Asianet News MalayalamAsianet News Malayalam

പ്രമേഹരോ​ഗികൾ ഈ ഭക്ഷണങ്ങൾ ഒഴിവാക്കരുത്

പ്രമേഹ​രോ​ഗികൾ ദിവസവും പാവയ്ക്ക കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് പാവയ്ക്ക. പാവയ്ക്ക പാൻക്രിയാസിലെ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്നു.

healthy foods for diabetes patients
Author
Trivandrum, First Published Dec 11, 2018, 10:33 AM IST

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിന്റെ പങ്ക് ചെറുതൊന്നുമല്ല. പ്രമേഹരോ​ഗികൾ പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വിറ്റാമിനുകളും കാത്സ്യവും അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. ​പ്രഭാ​ത​ഭ​ക്ഷ​ണം, ഉ​ച്ച​ഭ​ക്ഷ​ണം, അ​ത്താ​ഴം എ​ന്നിവ കൃ​ത്യ​സ​മ​യ​ത്ത് ക​ഴി​ക്കാൻ ശ്രദ്ധിക്കുക. ഇടവേളകളിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവ നിർബന്ധമായും ഒഴിവാക്കണം. പ്രമേഹരോ​ഗികൾ ഒഴിവാക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

 പാവയ്ക്ക്...

പ്രമേഹ​രോ​ഗികൾ ദിവസവും പാവയ്ക്ക കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് പാവയ്ക്ക. പാവയ്ക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാൻ കഴിവുണ്ടെന്ന് തന്നെയാണ് മിക്ക പഠനങ്ങളും തെളിയിച്ചിരിക്കുന്നത്. പാവയ്ക്ക പാൻക്രിയാസിലെ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്നു. അന്നജത്തിന്റെ ആഗിരണം കൂട്ടുന്ന ചില എൻസൈമുകളെ നിയന്ത്രിക്കാനും പാവയ്ക്കയ്ക്ക് സാധിക്കും.

healthy foods for diabetes patients

കോവയ്ക്ക...

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിയന്ത്രിക്കാൻ കോവയ്ക്കയ്ക്ക് സാധിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.  ഇന്റർനാഷണൽ ഡയബറ്റീസ് ജേണലിൽ പ്രസ‍ിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.  നാരുകൾ ധാരാളമടങ്ങിയിരിക്കുന്നതും ഗ്ലൈസീമിക്ക് ഇൻഡക്സ് വളരെ കുറവാണെന്നുള്ളതിനാലുമാണ് കോവയ്ക്ക പ്രമേഹരോഗികൾക്ക് വളരെ നല്ലതെന്ന് പറയുന്നത്. 
 healthy foods for diabetes patients

 മധുരക്ക‍ിഴങ്ങ്...

മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ക്രോമിയം ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ശരിയായ രീതിയിൽ ക്രമീകരിക്കുകയും ചെയ്യുന്നു. മറ്റു കിഴങ്ങുവർഗങ്ങളെ അപേക്ഷിച്ച് മധുരക്കിഴങ്ങിൽ ഗ്ലൈസീമിക് ഇൻഡക്സ് കുറവായതിനാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മധുരക്ക‍ിഴങ്ങ് പകുതി വേവിച്ചോ അല്ലാതെയോ കഴിക്കുന്നത് ഏറെ നല്ലതാണ്. 

healthy foods for diabetes patients

 ഉലുവ....

ഉലുവ പ്രമേഹനിയന്ത്രണത്തിന് ഉത്തമമാണെന്ന് മിക്ക പഠനങ്ങളിലും പറയുന്നു. ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഉലുവയിലടങ്ങിയിരിക്കുന്ന ആൽക്കലോയിഡ് ട്രൈനല്ലീൻ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉലുവ മുളപ്പിച്ച് ഉപയോഗിക്കുന്നതും പൊടിച്ച് ഉപയോഗിക്കുന്നതും നല്ലതാണ്. ഉലുവ തിളപ്പിച്ച വെള്ളം മാത്രം കുട‍ിച്ചാൽ ഉലുവയുടെ മുഴുവൻ ഗുണവും ലഭിക്കുകയില്ലെന്നും പഠനങ്ങൾ പറയുന്നു. 

healthy foods for diabetes patients

ബാർലി........

പ്രമേഹത്തെ നിയന്ത്രിക്കാൻ വളരെ നല്ലതാണ് ബാർലി എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ബാർലിയിൽ നാരുകളും മഗ്നീഷ്യവും ക്രോമിയവും കോപ്പറും ധാരാളം അടങ്ങിയിട്ടുണ്ട്. ബാർലി വേവിച്ച് സാലഡിന്റെ കൂടെ ചേർത്തു കഴിക്കുന്നതും മറ്റും ധാന്യങ്ങളുടെ കൂടെ കഴിക്കുന്നതും ഉത്തമമാണ്. ബാർലി ഉപയോഗിക്കുന്നതുവഴി പ്രമേഹം ഉൾപ്പെടുന്ന മെറ്റബോളിക് സിൻഡ്രോം തടയാം.

healthy foods for diabetes patients

 പയറുവർഗങ്ങൾ...

പ്രമേഹരോ​ഗികൾ ധാരാളം പയറുവർ​ഗങ്ങൾ കഴിക്കുക. കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാനും പയറുവർ​ഗങ്ങൾ സഹായിക്കും.പയറുവർഗങ്ങളിലെ പോഷകഘടകങ്ങൾ പ്രമേഹരോഗികൾക്കു ഉത്തമമാണ്. പയറുവർഗങ്ങളിൽപ്പെട്ട മുതിര, ചെറുപയർ,  സോയാബീൻ തുടങ്ങിയവയിൽ നാരുകളും ഫ്ളേവനോയിഡുകളും ധാരാളം അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹം നിയന്ത്രിക്കാനും ഒപ്പം വിശപ്പു കുറയ്ക്കാനും സഹായിക്കുന്നു.

healthy foods for diabetes patients

നെല്ലിക്ക...

നെല്ലിക്കയിലെ വൈറ്റമ‍ിൻ സിയ‍ും ഫീനോളിക് ഘടകങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. അതുവഴി എച്ച്ബിഎവൺസി സാധാരണ നിലയിൽ നിർത്താനും സഹായിക്കും. ഇൻസുലിന്റെ സംവേദനക്ഷമത (ഇൻസുലിൻ സെൻസിറ്റിവിറ്റി) കൂട്ടാനും നെല്ലിക്കയ്ക്ക് കഴിവുണ്ട്. നെല്ലിക്കയിലെ ആന്റിഒാക്സിഡന്റുകൾ പ്രമേഹവ്രണങ്ങൾ ഉണങ്ങാൻ സഹായിക്കും. കരൾ സംബന്ധമായ അസുഖങ്ങൾ അകറ്റാനും വളരെ നല്ലതാണ് നെല്ലിക്ക. 

healthy foods for diabetes patients


 

Follow Us:
Download App:
  • android
  • ios