Asianet News MalayalamAsianet News Malayalam

ലൈംഗിക ബന്ധമില്ലെങ്കില്‍ ശരീരത്തെ ബാധിക്കുന്ന 6 ആരോഗ്യ പ്രശ്നങ്ങള്‍

Health Problems You Can Get If Youre Not Having Sex Regularly
Author
First Published Dec 21, 2017, 6:39 PM IST

ദാമ്പത്യത്തിന്‍റെ ദൃഢതയില്‍ ലൈംഗിക ബന്ധത്തിനും പ്രധാന സ്ഥാനമുണ്ട്. കൃത്യമായ ഇടവേളകളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നില്ലെങ്കില്‍ പുരുഷനിലും സ്ത്രീയിലും ഒരുപോലെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴി വയ്ക്കും എന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. അത്തരത്തില്‍ ഉണ്ടാകുന്ന ചില ആരോഗ്യപ്രശ്നങ്ങള്‍ ഏതെല്ലാമെന്ന് ഒന്ന് പരിശോധിക്കാം.

1. സാധാരണമായ ജലദോഷവും പനിയും

ലൈംഗിക ബന്ധത്തിലൂടെ ഏറെ ആന്‍റിബോഡികള്‍ ഉണ്ടാക്കപ്പെടുന്നുണ്ട്. ഇവശരിക്കും നമ്മുടെ ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനാണ്. എന്നാല്‍ ഇവയുടെ ഉത്പാദനം ഇല്ലെങ്കില്‍ ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം എതിരാകും. ഇത്  ജലദോഷത്തിനും ചെറിയ പനിക്കും ഇടയാക്കും.

2. പീരിയീഡ്സിനിടയില്‍ ഉണ്ടാകുന്ന വേദന

ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍, ഇസ്ട്രജന്‍ അളവുകള്‍ ബാലന്‍സ് അവസ്ഥയിലാണ്. ഈ ബാലന്‍സിംഗിന് സെക്സും സഹായിക്കുന്നുണ്ട്. എന്നാല്‍ സെക്സ് ഇല്ലാത്ത അവസ്ഥയില്‍ സ്ത്രീ ശരീരത്തിലെ ഇസ്ട്രോജിന്‍ ഉപയോഗിക്കാതെയിരിക്കുകയും, അത് ആര്‍ത്തവ സമയത്തെ വേദനയ്ക്ക് കാരണമാകും.

3. കൂടിയ രക്തസമ്മര്‍ദ്ദം

സെക്സിന്‍റെ അഭാവം ഹൈപ്പര്‍ ടെന്‍ഷനില്‍ ഒരു റിവേഴ്സ് ഇഫക്ട് ഉണ്ടാക്കുമെന്നാണ് പഠനം പറയുന്നത്.

4. പ്രോസ്ട്രേറ്റ് കാന്‍സര്‍

ചില പഠനങ്ങള്‍ പ്രകാരം സെക്സ് ജീവിതത്തില്‍ വളരെ സജീവമായ പുരുഷന് പ്രോസ്ട്രേറ്റ് കാന്‍സര്‍ കുറവായിരിക്കുമെന്നാണ് പറയുന്നത്. ഒരു പുരുഷന്‍റെ സ്ഖലനം അവന്‍റെ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കുന്നുവെന്നാണ് ശാസ്ത്രീയ വാദം.

5. സമ്മര്‍ദ്ദവും, ആകാംക്ഷയും

ഒരു വ്യായമത്തില്‍ ഏര്‍പ്പെടും പോലെയാണ് സെക്സ് അത് എന്‍റോഫിന്‍സ് ഉത്പാദിപ്പിക്കുന്നു, ഹാപ്പി ഹോര്‍മോണ്‍സ് എന്ന് അറിയപ്പെടുന്നവയാണ് എന്‍റോഫിന്‍സ്. ഇവയാണ് അസാധാരണ സംഭവങ്ങള്‍ നേരിടാന്‍ പ്രേരിപ്പിക്കുന്നത്. സെക്സ് ഇവയുടെ ഉത്പാദനത്തിന്‍റെ തോത് വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതില്ലാത്ത അവസ്ഥ പലപ്പോഴും ശരീരത്തിന് ദോഷകരമാണ്.

6. ഉറക്കമില്ലായ്മ

സെക്സ് സമയത്ത് ഉത്പാദിക്കപ്പെടുന്ന ഹോര്‍മോണ്‍ പ്രോ ലാക്ടിന്‍ ഉറക്കം ഉണ്ടാകുവാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ആണ്. ഇവയുടെ ഉത്പാദനമില്ലായ്മ ചിലപ്പോള്‍ സാധാരണ മനുഷ്യന്‍റെ ഉറക്കത്തെ ബാധിച്ചേക്കും.
 

Follow Us:
Download App:
  • android
  • ios