സ്വാദൂറും വെജ് ഹക്ക ന്യൂഡിൽസ് തയ്യാറാക്കാം
കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണല്ലോ ന്യൂഡിൽസ്. രുചികരമായ വെജ് ഹക്ക ന്യൂഡിൽസ് വീട്ടിൽ വളരെ എളുപ്പം തയ്യാറാക്കാം. വെജ് ഹക്ക ന്യൂഡിൽസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ഉണ്ടാക്കാൻ വേണ്ട ചേരുവകൾ:
ഹക്ക ന്യൂഡിൽസ് 1 പാക്കറ്റ് (400 ഗ്രാം )
വെളുത്തുള്ളി ഒരു ടേബിൾ സ്പൂൺ
ക്യാരറ്റ് ഒരു കപ്പ്
ബീൻസ് ഒരു കപ്പ്
ക്യാബേജ് ഒരു കപ്പ്
ക്യാപ്സിക്കം ഒരു കപ്പ്
സ്പ്രിങ് ഒണിയൻ ആവശ്യത്തിന്
കുരുമുളക് പൊടി കാൽ ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
എള്ളെണ്ണ ആവശ്യത്തിന്
വിനാഗിരി കാൽ ടീസ്പൂൺ
സോയ സോസ് അര ടീസ്പൂൺ
തക്കാളി സോസ് അര ടീസ്പൂൺ
ചില്ലി സോസ് അര ടീസ്പൂൺ
പച്ചമുളക് ഒരെണ്ണം
തയ്യാറാക്കുന്ന വിധം...
ആദ്യം ഹക്ക ന്യൂഡിൽസ് അൽപം ഉപ്പ് ചേർത്ത് വേവിച്ചെടുക്കണം. അതിനായി വെള്ളം ചൂടാക്കുക, അല്പം എണ്ണയും ഉപ്പും ചേർത്ത് കൊടുക്കുക, തിളച്ചതിനു ശേഷം ന്യൂഡിൽസ് ചേർത്ത് കൊടുക്കുക. വെന്തു കഴിയുമ്പോൾ വെള്ളം ഊറ്റി മാറ്റി വയ്ക്കാം.
ഇനി ന്യൂഡിൽസ് തയ്യാറാക്കാം...
ആദ്യം വലിയ പാനിൽ ഹൈ ഫ്ളയിമിൽ വയ്ക്കാം. എള്ളെണ്ണ ചൂടാക്കുക . ഇനി വെളുത്തുള്ളി മൂപ്പിക്കാം. ശേഷം പച്ചക്കറികൾ എല്ലാം നന്നായി വഴറ്റി കൊടുക്കണം . കൂടെ പച്ചമുളകും ചേർത്ത് കൊടുക്കാം.
വഴണ്ട് കഴിയുമ്പോൾ സോസ് എല്ലാം ചേർത്ത് കൊടുക്കുക. ശേഷം ഉപ്പും കുരുമുളക് പൊടിയും ചേർത്ത് കൊടുക്കുക.
എല്ലാം കൂടി നന്നായി യോജിച്ചു കഴിയുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ന്യൂഡിൽസ് കൂടി ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. സ്വാദൂറും വെജ് ഹക്ക ന്യൂഡിൽസ് തയ്യാറായി.