Asianet News MalayalamAsianet News Malayalam

കഴുത്തിലെ ഇരുണ്ട നിറം മാറ്റാൻ വീട്ടിലുണ്ട്​ പ്രതിവിധി

Home Remedies For A Dark Neck
Author
First Published Feb 18, 2018, 3:00 PM IST

നിങ്ങളുടെ മുഖത്തിന്‍റെയും കഴുത്തി​ന്‍റെയും  നിറം വ്യത്യാസപ്പെട്ടിരിക്കുന്നത്​ നിങ്ങളെ അലോസരപ്പെടുത്തിയിട്ടുണ്ടോ? വിവിധതരം ഫെയ്​സ്​പാക്ക്​ ഉപയോഗിച്ച്​ മുഖസൗന്ദര്യം കൂട്ടാൻ നാം ശ്രമിക്കാറുണ്ട്​. എന്നാൽ ഇതേ ശ്രദ്ധ കഴുത്തിന്​ ലഭിക്കാറില്ല. മിലനീകരണം, പൊടി, സൂര്യപ്രകാശം തുടങ്ങിയ കാരണങ്ങളാൽ കഴുത്തിന്‍റെ നിറം മങ്ങിപ്പോകുന്നു. മുഖത്തോടൊപ്പം കഴുത്ത്​ വൃത്തിയാക്കിയാൽ മാത്രം പോര; കഴുത്തിൽ ഇൗർപ്പം നിലനിർത്താൻ ആവശ്യമായവ പുരട്ടുകയും വേണം. കഴുത്തിലെ ഇത്തരം പ്രശ്​നങ്ങൾക്ക്​ വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്​. അമിതമായി രാസപദാർഥങ്ങൾ അടങ്ങിയ ക്രീമുകൾ ഉപ​യോഗിക്കുന്നതും കഴുത്തിലെ നിറക്കുറവിന്​ കാരണമാകും.  

1. ആപ്പിളിൽ നിന്ന്​ എടുക്കുന്ന വിനാഗിരി

Home Remedies For A Dark Neck

ആപ്പിളിൽ നിന്നുള്ള വിനാഗിരി ചർമത്തി​ന്‍റെ പി.എച്ച്​ ലെവൽ ക്രമീകരിച്ചുനിർത്താനും സ്വാഭാവിക തിളക്കം നൽകാനും സഹായിക്കും. ഇവ ചർമത്തിലെ നിർജീവ കോശങ്ങളെ നീക്കാനും സഹായിക്കുന്നു. മാലിക്​ ആസിഡിന്‍റെ സാന്നിധ്യം ഇതിന്​ സഹായിക്കുന്നു. രണ്ട്​ ടേബിൾ സ്​പൂൺ ആപ്പിൾ വിനാഗിരിയില്‍ നാല്  ടേബിൾ സ്​പൂൺ വെള്ളം ചേർക്കുക. കോട്ടൺബാൾ ഉപയോഗിച്ച്​ പത്ത്​ മിനിറ്റ്​ കഴുത്തിൽ പുരട്ടുക. ശേഷം വെള്ളം ഉപയോഗിച്ച്​ കഴുകി കളയുക. ഇത്​ തുടർച്ചയായ ദിവങ്ങളിൽ ആവർത്തിക്കുക. ഇതിന്​ ശേഷം കഴുത്തിൽ ഇൗർപ്പം നിലനിർത്താൻ സഹായകമായ ക്രീം പുരട്ടുന്നത്​ ഗുണകരമായിരിക്കും. 

 2. അപ്പക്കാരം (ബേക്കിങ്​ സോഡ)

Home Remedies For A Dark Neck

ചര്‍മത്തിലെ  നിർജീവ കോശങ്ങളെയും അഴുക്കിനെയും നീക്കാൻ അപ്പക്കാരം സഹായകരമാണ്​. ഇവ ചർമത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു. രണ്ടോ മൂന്നോ ടേബിൾ സ്​പൂൺ അപ്പക്കാരം എടുത്ത്​ ആവശ്യത്തിന്​ വെള്ളം ചേർത്ത്​ കുഴമ്പുരൂപത്തിലാക്കുക. കഴുത്തിൽ തേച്ചുപിടിപ്പിക്കുകയും ഉണങ്ങു​മ്പോള്‍ വെള്ളം നന്നായി കഴുകി കളയുകയും ചെയ്യുക. ശേഷം ഇൗർപ്പം നിലനിർത്താൻ ആവശ്യമായ ക്രീം പോലുള്ളവ ഉപയോഗിക്കുക. ഇത്​ പതിവാക്കിയാൽ മികച്ച ഫലം ലഭിക്കും. 

3. ഉരുളക്കിഴങ്ങ്​ ജ്യൂസ്​

Home Remedies For A Dark Neck

ചർമത്തെ വെളുപ്പിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്​. ഇരുണ്ട പാടുകൾ നീക്കി ചർമത്തിന്​ സ്വാഭാവിക തിളക്കം നൽകാൻ ഇവ സഹായിക്കുന്നു. ചെറിയ ഉരുളക്കിഴങ്ങ്​ എടുത്ത്​ തൊലിയുരിച്ച്​ കളയുക. ശേഷം അത്​ ഉപയോഗിച്ച്​ ജ്യൂസ്​ തയാറാക്കുക. ജ്യൂസ്​ കഴുത്തിൽ തേച്ചുപിടിപ്പിക്കുകയും ഉണങ്ങു​േമ്പാൾ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയുകയും ചെയ്യുക. എല്ലാദിവസവും ഇത്​രണ്ട്​ തവണ ആവർത്തിക്കാം. 

4. മഞ്ഞൾ മിശ്രിതം

Home Remedies For A Dark Neck

മഞ്ഞൾ ഉപയോഗിച്ചുള്ള മിശ്രിതം ചർമത്തിന്‍റെ നിറം വർധിപ്പിക്കാൻ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു. കഴുത്തിലെ നിറവ്യത്യാസം ഇല്ലാതാക്കാനും സ്വഭാവികമായ തിളക്കം നൽകാനും ഇവ സഹായിക്കുന്നു.  രണ്ട്​ ടേബിൾ സ്​പൂൺ കടലമാവും ഒരു നുള്ള്​ മഞ്ഞൾ പൊടിയും അര ടീ സ്​പൂൺ ചെറുനാരങ്ങാ നീരും അൽപ്പം റോസ്​ വാട്ടറും ചേർത്തുള്ള മിശ്രിതം തയാറാക്കുക. അയഞ്ഞ രൂപത്തിലുള്ള മിശ്രിതം 15 മിനിറ്റ്​ കഴുത്തിൽ പുരട്ടുക. ശേഷം ഇളം ചൂടുവെള്ളത്തിൽ നന്നായി കഴുകി കളയുക. ഇത്​ ആഴ്​ചയിൽ രണ്ട്​ തവണ പ്രയോഗിക്കാം. 

5. തൈര്​

Home Remedies For A Dark Neck

തൈരും ചെറുനാരങ്ങയും ചേർത്തുള്ള മിശ്രിതം ഫലപ്രദമാണ്​. ഇവയിൽ രണ്ടിലും അടങ്ങിയ സ്വഭാവിക എൻസൈമുകൾ ഇതിന്​ സഹായകം. രണ്ട്​ ടേബിൾ സ്​പൂൺ തൈര്​ ഒരു ടീ സ്​പൂൺ ചെറുനാരങ്ങ നീരിൽ ചേർക്കുക. ഇത്​ 20 മിനിറ്റ്​ കഴുത്തിൽ പുരട്ടിയ ശേഷം വെള്ളം ഉപയോഗിച്ച്​ കഴുകി കളയുക. 

മുകളിൽ പറഞ്ഞ ചേരുവകളിൽ ഏതെങ്കിലും വസ്​തുക്കൾ നിങ്ങളുടെ ചർമത്തിൽ അലർജി സൃഷ്​ടിക്കുന്നവയല്ലെന്ന്​ ഉറപ്പുവരുത്തിയ ശേഷമേ ഉപയോഗിക്കാവൂ. കഴുത്തിൽ ഉപയോഗിക്കുന്നതിന്​ മുമ്പ്​ ഇവ അൽപ്പനേരം നിങ്ങളുടെ കൈയിൽ പുരട്ടി നോക്കുന്നത്​ അലർജി ഉണ്ടോ എന്നറിയാൻ സഹായകമായിരിക്കും. 

Follow Us:
Download App:
  • android
  • ios