Asianet News MalayalamAsianet News Malayalam

പുരികത്തിന്റെ കട്ടി കൂടാൻ വീട്ടിൽ പരീക്ഷിക്കാവുന്ന 6 പൊടിക്കെെകൾ

മുഖത്തിന്റെ പ്രധാന ആകർഷണമാണ് പുരികങ്ങൾ. കട്ടിയുള്ള പുരികങ്ങൾ മുഖത്തിന് കൂടുതൽ ഭം​ഗി നൽകുകയേയുള്ളൂ. പുരികങ്ങൾ കട്ടിയുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ ഏതൊക്കെയാണെന്ന് നോക്കാം.

home remedies for thick and beautiful eye brows
Author
Trivandrum, First Published Feb 13, 2019, 2:33 PM IST

കട്ടിയുള്ള പുരികം ആരാ ആ​ഗ്രഹിക്കാത്തത്. പുരികം കട്ടിയുള്ളതാകാൻ എന്ത് ചെയ്യണമെന്ന് പലർക്കും അറിയില്ല. ചിലർക്ക് പുരികം കൊഴിഞ്ഞ് പോകുന്നത് വലിയ പ്രശ്നമാണ്. പുരികം കൊഴിഞ്ഞ് പോകുന്നത് തടയാനും പുരികം കട്ടിയുള്ളതുമാകാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ ഏതൊക്കെയാണെന്ന് നോക്കാം.

home remedies for thick and beautiful eye brows

ആവണക്കെണ്ണ...

പുരികം കട്ടിയുള്ളതാകാൻ സഹായിക്കുന്ന എണ്ണകളിലൊന്നാണ് ആവണക്കെണ്ണ. ഒരു കോട്ടൺ തുണി ആവണക്കെണ്ണയിൽ മുക്കിയതിന് ശേഷം രണ്ട് പുരികത്തിലും നന്നായി തേച്ചു പിടിപ്പിക്കുക. ഇതിന് ശേഷം രണ്ടോ മൂന്നോ മിനിറ്റ് കൈവിരൽ കൊണ്ട് നന്നായി മസാജ് ചെയ്ത് കൊടുക്കാം. 30 മിനിറ്റ് കഴിഞ്ഞ് ചെറുചൂട് വെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകാം. 

 വെളിച്ചെണ്ണ...

അൽപം വെളിച്ചെണ്ണ വിരൽ തുമ്പിൽ എടുത്ത ശേഷം പുരികത്തിൽ തേച്ച് പിടിപ്പിക്കാം. രക്തയോട്ടം വർധിപ്പിക്കാനും പുരികം കൊഴിഞ്ഞ് പോകാതിരിക്കാനും നല്ലൊരു പ്രതിവിധിയാണ് വെളിച്ചെണ്ണ. രാത്രി കിടക്കുന്നതിന് മുമ്പ് 
പുരികത്തിൽ വെളിച്ചെണ്ണ പുരട്ടുക. ശേഷം രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

home remedies for thick and beautiful eye brows

സവാള ജ്യൂസ്...

മുടി വളരാൻ ഏറ്റവും നല്ലതാണ് സവാള. വിറ്റാമിൻ എ, വിറ്റാമിൻ സി, സെല്ലീനിയം എന്നി ഘടകങ്ങളാണ് മുടി വളരാൻ സഹായിക്കുന്നത്.ഒരു സവാളയുടെ നീര് എടുക്കുക. ശേഷം അഞ്ച് മിനിറ്റ് പുരികത്തിലിടുക. നല്ല പോലെ മസാജ് ചെയ്യുക. ഇത് നന്നായി ഉണങ്ങിയ ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം. 

മുട്ട...

മുട്ടയിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മുടി തഴച്ച് വളരാൻ ഏറെ നല്ലതാണ്. ആദ്യം മുട്ടയിൽ നിന്നു മഞ്ഞയും വെള്ളയും വേർതിരിക്കുക. ഇതിലെ മഞ്ഞ നന്നായി അടിച്ചു പതപ്പിക്കുക. ഒരു കോട്ടൺ തുണി മഞ്ഞയിൽ മുക്കി പുരികത്തിൽ തേച്ചു കൊടുക്കാം. 20 മിനിറ്റിന് ശേഷം ഇതു കഴുകി കളയണം. പുരികത്തിന് വേണ്ടിയുള്ള ഒരു പ്രോട്ടീൻ ട്രീറ്റ്മെന്റ് കൂടിയാണിത്.

home remedies for thick and beautiful eye brows

ഒലിവ് ഓയിൽ...

പുരികം വളരാൻ ഏറ്റവും നല്ലതാണ് ഒലീവ് ഓയിൽ. ഇളം ചൂടുള്ള ഒലിവ് ഓയിൽ ഉപയോഗിച്ച് പുരികത്തിൽ നന്നായി മസാജ് ചെയ്യുക. ഇടവിട്ട ദിവസങ്ങളിൽ ഈ ഒലിവ് എണ്ണയിൽ ലേശം തേനും ചേർത്ത് തേയ്ക്കുന്നതും നല്ലതാണ്. രാത്രി കിടക്കുന്നതിന് മുമ്പ് പുരികത്തിൽ അൽപം ഒലീവ് ഓയിൽ പുരട്ടിയിട്ട് കിടക്കാം. രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം.

കറ്റാർവാഴ ജെൽ...

ചർമ്മസംരക്ഷണത്തിന് മിക്കവരും ഉപയോ​ഗിക്കുന്ന ഒന്നാണ് കറ്റാർവാഴ ജെൽ. ചർമ്മസംരക്ഷണത്തിന് മാത്രമല്ല മുടി തഴച്ച് വളരാനും കറ്റാർവാഴ ഏറെ മുന്നിലാണ്. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് കറ്റാർവാഴ ജെൽ പുരികത്തിൽ പുരട്ടുക. രാവിലെ ചൂടുവെള്ളത്തിൽ കഴുകാം. ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാം. 

home remedies for thick and beautiful eye brows
 

Follow Us:
Download App:
  • android
  • ios