Asianet News MalayalamAsianet News Malayalam

ബീഫ് ബോണ്ട തയ്യാറാക്കാം

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ബീഫ് ബോണ്ട. സ്വാദൂറും ബീഫ് ബോണ്ട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
 

how to prepare beef bonda
Author
Trivandrum, First Published Jan 4, 2019, 5:00 PM IST

തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

ഉരുളക്കിഴങ്ങ്                                    4 എണ്ണം
ബീഫ്                                                 150 ഗ്രാം
സവാള                                                2 എണ്ണം
പച്ചമുളക്                                           5 എണ്ണം
മൈദ                                                 അരകപ്പ്
മഞ്ഞള്‍പ്പൊടി                                1/2 ടീസ്പൂൺ
മുളകുപൊടി                                   1/2 ടീസ്പൂണ്‍
കടുക്                                                 ഒരു നുള്ള്
ഉപ്പ്                                                      പാകത്തിന്
ഇഞ്ചി                                               ചെറിയ കഷ്ണം
വെളുത്തുള്ളി                                    3 അല്ലി
ഗരം മസാല                                      ഒരു നുള്ള്
വെളിച്ചെണ്ണ                                    ആവശ്യത്തിന്

how to prepare beef bonda

തയ്യാറാക്കുന്ന വിധം...

ആദ്യം ഉരുളക്കിഴങ്ങ് ഉപ്പ് ചേര്‍ത്ത് വേവിക്കുക. ബീഫ്, അരസ്പൂണ്‍ ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഒരു ​ഗ്ലാസ് വെള്ളം എന്നിവ കുക്കറിലാക്കി രണ്ട് വിസിലിന് വേവിക്കുക. 

ബീഫ് മിക്സിയില്‍ ഒന്നു കറക്കിയെടുക്കുക. ശേഷം സ്റ്റോക്ക് അരിച്ചുവയ്ക്കുക. 

സവാള, മുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ പൊടിയായി അരിയുക. രണ്ടു ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിയാല്‍ അരിഞ്ഞുവച്ചവ ചേര്‍ത്ത് വഴറ്റുക. 

പുഴുങ്ങിപ്പൊടിച്ച കിഴങ്ങും ബീഫും ഗരംമസാലയും ചേര്‍ക്കുക. ഇറക്കാന്‍ നേരം ഇലകള്‍ പൊടിയായി അരിഞ്ഞ് ചേര്‍ക്കുക. 

മൈദയില്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവയും ബീഫ് സ്റ്റോക്കും ചേര്‍ത്ത് കട്ടിയില്‍ കലക്കിവയ്ക്കുക. 

വഴറ്റിയ കൂട്ട് ചെറുനാരങ്ങ വലുപ്പത്തില്‍ ഉരുട്ടി മൈദക്കൂട്ടില്‍ മുക്കിയെടുത്ത് പൊരിക്കുക. അല്‍പം കുരുമുളകുപൊടി ചേര്‍ത്ത് വഴറ്റിയാല്‍ കുറച്ച് കൂടി രുചിയുണ്ടാകും.

സ്വാദൂറും ബീഫ് ബോണ്ട തയ്യാറായി...

തയ്യാറാക്കി‌യത്: ഫഹദ് ഉമർ

(In collaboration with Tasty Budz )

 

Follow Us:
Download App:
  • android
  • ios