Asianet News MalayalamAsianet News Malayalam

ഇടതൂര്‍ന്ന കൺപീലികൾക്ക് ഇതാ വീട്ടിൽ പരീക്ഷിക്കാവുന്ന 7 പൊടിക്കെെകൾ

കണ്‍പീലികള്‍ കട്ടിയോടെ വളരാൻ ഏറ്റവും നല്ല മരുന്നാണ് ആവണക്കെണ്ണ. എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് ആവണക്കെണ്ണ കണ്‍പീലികളില്‍ പുരട്ടുന്നത് കണ്‍പീലികള്‍ വളരാനും പീലികള്‍ക്ക് നല്ല കറുപ്പ് നിറം ഉണ്ടാകാനും സഹായിക്കും.

home remedies for thick eyelashes
Author
Trivandrum, First Published Feb 16, 2019, 9:15 AM IST

ഇടതൂര്‍ന്ന കൺപീലികൾ മുഖത്തിന് പ്രത്യേക ഭം​ഗിയാണ് നൽകാറുള്ളത്. നീണ്ടതും മനോഹരവുമായ കണ്‍പീലികള്‍ക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപെടാം...

home remedies for thick eyelashes

ആവണക്കെണ്ണ...

കണ്‍പീലികള്‍ കട്ടിയോടെ വളരാൻ ഏറ്റവും നല്ല മരുന്നാണ് ആവണക്കെണ്ണ. എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് ആവണക്കെണ്ണ കണ്‍പീലികളില്‍ പുരട്ടുന്നത് കണ്‍പീലികള്‍  വളരാനും പീലികള്‍ക്ക് നല്ല കറുപ്പ് നിറം ഉണ്ടാകാനും സഹായിക്കും.

ഒലീവ് ഓയിൽ...

കണ്‍പീലികള്‍ നീണ്ടതും ബലമുള്ളതും ആയിത്തീരാന്‍ ഒലീവ് എണ്ണ പുരട്ടുന്നത് ഉത്തമമാണ്.ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒലീവ് ഓയിൽ കൺപീലികളിൽ പുരട്ടാം.

home remedies for thick eyelashes

വാസ്ലിന്‍..

ഉറങ്ങാൻ പോകുന്നതിന് മുന്‍പ് കൺപീലികളിൽ വാസ്ലിന്‍ പുരട്ടുക. പിറ്റേന്ന് രാവിലെ ഇളംചൂടുവെള്ളത്തില്‍ ഇത് കഴുകിക്കളയാം. ഇത് കണ്‍പീലികളുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.

ഗ്രീന്‍ ടീ ഇലകള്‍...

ഗ്രീന്‍ ടീ ഇലകള്‍ ചൂട് വെള്ളത്തില്‍ ഇട്ട് കണ്‍പീലികളില്‍ പുരട്ടുന്നത് കണ്‍പീലികള്‍ ആരോഗ്യത്തോടെ സമൃദ്ധമായി വളരാന്‍ സഹായിക്കും.

home remedies for thick eyelashes

മസ്കാര...

തീരെ ചെറിയ ബ്രഷോ മസ്കാര ബ്രഷോ ഉപയോഗിച്ച്‌ കണ്‍പിലികളില്‍ ചീകുക. ഇത് കണ്‍പീലികളുടെ വളര്‍ച്ചയെ സഹായിക്കും.

ഭക്ഷണങ്ങൾ...

നട്സ്, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും കണ്‍പീലികളുടെ വളര്‍ച്ചയെ സഹായിക്കും.

നാരങ്ങ തൊലി...

നാരങ്ങ തൊലി ഒലിവ് എണ്ണയിലോ ആവണക്കെണ്ണയിലോ എതാനും ദിവസം മുക്കി വയ്ക്കുക. കണ്‍പീലികള്‍ നന്നായി വളരുന്നതിന് ഇവ പുരട്ടുക.

home remedies for thick eyelashes

വെളിച്ചെണ്ണ...

 ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് കണ്‍പീലികളിൽ അൽപം വെളിച്ചെണ്ണ പുരട്ടുന്നത് പുരികം വളരാനും കട്ടിയുള്ളതാക്കാനും സഹായിക്കും. രാവിലെ ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം..

Follow Us:
Download App:
  • android
  • ios