Asianet News MalayalamAsianet News Malayalam

ബ്രോക്കോളി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ശരീരത്തിന് ആവശ്യമുള്ള നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ്. ധാരാളം നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഇ, വൈറ്റമിൻ ബി 6, കോപ്പർ, പൊട്ടാസ്യം എന്നിവ ബ്രോക്കോളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 

health benefits of Broccoli
Author
Trivandrum, First Published Nov 29, 2018, 11:03 AM IST

ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ശരീരത്തിന് ആവശ്യമുള്ള നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ് ബ്രോക്കോളി.

ധാരാളം നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഇ, വൈറ്റമിൻ ബി 6, കോപ്പർ, പൊട്ടാസ്യം എന്നിവ ബ്രോക്കോളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രോക്കോളിയിൽ 47 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ് ബ്രോക്കോളി. ബ്രോക്കോളി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

ക്യാൻസറിനെ തടയുന്നു...

 ക്യാൻസറിനെ തടയാൻ വളരെ നല്ല പച്ചക്കറിയാണ് ബ്രോക്കോളി. ബ്രോക്കോളി പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. ബ്രോക്കോളിയെ പോലെ തന്നെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന മറ്റ് രണ്ട് പച്ചക്കറികളാണ് ക്യാബേജും കോളീഫ്ളവറും. ശരീരത്തിൽ ഈസ്ട്രോജന്റെ അളവ് കുറയുമ്പോഴാണ് ക്യാൻസർ വരാനുള്ള സാധ്യത കൂടുതൽ. ബ്രോക്കോളി ഈസ്ട്രോജന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. 

കൊളസ്ട്രോളിനെ നിയന്ത്രിക്കും...

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ ബ്രോക്കോളി സഹായിക്കുന്നു. ബ്രോക്കോളിയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഡി‌എൻഎ യുടെ കുഴപ്പങ്ങൾ പരിഹരിക്കുന്നതിനും ഓസ്റ്റിയോആർത്രൈറ്റിസിനെ പ്രതിരോധിക്കുന്നതിനും ബ്രോക്കോളി കഴിക്കുന്നത് ഗുണകരമാണെന്നാണ് പറയപ്പെടുന്നു. നാരുകളുടെ കലവറയാണ് ബ്രോക്കോളി. അതിനാൽ, ശരീരഭാരം കുറയ്ക്കുന്നതിനും അമിതമാകാതെ പ്രതിരോധിക്കുന്നതിനും ബ്രോക്കോളി കഴിക്കുന്നത് സഹായിക്കും.

  അലർജിയെ അകറ്റുന്നു...

 അലർജി പ്രശ്നമുള്ളവർ ദിവസവും ബ്രോക്കോളി കഴിക്കുക. ജലദോഷം, ചുമ, തുമ്മൽ എന്നിവ അകറ്റാൻ വളരെ നല്ലതാണ് ബ്രോക്കോളി. ബ്രോക്കോളിയിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഒാർമ്മശക്തി വർധിപ്പിക്കാൻ  സഹായിക്കുന്നു.വൈറ്റമിൻ സി ധാരാളമടങ്ങിയിരിക്കുന്നതിനാൽ, ഫ്രീറാഡിക്കലുകൾക്കും ഓക്സിഡേറ്റീവ് തകരാറുകൾക്കുമെതിരെ പ്രവർത്തിക്കുന്നു.

 കണ്ണിനെ ആരോ​ഗ്യത്തോടെ സംരക്ഷിക്കും...

   ബീറ്റാകരോട്ടിൻ, വൈറ്റമിൻ ബി, വൈറ്റമിൻ ഇ എന്നിവ ബ്രോക്കോളിയിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ കണ്ണിന്റെ ആരോഗ്യത്തിനു വളരെയധികം ഗുണപ്രദമാണ്. മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയ്ക്കെതിരെ ഇവ ഫലപ്രദമായി പ്രവർത്തിക്കും. ഇതിലടങ്ങിയിരിക്കുന്ന സൾഫറാഫേൻ ശ്വാസകോശ അണുബാധകൾക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്നു.

 ചർമ്മത്തെ സംരക്ഷിക്കുന്നു...

 ചർമ്മത്തെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാൻ ബ്രോക്കോളി സഹായിക്കുന്നു. വരണ്ട ചർമ്മമുള്ളവർ ദിവസവും ബ്രോക്കോളി കഴിക്കാൻ ശ്രമിക്കുക. വിറ്റാമിൻ കെ, അമിനോ ആസിഡ്, മിനറൽസ് എന്നിവ ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കും. 
 

Follow Us:
Download App:
  • android
  • ios