Asianet News MalayalamAsianet News Malayalam

ബനാന ചോക്ലേറ്റ് കേക്ക് തയ്യാറാക്കാം

വളരെ എളുപ്പം ഉണ്ടാക്കാവുന്ന കേക്കാണ് ഇത്. ബനാന ചോക്ലേറ്റ് കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

how to prepare banana chocolate cake
Author
Thiruvananthapuram Central, First Published Feb 23, 2019, 10:42 AM IST

തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

പഴം (റോബസ്റ്റാ )                                                              2 എണ്ണം
മുട്ട                                                                                        2 എണ്ണം
വെണ്ണ                                                                           10 ടേബിൾ സ്പൂൺ 
വാനില                                                                             1 1/2 ടീസ്പൂൺ 
പൊടിച്ച പഞ്ചസാര                                                           1 കപ്പ്
മൈദ                                                                                     2 കപ്പ്
ബേക്കിംഗ് പൗഡർ                                                        3/4 ടീസ്പൂൺ
ബേക്കിംഗ് സോഡ                                                       1 ടീസ്പൂൺ
 തേൻ                                                                                 50 ഗ്രാം
ബദാം പൗഡർ                                                                 30 ​ഗ്രാം

how to prepare banana chocolate cake

തയ്യാറാക്കുന്ന  രീതി...

ആദ്യം ഓവൻ 180° c ചൂടാക്കാൻ ഇടുക.

9 inch cake tin butter പുരട്ടിയ ശേഷം ബട്ടർ പേപ്പർ വച്ച് അതിന് മുകളിലും കുറച്ച് butter പുരട്ടി റെഡി ആക്കി മാറ്റി വയ്ക്കുക.

മൈദ, ബേക്കിംഗ് പൗഡർ, സോഡാ ഇവ മിക്സ്‌ ചെയ്ത് വയ്ക്കുക. മൈദ ഒരു അരിപ്പയിൽ അരിച്ചു എടുക്കണം.

 മാവിൽ സോഡാ നന്നായി കലരണം. 

 ശേഷം ഒരു മിക്സിയുടെ ജാറിലോ, അല്ലെങ്കിൽ പോർക്ക്‌ കൊണ്ടോ നന്നായി പഴുത്ത പഴം ഉടച്ചു വയ്ക്കുക. അതിലേക്ക് തേൻ ചേർത്ത് വയ്ക്കുക. 

ശേഷം ഒരു മിക്സിങ് ബൗളിൽ വെണ്ണയും പൊടിച്ച പഞ്ചസാരയും നന്നായി ഇലക്ട്രിക് മിക്‌സറിൽ
 നന്നായി മിക്സ്‌ ചെയ്യുക.

ശേഷം മുട്ട ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഓവർ മിക്സിങ് ഒഴിവാക്കണം, (ഇനി മിക്സ്‌ ചെയ്യാൻ spatula ഉപയോഗിക്കുക, ഇലക്ട്രിക് വേണ്ട )ഇതിലേക്ക് തയ്യാറാക്കി മാറ്റി വെച്ചിരിക്കുന്ന മാവ് ).

മാവും, ബനാന മിക്സും ചേർക്കുക .ഇളക്കി കൊടുക്കുക‌. ബദാം പൗഡറും, വീണ്ടും മാവ് ചേർക്കുക.

അങ്ങനെ മുഴുവനായും ചേർത്ത് തടി സ്പൂൺ കൊണ്ടോ റബ്ബർ spatula വച്ചോ യോജിപ്പിക്കുക. 

മാവ് കട്ടി കൂടുതലാണെന്ന് തോന്നിയാൽ 2 സ്പൂൺ പാല് ചേർത്തുകൊടുക്കാം.

 സോഡാ ചേർത്തു കഴിഞ്ഞാൽ മാവ് അധിക സമയം വെളിയിൽ വയ്ക്കാതെ ടിന്നിൽ ഒഴിച്ച് bake ചെയ്യാനായി വയ്ക്കുക. (40 - 45 മിനിറ്റ് വരെ ബേക്കിംഗ് സമയം).

 അത് കഴിയുമ്പോൾ ഒരു നേർത്ത തടി stick വച്ച് നടുഭാഗം കുത്തി നോക്കുക tooth പിക്ക് ക്ലീൻ ആയിരുന്നാൽ കേക്ക് കുക്ക് ആയിട്ടുണ്ടാകും. പുറത്തെടുത്തു തണുക്കാൻ വയ്ക്കാം.
 
തണുത്ത ശേഷം ഈ റൗണ്ട് കേക്ക് ഒരേ പൊക്കം നിലനിർത്തി രണ്ട് പീസ് ആക്കുക. 

how to prepare banana chocolate cake

ചോക്ലേറ്റ് ഫ്രോസ്റ്റിങ്...

വെണ്ണ(unsalted  butter) - 100 ​ഗ്രാം 
Dark ചോക്ലേറ്റ് - 120 ​ഗ്രാം
വനില്ല എസ്സെൻസ് - 1/2 ടീസ്പൂൺ (ഓപ്ഷണൽ )
ഐസിങ് ഷുഗർ - 50 ഗ്രാം  
ബദാം റോസ്റ്റ് ചെയ്ത് നുറുക്കിയത് - ആവശ്യത്തിന് ‌

ചോക്ലേറ്റ് ഡബിൾ ബോയിൽ ചെയ്ത് മെൽറ്റ് ചെയ്ത് വയ്ക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക.

 ചൂട് മാറിയ ശേഷം വെണ്ണയും ചേർത്ത് ബീറ്റ് ചെയ്യുക, 50 ഗ്രാം ഐസിങ് ഷു​ഗർ ചേർത്ത് ഇലക്ട്രിക് ബീറ്റ് ചെയ്യുക. 

 ചോക്ലേറ്റും, ബട്ടറും നന്നായി യോജിച്ച് തിക്ക് ക്രീം പരുവം ആകുമ്പോൾ, ഒരു ബൗളിലേക്ക് മാറ്റുക. 

ഇനി കേക്ക് ഫില്ലിംഗ് -  ഫ്രോസ്റ്റിംഗ് ചെയ്യാം...

ടേൺ ടേബിളിന് മുകളിൽ ബേസ് വയ്ക്കുക, കേക്ക് ബേസിന് മുകളിൽ ഒരു സ്പൂൺ ബീറ്റ് ചെയ്ത ക്രീം വച്ച് സ്റ്റീലിന്റെ ഐസിങ് spatula ഉപയോഗിച്ച്  ഒന്ന് നിരത്തിയ ശേഷം,  ആദ്യത്തെ ലെയർ  കേക്ക് വെക്കുക അതിനു മുകളിൽ ബട്ടർ ക്രീം വച്ച് റൗണ്ടിന് ചുറ്റിച്ചു നിരത്തിയ ശേഷം, ബദാം പീസ് വിതറുക അതിന് മുകളിൽ അടുത്ത ലെയർ കേക്ക് വയ്ക്കുക. 

ബട്ടർ ക്രീം ഒരു പൈപ്പിംഗ് ബാഗിനുള്ളിലാക്കി ആദ്യം ലേശം മുറിച്ച് കളഞ്ഞ ശേഷം കേക്കിന് ചുറ്റും ചുറ്റിച്ചു, മുകളിലും ചുറ്റിച്ച ശേഷം, സ്റ്റീൽ spatula വെച്ച് ഭംഗി ആയി ഐസിങ് ചെയ്തെടുക്കുക.

 ഇഷ്ട്ടമുള്ള ഡിസൈൻ പുറമെ കൊടുക്കാവുന്നതാണ്, ചോക്ലേറ്റ് ബിസ്കറ്റ് കൊണ്ട് അലങ്കരിക്കാം.

 ചോക്ലേറ്റ്  ഉരുക്കി പൈപ്പിംഗ് ബാഗിനുള്ളിലാക്കി ചുറ്റിനും കേക്കിന്റെ അരിക് ഭാഗത്തായി ഒഴിക്കാം. ഒന്ന് സെറ്റ് ആയി കിട്ടാൻ കുറച്ച് സമയം ഫ്രിഡ്ജിൽ വയ്ക്കാം, പുറത്തെടുത്ത ശേഷം 1/2 മണിക്കൂർ കഴിഞ്ഞാൽ മുറിക്കാം. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

1. ചൂടാക്കിയ ഓവനിലേക്ക് തന്നെ കേക്ക് bake ചെയ്യാൻ വയ്ക്കുക 
2. എയർ കയറാതെ മാവ് മിക്സ്‌ ചെയ്യുക, ഓവർ മിക്സിങ് പാടില്ല. 
3.സോഡാ ചേർത്ത ശേഷം മിക്സ്‌ ചെയ്ത കേക്ക് ന്റെ കൂട്ട് വെളിയിൽ വെക്കാൻ അനുവദിക്കാതെ ഉടൻ bake ചെയ്യുക. 
ബദാം റോസ്റ്റ് ചെയ്ത ശേഷം പൊടിക്കുക. 
4. ചോക്ലേറ്റ് ഉരുക്കുമ്പോൾ കൂടുതൽ സമയം വച്ച്  കട്ടി ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക ഒന്ന് melt ആയി തുടങ്ങുമ്പോൾ പുറത്തെടുത്ത് മിക്സ്‌ ചെയ്ത് നോക്കുക. 
ഈ കൂട്ട് കുക്കറിൽ ട്രൈ ചെയ്യാവുന്നതാണ്.

തയ്യാറാക്കിയത്: നിഷാ സുധീഷ്

Follow Us:
Download App:
  • android
  • ios