Asianet News MalayalamAsianet News Malayalam

എഗ്ഗ് ബൺ തയ്യാറാക്കാം

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് എഗ്ഗ് ബൺ. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന വിഭവം കൂടിയാണിത്. അടിപൊളി എഗ്ഗ് ബൺ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

how to prepare egg bun
Author
Trivandrum, First Published Feb 6, 2019, 5:14 PM IST

ബൺ ഉണ്ടാക്കാൻ വേണ്ട ചേരുവകൾ...

മൈദാ                            രണ്ടര കപ്പ്
പഞ്ചസാര                     2 ടീസ്പൂൺ
ബട്ടർ                             2 ടീസ്പൂൺ
യീസ്റ്റ്                           ഒന്നര ടീസ്പൂൺ
ചൂട് പാൽ                      അര കപ്പ്
ചൂട് വെള്ളം              മുക്കാൽ കപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം യീസ്റ്റ് പൊങ്ങാൻ വയ്ക്കണം. അതിനായി ചൂട് പാലും ചൂട് വെള്ളവും പഞ്ചസാരയും യീസ്റ്റും കലക്കി വയ്ക്കുക. 

15  മിനിറ്റിന് ശേഷം മൈദയും ഉപ്പും ബട്ടറും ചേർത്ത് കുഴച്ചു വയ്ക്കാം. കുഴച്ച മാവ് എണ്ണ തടവി 2 മണിക്കൂർ പൊങ്ങാൻ വയ്ക്കാം. 

മുട്ട മസാലയ്ക്ക് വേണ്ടത്...

മുട്ട പുഴുങ്ങിയത്                                            4 എണ്ണം
സവാള                                                2 എണ്ണം( ചെറുതായി അരിഞ്ഞത്)
തക്കാളി                                            1 എണ്ണം( ചെറുതായി അരിഞ്ഞത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്                     അര ടീസ്പൂൺ
മുളക് പൊടി                                             അര ടേബിൾസ്പൂൺ 
മഞ്ഞൾ പൊടി                                            കാൽ ടീസ്പൂൺ 
ഗരം മസാല                                                   അര ടീസ്പൂൺ
വെളിച്ചെണ്ണ                                                ആവശ്യത്തിന്
ഉപ്പ്                                                                ആവശ്യത്തിന്
തിളച്ച വെള്ളം                                                ഒരു കപ്പ് 

മുട്ട പുഴുങ്ങിയത് രണ്ടായി മുറിച്ചു വയ്ക്കാം.

വെളിച്ചെണ്ണയിൽ സവാള വഴറ്റണം. 

സവാള മൂത്ത് വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കണം. നന്നായി വഴറ്റുക. 

സവാള ഗോൾഡൻ ബ്രൗൺ നിറം ആകുന്ന വരെ വഴറ്റണം. ഇനി മസാലകൾ ചേർക്കാം.

 ഇനി തക്കാളി ചേർത്ത് കൊടുക്കാം. ഇളക്കി യോജിപ്പിക്കണം. 

മാവ് പൊങ്ങിയത് ഒന്നൂടെ കുഴച്ചെടുക്കാം. ഇനി അത് ഉരുളകൾ ആക്കാം.

 ശേഷം ഉള്ളിൽ മസാല വച്ച് പകുതിമുട്ടയും അകത്ത് വച്ച് അടച്ചു ഉരുള ആക്കാം. ഇനി ഇത് ബേക്ക് ചെയ്യാം.

180 ഡിഗ്രി പ്രീ ഹീറ്റ് ചെയ്ത ശേഷം 15  മിനിറ്റ് ബേക്ക് ചെയ്യാം.

അടിപൊളി എഗ്ഗ് ബൺ തയ്യാറായി...

how to prepare egg bun


 

Follow Us:
Download App:
  • android
  • ios