Asianet News MalayalamAsianet News Malayalam

ഹാരി രാജകുമാരന്‍റെ വിവാഹത്തിനൊരുങ്ങി ബ്രിട്ടണ്‍

  • ഹാരി രാജകുമാരന്‍റെ വിവാഹത്തിനൊരുങ്ങി ബ്രിട്ടണ്‍
Harry and Meghan Markle Wedding preperation Begins

ബ്രിട്ടീഷ് രാജകുടുംബത്തില്‍ മറ്റൊരു വിവാഹത്തിന് കൂടി കളമൊരുങ്ങുകയാണ്. ഡയാനയുടെ മകനും വില്യമിന്‍റെ സഹോദരനുമായ ഹാരിയാണ് കാമുകി മേഗന്‍ മാര്‍ക്കിളിനെ വിവാഹം ചെയ്യാനിരിക്കുന്നത്.  

Harry and Meghan Markle Wedding preperation Begins
വിന്റ്‌സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് പള്ളിയാണ് ഹാരി -മേഗന്‍ വിവാഹവേദി. ചെലവ് വഹിക്കുക രാജകുടുംബവും. ചാള്‍സ് കാമില്ലയെ വിവാഹം കഴിച്ചതും ഇവിടെവച്ചാണ്. 1999ല്‍ എഡ്വേഡ് രാജകുമാരന്‍ സോഫി റൈസ് ജോണ്‍സിനെ വിവാഹം കഴിച്ചതും ഇവിടെവച്ചുതന്നെ.

Harry and Meghan Markle Wedding preperation Begins

സാധാരണ വധുവിന്റെ കുടുംബമാണ് വിവാഹചെലവ് വഹിക്കുക എന്നാല്‍ ഈ വിവാഹത്തിന്റെ ചെലവ് രാജുകുടുംബമാണ് വഹിക്കുന്നത്. 

Harry and Meghan Markle Wedding preperation Begins

വിവാഹത്തിന്റെ ആചാരങ്ങള്‍ക്ക് മാറ്റമില്ല. വരന്‍ ധരിക്കുന്നത് സൈനിക യൂണിഫോം. ഭീമന്‍ വെഡ്ഡിംഗ് കേക്കുമുണ്ടാകും. ഫ്രൂട്ട് കേക്കാണ് പതിവ്.  എന്നാല്‍ വില്യം തന്‍റെ വിവാഹത്തിന് തെരഞ്ഞെടുത്തത് ചോക്കളേറ്റ് ഫഡ്ജ് കേക്കായിരുന്നു.  

Harry and Meghan Markle Wedding preperation Begins

മെയ് 19നാണ് രാജകീയ ചടങ്ങുകളോടെ വിവാഹം നടക്കുക. 600 ഓളം അതിഥികളെയാണ് ചടങ്ങിലേക്കായി ക്ഷണിച്ചിരിക്കുന്നത്. 

 


 

Follow Us:
Download App:
  • android
  • ios