Asianet News MalayalamAsianet News Malayalam

സ്ലീംബ്യൂട്ടികളെ വിലക്കാന്‍ ഫ്രാന്‍സ്

How French Women Stay Slim Without Even Trying
Author
First Published May 6, 2017, 9:36 AM IST

പാരീസ്: സ്‌ലിം ബ്യൂട്ടിയായാൽ മാത്രമേ ഫാഷൻ രംഗത്ത് സാധ്യതകളുളളുവെന്നാണ് ഏറിയ വിഭാഗത്തിന്‍റെയും ധാരണ. എന്നാൽ ആ ധാരണ പൊളിച്ചെഴുതാന്‍ ഒരുങ്ങുകയാണ് ഫാഷന്‍ തലസ്ഥാനമായ ഫ്രാൻസ്. ആരോഗ്യവും ആവശ്യത്തിനു ശരീരഭാരവുമില്ലാത്ത, തീർത്തും മെലിഞ്ഞ മോഡലുകൾക്ക് ഫ്രാൻസിൽ നിരോധനമേർപ്പെടുത്തി.

ഇനി മുതൽ ഫ്രാൻസിൽ മോഡലുകളാകണമെങ്കിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റ് കൂടി വേണം. ശരീരഭാരം സംബന്ധിച്ച് ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ് ഇല്ലാത്തവർ ഇനി റാംപിന്‍റെ പടിപോലും കാണില്ല. മോഡലുകൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഏറി വരുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിനൊടുവിലാണ് ഫ്രാൻസ് ആരോഗ്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

ബോഡി മാസ് ഇൻഡക്സ് സംബന്ധിച്ച് ഡോക്ടറുടെ സർട്ട്ഫിക്കറ്റ് നിർബന്ധമാക്കുന്നതിനെതിരെ മോഡലിംഗ് ഏജൻസികളുടെ എതിർപ്പ് ശക്തമായതിനേത്തുടർന്ന് ഇതു സംബന്ധിച്ചുള്ള തീരുമാനം സർക്കാർ നീട്ടുകയായിരുന്നു. നിയമം ലംഘിക്കുന്നവർക്ക് 75,000 യൂറോ പിഴയും ആറുമാസം വരെ തടവു ശിക്ഷയും നൽകുമെന്നും സർക്കാർ അറിയിച്ചു. ഇറ്റലി, സ്പെയിൻ, ഇസ്രയേൽ എന്നിവിടങ്ങളിലും നേരത്തെ ഭാരക്കുറവുള്ള മോഡലുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios