Asianet News MalayalamAsianet News Malayalam

ദിവസവും ഒരു സ്പൂൺ വെണ്ണ കഴിച്ചാലുള്ള ​ഗുണങ്ങൾ

വെണ്ണ കഴിച്ചാൽ വണ്ണം കൂടുമെന്നാണ് പലരും മനസിലാക്കി വച്ചിരിക്കുന്നത്. നിരവധി പോഷക​ഗുണങ്ങളുള്ള ഒന്നാണ് വെണ്ണ. ദിവസവും വെണ്ണ കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല.  മലബന്ധം അകറ്റാൻ ഏറ്റവും നല്ലതാണ് വെണ്ണ. പ്രതിരോധശേഷി കൂട്ടാനും വെണ്ണ കഴിക്കുന്നത് ​ഗുണം ചെയ്യും. 

health benefits of butter
Author
Trivandrum, First Published Nov 1, 2018, 9:00 AM IST

വെണ്ണയെ ശത്രുവായി കാണേണ്ട ആവശ്യമില്ല. വെണ്ണ കഴിച്ചാൽ തടിവയ്ക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പൊതുവേയുള്ള ധാരണ.  ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് വെണ്ണ. വെണ്ണയിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പല്ലുകളുടെയും എല്ലുകളുടെയും വളർച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ. വെണ്ണയിൽ  വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാൻ ദിവസവും വെണ്ണ കഴിക്കുന്നത് ​ഉത്തമമാണ്. 

കുഞ്ഞുങ്ങൾക്ക് ദിവസവും ഒരു സ്പൂൺ വെണ്ണ നൽകുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. മലബന്ധം പ്രശ്നം തടയാൻ ഏറ്റവും നല്ലതാണ് വെണ്ണ. വെണ്ണയിലടങ്ങിയിരിക്കുന്ന ലിനോയിക് ആസിഡ് ക്യാന്‍സര്‍ വരാതെ തടയാൻ സഹായിക്കും. മൈഗ്രേയ്നുള്ളവർ ദിവസവും ഒരു സ്പൂൺ വെണ്ണ കഴിക്കുന്നത് ​ഏറെ നല്ലതാണ്. ആർത്തവ സമയത്തെ വയറ് വേദന അകറ്റാൻ‌ വെണ്ണ കഴിക്കുന്നത് ​ഉത്തമമാണ്. കൂടാതെ ആർത്തവം ക്യത്യമാകാനും വെണ്ണ സഹായിക്കും. മുലപ്പാൽ നൽകുന്ന അമ്മമാർ നിർബന്ധമായും ദിവസവും അൽപം വെണ്ണം കഴിക്കുക. പാൽ വർധിക്കാനും കൂടുതൽ ഉന്മേഷത്തോടെയിരിക്കാനും വെണ്ണ കഴിക്കുന്നത് സഹായിക്കും.

മാനസിക സമ്മർദ്ദം കുറയ്ക്കാനും ഉറക്കക്കുറവിനും അൽപം വെണ്ണ പാദത്തിന് അടിയിൽ പുരട്ടുന്നത് ഗുണകരമാണ്. ദിവസവും അൽപം വെണ്ണ മോണയിൽ പുരട്ടിയാൽ മോണരോ​ഗങ്ങൾ വരാതിരിക്കാൻ സഹായിക്കും. ചർമ്മസംരക്ഷണത്തിനും വെണ്ണ വളരെ നല്ലതാണ്. മുഖത്തെ കറുത്തപാടുകൾ മാറാൻ ദിവസവും അൽപം വെണ്ണ പുരട്ടാവുന്നതാണ്. കാൽപാദം വിണ്ടുകീറുന്നത് ഇപ്പോൾ മിക്കവർക്കുമുള്ള പ്രശ്നമാണ്. അതിന് ഏറ്റവും നല്ല പോംവഴിയാണ് വെണ്ണ.  വിണ്ടുകീറിയ ഭാ​ഗത്ത് ദിവസവും അൽപം വെണ്ണ പുരട്ടാൻ ശ്രമിക്കുക.  ​

Follow Us:
Download App:
  • android
  • ios