Asianet News MalayalamAsianet News Malayalam

ഓട്സ് കഴിച്ചാൽ ഈ അസുഖങ്ങൾ അകറ്റാം

എല്ലാവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള ഭക്ഷണമാണ് ഓട്സ്. ഓട്സ് പാലിലോ അല്ലാതെയോ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ, കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും. എല്ലുകളുടെ വളര്‍ച്ചയ്‌ക്ക്‌ സഹായകരമായ വിറ്റാമിന്‍ ബി കൂടിയ തോതില്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. ​

health benefits of oats
Author
Thiruvananthapuram Central, First Published Jan 6, 2019, 12:21 PM IST

ഏത് പ്രായക്കാർക്കും കഴിക്കാവുന്ന ഭക്ഷണമാണ് ഓട്സ്. ഓട്സിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കുട്ടികൾക്ക് ഏറ്റവും നല്ല ഭക്ഷണമാണ് ഓട്സ്. എല്ലുകളുടെ വളര്‍ച്ചയ്‌ക്ക്‌ സഹായകരമായ വിറ്റാമിന്‍ ബി കൂടിയ തോതില്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. ​ഗോതമ്പിൽ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്‌, സിങ്ക്‌, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌.

കൊളസ്‌ട്രോള്‍ ഉള്ളവരോട് ഓട്‌സ് കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിന്‍റെ കാരണം ഇതാണ്. ക്യാന്‍സര്‍ ചെറുത്തു നില്‍ക്കാനുള്ള കഴിവ് ഓട്‌സിനുണ്ട്. ഇത് ശരീരത്തിലെ ബൈല്‍ ആസിഡുകളെ തടഞ്ഞ് ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നു. ഓട്‌സിലെ അയേണ്‍, വൈറ്റമിന്‍ ബി, ഇ, സെലേനിയം, സിങ്ക് എന്നിവ ശരീരത്തിന് പോഷകങ്ങള്‍ നല്‍കുകയും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ വളരെ നല്ലതാണ് ഓട്സ്. ദിവസവും ഓട്സ് പാലിലോ അല്ലാതെയോ കഴിക്കാം. 

health benefits of oatsഓട്സ് നമ്മുടെ ശരീരത്തിലെ രക്തത്തില്‍ അടങ്ങിയിരിക്കുന്ന മദ്യത്തെ വലിച്ചെടുക്കുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു. 66% കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഓട്സിൽ 11% വും നാരുകളാണ്. ഇതിലെ ബീറ്റാ ഗ്ലൂക്കണ്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ഓട്സ് ധാന്യത്തിൽ 2.3 – 8–5% വരെ ബീറ്റ ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. ബീറ്റ ഗ്ലൂക്കന് കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്. 

ഫാറ്റിന്റെയും കൊളസ്ട്രോളിന്റെയും ആഗിരണം കുറച്ച്  ഡൈജസ്റ്റീവ് കണ്ടന്റിന്റെ വിസ്കോസിറ്റി കൂട്ടിയും ബൈൽ ആസിഡിന്റെ പുറംതള്ളൽ കൂട്ടുകയും ചെയ്താണ് കെളസ്ട്രോൾ കുറയ്ക്കുന്നത്. ഓട്സിൽ ധാരാളം ആന്റിഓക്സിഡന്റുകളും ആരോഗ്യ പ്രധമായ പോളിഫിനോളും അടങ്ങിയിട്ടുണ്ട്. ഇതിൽ തന്നെ Avenanthramides എന്ന ആന്റിഓക്സിഡന്റ് രക്തസമ്മർദം കുറയ്ക്കുകയും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും. ദിവസവും ഓട്സ് കഴിച്ചാൽ 15 ശതമാനം വരെ പ്രോട്ടീൻ ശരീരത്തിലെത്തുന്നു.


Follow Us:
Download App:
  • android
  • ios