Asianet News MalayalamAsianet News Malayalam

തേന്‍ നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്

  • ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഒന്നാണ് തേന്‍ നെല്ലിക്ക. 
honey gooseberry and its benefits

ഇന്ത്യന്‍ ഗൂസ്‌ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌. അപ്പോള്‍ തേനിലിട്ട നെല്ലിക്കൌടെ ഗുണങ്ങള്‍ ആലോചിച്ച് നൊക്കൂ. തേന്‍ നെല്ലിക്ക എന്ന് കേള്‍ക്കുമ്പോഴെ വായിലൂടെ വെളളമൂറുന്നുണ്ടോ? ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഒന്നാണ് തേന്‍ നെല്ലിക്ക. 

തേന്‍ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാനും ഇവ സഹായിക്കും. ബൈല്‍ പിഗ്മെന്‍റ് നീക്കുകയും വിഷാംശം കളയുകയും ചെയ്യും എന്നതാണ് ഇതിന് കാരണം. അതുപോലെതന്നെ ചെറുപ്പം നില നിര്‍ത്താന്‍ ഏറെ നല്ലതാണ് തേന്‍ നെല്ലിക്ക.  മുഖത്ത് ചുളിവുകള്‍ വരുന്നത് തടയുകയും ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യുന്നു. ആസ്ത്മ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത് ഏറെ ഗുണകരമാണ്. ആന്‍റെിഓക്‌സിഡന്‍റുകള്‍ അടങ്ങിയതു തന്നെയാണ് ഇതിനു കാരണം. ഇത് ലംഗ്‌സില്‍ നിന്നും ഫ്രീ റാഡിക്കലുകള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു.

honey gooseberry and its benefits

ജലദോഷം, ചുമ, തൊണ്ടയിലെ അണുബാധ എന്നിവ അകറ്റുന്നതിന് തേന്‍ നെല്ലിക്ക സഹായകമാണ്.  ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് തേനിലിട്ട നെല്ലിക്ക. മലബന്ധം, പൈല്‍സ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു ഒറ്റമൂലി മൂടിയാണ് തേനിലിട്ട നെല്ലിക്ക. വിശപ്പു വര്‍ദ്ധിപ്പിയ്ക്കാനും തേനിലിട്ട നെല്ലിക്ക സഹായിക്കുന്നു. ശരീരത്തിലെ വിഷാംശം നീക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാദിയാണ് വെറും വയറ്റില്‍ തേന്‍ നെല്ലിക്ക കഴിയ്ക്കുന്നത്. ഇതുവഴി തടി കൂടുക, ഹൃദയ രോഗങ്ങള്‍ തുടങ്ങിയവ പ്രശ്നങ്ങള്‍ ഒഴിവാക്കാനാകും. ഇതൊക്കെ കൊണ്ടുതന്നെ തേന്‍ നെല്ലിക്ക ഇനി നന്നായി കഴിച്ചോള്ളൂ. 

 

Follow Us:
Download App:
  • android
  • ios