം എന്നിവയ്ക്കുളള ഔഷധമായി ഉപയോഗിക്കാം.

 അസിഡിറ്റി, ദഹനപ്രശ്‌നം എന്നിവയ്ക്കും ഒരു സ്പൂണ്‍ വെളുത്തുള്ളി ചതച്ചത് വെറും വയറ്റില്‍ കഴിക്കുമ്പോള്‍ ശമനം ലഭിക്കും. വെളുത്തുളളി വെറും വയറ്റില്‍ കഴിക്കുന്നത് തടി കുറയാന്‍ സഹായിക്കും. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും ഒരു സ്പൂണ്‍ വെളുത്തുള്ളി ചതച്ചു കഴിക്കുന്നത് ഉപകരിക്കും.

മറ്റ് ​ആരോ​ഗ്യഗുണങ്ങൾ...

1. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും ഒരു സ്പൂണ്‍ വെളുത്തുള്ളി ചതച്ചു കഴിക്കുന്നത് ഉപകരിക്കും.

2. വെറും വയറ്റില്‍ കഴിക്കുന്നത് തടി കുറയാന്‍ സഹായിക്കും. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും. 

3. അസിഡിറ്റി, ദഹനപ്രശ്‌നം എന്നിവയ്ക്കും ഒരു സ്പൂണ്‍ വെളുത്തുള്ളി ചതച്ചത് വെറും വയറ്റില്‍ കഴിക്കുമ്പോള്‍ ശമനം ലഭിക്കും. 

4. ഒരു ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ചു കഴിച്ചാല്‍ ബിപി കൊളസ്‌ട്രോള്‍ എന്നിവ ഒരാഴ്ച്ച കൊണ്ടു കുറയ്ക്കാന്‍ സാധിക്കും. 

5. മൂന്ന് അല്ലി വെളുത്തുള്ളി, ഒരു ചെറുനാരങ്ങ, ഒരു കപ്പു വെള്ളം, ചെറിയ കഷ്ണം ഇഞ്ചി. ചെറുനാരങ്ങയുടെ നീര് ഒരു കപ്പ് വെള്ളത്തില്‍ പിഴിഞ്ഞു ചേര്‍ക്കുക. ഇതിലേയ്ക്കു വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചു ചേര്‍ക്കണം. രാവിലെ ഭക്ഷണത്തിനു ശേഷം ഈ പാനീയം രണ്ടാഴ്ച്ച അടുപ്പിച്ചു കുടിച്ചാല്‍ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും. 

6. ദിവസവും ഒരു അല്ലി വെളുത്തുള്ളി കഴിച്ചാൽ ജലദോഷത്തിന് മാത്രമല്ല മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾക്കുള്ള ഏറ്റവും നല്ല മരുന്നാണ് . ജലദോഷത്തെ പ്രതിരോധിക്കാന്‍  മറ്റൊരു മരുന്നില്ലെന്ന് വേണം പറയാൻ. വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. വെളുത്തുള്ളിയുടെ രൂക്ഷഗന്ധവും കയ്പും എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. 

  ജലദോഷം മാറ്റാൻ വെളുത്തുള്ളിയും തേനും...

ജലദോഷം മാറ്റാൻ ഏറ്റവും നല്ല മാർ​ഗമാണ് വെളുത്തുള്ളിയും തേനും. ജലദോഷത്തെ പ്രതിരോധിക്കാനുള്ള ശേഷി തേനിനുണ്ട്. വെളുത്തുള്ളിയെ പോലെ സൂക്ഷ്മാണുക്കളെയും വൈറസിനെയും അകറ്റി നിര്‍ത്താനാകുന്ന ഒരു ഔഷധമാണ് തേന്‍. ഇവ രണ്ടും ചേര്‍ത്ത് കഴിക്കുന്നത് ജലദോഷത്തിനോട് പെട്ടെന്ന് പ്രതികരിക്കാന്‍ ശരീരത്തെ സജ്ജമാക്കുകയും പെട്ടെന്ന് ജലദോഷം കുറയുവാനും സഹായിക്കും. തേനും വെളുത്തുള്ളിയും കൃത്യമായ അളവില്‍ ചേര്‍ത്ത് കഴിക്കുന്നതിലൂടെ രോഗ മുക്തി മാത്രമല്ല, രോഗപ്രതിരോധശേഷി കൂടി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

  വെളുത്തുള്ളിയും തേനും കഴിക്കേണ്ട രീതി:

 ശുദ്ധമായ തേന്‍- ഒരു ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി- ഏഴ് അല്ലികള്‍

ചേര്‍ക്കേണ്ട വിധം:

വെളുത്തുള്ളിയുടെ അല്ലികള്‍ നന്നായി അരിഞ്ഞ ശേഷം തേനിനോടൊപ്പം ചേര്‍ക്കുക. ഈ രീതിയില്‍ ഓരോ ടേബിള്‍ സ്പൂണ്‍ വീതം ജലദോഷത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ കഴിക്കുക. 

കുറച്ച് വെളുത്തുള്ളി അല്ലികള്‍ക്കൊപ്പം ആവശ്യത്തിന് തേന്‍ എടുക്കുക. ശേഷം വെളുത്തുള്ളിയുടെ പുറം തോട് മാറ്റിയ ശേഷം അല്ലികള്‍ ഒരു പാത്രത്തിലോ ഭരണിയിലോ മാറ്റുക. അതിനോടൊപ്പം തേന്‍ ചേര്‍ത്ത ശേഷം ഫ്രിഡ്ജിലോ മറ്റോ സൂക്ഷിക്കാം.

ഇത്തരത്തില്‍ നാലോ അഞ്ചോ വെളുത്തുള്ളി അല്ലികള്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനിന് ഒപ്പം ദിവസേന കഴിക്കുന്നത് ജലദോഷത്തെ മറി കടക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ്. തേനിന്റെയും വെളുത്തുള്ളിയുടെയും ഈ മിശ്രിതം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഏകദേശം ഒരു വര്‍ഷത്തോളം കേടു കൂടാതെ ഉപയോഗിക്കാവുന്നതാണ്. 

Follow Us:
Download App:
  • android
  • ios