Asianet News MalayalamAsianet News Malayalam

ഉയരം ഇല്ല എന്ന തോന്നലുണ്ടോ? ഇതാ ഉയരം കൂട്ടാനുളള വഴികള്‍

Grow Your Height Naturally  Home Remedies To Gain Height
Author
First Published Sep 9, 2017, 6:09 PM IST

സ്കൂളില്‍ പഠിക്കുമ്പോള്‍ ഉയരം കുറഞ്ഞിരിക്കുന്നതിന് ഒരുപാടുണ്ട് ഗുണങ്ങള്‍. സ്കൂളില്‍ വരിയില്‍ ആദ്യം നില്‍ക്കാനുളള അവസരം കിട്ടും. പല സന്ദ‍ര്‍ഭങ്ങളിലും നിങ്ങള്‍ക്ക് ആദ്യം അവസരം ലഭിക്കും. പക്ഷേ വലുതാകുമ്പോള്‍ പൊക്കം ഇല്ലായ്മ നിങ്ങള്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കും. ആദ്യം നാം അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഉയരം കൂടുന്നതിന് പ്രായപരിധിയില്ല. നിങ്ങളുടെ ഉയരം കൂട്ടാന്‍ പല വഴികളുമുണ്ട്.

 പ്രഭാത ഭക്ഷണം നന്നായി കഴിക്കുക 

Grow Your Height Naturally  Home Remedies To Gain Height
അതെ, ഒരു ദിവസത്തെ ഭക്ഷണ മെനുവില്‍ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളുടെ ഉയരം കുറക്കും. അതിനാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. നമുക്കാവശ്യമുളള ഊര്‍ജത്തിന്‍റെ 40 ശതമാനവും പ്രഭാതഭക്ഷണത്തില്‍ നിന്നാണ് ലഭിക്കുന്നത്. തലച്ചോറിനുളള ഭക്ഷണം കൂടിയാണ് രാവിലത്തെ ഭക്ഷണം. പോഷകാഹാരം തന്നെ രാവിലെ ഉള്‍പ്പെടുത്തുക.

 വള‍ര്‍ച്ച കുറക്കുന്ന ഇവ ഒഴിവാക്കുക

Grow Your Height Naturally  Home Remedies To Gain Height

മദ്യപാനം, പുകവലി എന്നിവ നിങ്ങളുടെ വള‍ര്‍ച്ചയെ തടസപ്പെടുത്തും. അമിതമായ മദ്യപാനം നിങ്ങളുടെ ശരീരത്തിലെ പോഷകാഹരത്തെ തടസപ്പെടുത്തുകയും വളര്‍ച്ചയെ ബാധിക്കുകയും ചെയ്യും. അതുപോലെ അമിതമായി കോഫി കുടിക്കുന്നതും നിങ്ങളുടെ ഉയരും കുറക്കും. 

നന്നായി ഉറങ്ങുക

Grow Your Height Naturally  Home Remedies To Gain Height

ഉറക്കം മനുഷ്യന്റെ വള‍ര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. എട്ട് മണിക്കൂര്‍ ദിവസവും  ഉറങ്ങുന്നത് വള‍ര്‍ച്ചയെ സഹായിക്കും.

ഡയറ്റ് പ്രധാനം

ആരോഗ്യമുളള ശരീരത്തിനെ വള‍ര്‍ച്ച ഉണ്ടാവുകയുളളൂ. അതുകൊണ്ട് തന്നെ പോഷകാഹാരം ഉയരം കൂട്ടാന്‍ സഹായിക്കും. ധാരാളം പ്രോട്ടീനും, ജീവകങ്ങളും അടങ്ങിയ അഹാരം കഴിക്കുക. പച്ചക്കറി, ഇലക്കറി എന്നിവ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അത് നിങ്ങളുടെ ഉയരം കൂട്ടും.  

ശരിയായ നില്‍പ്പും ഇരിപ്പും

നിങ്ങള്‍ എങ്ങനെ ഇരിക്കുന്നു നില്‍ക്കുന്നു എന്നതും നിങ്ങളുടെ ഉയരത്തെ ബാധിക്കും. അതിനാല്‍ എപ്പോഴും നിവ‍ര്‍ന്ന് നില്‍ക്കാനും ഇരിക്കാനും ശീലിക്കുക. 

Follow Us:
Download App:
  • android
  • ios