Asianet News MalayalamAsianet News Malayalam

സ്ഥിരമായി ബാർലി വെള്ളം കുടിച്ചാൽ?

ഓട്സ് പോലെ തന്നെ ഏറെ ആരോ​ഗ്യ​ഗുണമുള്ള ഒന്നാണ് ബാർലിയും. കൊളസ്ട്രോൾ മുതൽ പ്രമേഹം പോലും നിയന്ത്രിക്കാനുള്ള കഴിവ് ബാർലിക്കുണ്ട്. പ്രമേഹരോ​ഗികൾ ബാർലി വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ​സഹായിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും നല്ലൊരു മരുന്നാണ് ബാർലി.

health benefits of barley water
Author
Trivandrum, First Published Jan 19, 2019, 7:22 PM IST

ദിവസവും ബാർലി വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ‌ ചെറുതൊന്നുമല്ല. കൊളസ്ട്രോൾ മുതൽ പ്രമേഹം പോലും നിയന്ത്രിക്കാനുള്ള കഴിവ് ബാർലിക്കുണ്ട്. ധാന്യങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒന്നാണ് ബാര്‍ലി. ഓട്‌സില്‍ കാണുന്ന ബീറ്റ ഗ്ലൂക്കാന്‍ ബാര്‍ലിയിലും അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകള്‍ അടങ്ങിയ ബാർലി ശരീരത്തില്‍ നിന്നും വിഷാംശം പുറത്തു കളയാന്‍ സഹായിക്കുന്നു. ഇതേ രീതിയില്‍ ഇത് കൊഴുപ്പകറ്റുകയും ചെയ്യും. യൂറിനറി ഇൻഫെക്ഷൻ ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. 

യൂറിനറി ഇൻഫെക്ഷനുള്ളവർ ബാർലി വെള്ളം ധാരാളം കുടിക്കണം.  ​മൂത്രതടസം മാറ്റാനും കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് ബാര്‍ലി. ദഹനപ്രശ്‌നം അകറ്റുക, മലബന്ധം ഒഴിവാക്കുക എന്നിവയ്ക്ക് പുറമെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാനും ബാര്‍ലിയ്ക്ക് സാധിക്കും. ബാര്‍ലി വാങ്ങി നല്ലപോലെ വേവിയ്ക്കുക. ഇത് വേവിക്കാന്‍ അല്‍പം വെള്ളം കൂടുതല്‍ എടുക്കാം. 

health benefits of barley water

ഈ വെള്ളം അരിച്ചെടുത്ത് ഇതില്‍ അല്‍പം ചെറുനാരങ്ങനീര് ചേര്‍ക്കുക. വേണമെന്നുള്ളവര്‍ക്ക് മധുരത്തിന് വേണ്ടി അല്‍പം തേൻ ചേർക്കാം. ഇത് ഫ്രിഡ്ജില്‍ വച്ച് ദീര്‍ഘകാലം ഉപയോഗിക്കാവുന്നതാണ്. പ്രതിരോധശേഷി വർധിപ്പിക്കാനും ചർമ്മപ്രശ്നങ്ങൾ അകറ്റാനും ബാർലി വെള്ളം സ്ഥിരമായി കുടിക്കുന്നത് ​ഗുണം ചെയ്യും. പ്രമേഹരോ​ഗികൾ ബാർലി വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ​സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

Follow Us:
Download App:
  • android
  • ios