Asianet News MalayalamAsianet News Malayalam

മാനസിക സമ്മർദ്ദം ഇല്ലാതാക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

തിരക്കുപിടിച്ച ജീവിതത്തിൽ മിക്കവരും നേരിടുന്ന പ്രശ്നമാണ് മാനസിക സമ്മർദ്ദം. ഏകാഗ്രത നഷ്ടമാകുക,  പ്രകോപനം, ശരീര വേദന, തലവേദന, വിശപ്പിൽ ഉണ്ടാകുന്ന ഗുരുതരമായ മാറ്റങ്ങൾ, മാനസിക സ്ഥിതിയിലെ വ്യതിയാനങ്ങൾ എന്നിവ മാനസികസമ്മർദ്ദത്തെ തുടർന്ന് ഉണ്ടാകുന്നു. മാനസിക സമ്മർദ്ദം കുറയ്ക്കാൻ പ്രധാനമായി ചെയ്യേണ്ടത് വ്യായാമമാണ്. 

how to reduce stress and tension
Author
Trivandrum, First Published Oct 19, 2018, 12:46 PM IST

ഇന്നത്തെ തിരക്കുപിടിച്ച ജോലിക്കിടയിൽ ഏറ്റവും കൂടുതൽ പേർ അനുഭവിക്കുന്ന പ്രശ്നമാണ് മാനസിക സമ്മർദ്ദം. മാനസിക സമ്മർദ്ദം കാരണം മറ്റ് അസുഖങ്ങളും പിടിപ്പെടുന്നു. മാനസിക സമ്മർദ്ദത്തെ തുടർന്ന് ഏകാഗ്രത നഷ്ടമാകുക,  പ്രകോപനം, ശരീര വേദന, തലവേദന, വിശപ്പിൽ ഉണ്ടാകുന്ന ഗുരുതരമായ മാറ്റങ്ങൾ, മാനസിക സ്ഥിതിയിലെ വ്യതിയാനങ്ങൾ എന്നിവ ഉണ്ടാകുന്നു. മാനസിക രോ​ഗമാണ് അവസാനം വിഷാദരോ​ഗമായി മാറുന്നത്. മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ പ്രധാനമായി ചെയ്യേണ്ടത് വ്യായാമമാണ്. ക്യത്യസമയത്ത് ഭക്ഷണം കഴിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.

മാനസിക സമ്മർദ്ദം നിയന്ത്രിക്കാനുള്ള ഭക്ഷണങ്ങൾ...

1.മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ഡാർക്ക് ചോക്ലേറ്റ്. മാന‌സിക പിരിമുറുക്കം,പെട്ടെന്നുണ്ടാകുന്ന ദേഷ്യം, എന്നിവ നിയന്ത്രിക്കാൻ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ​ഗുണം ചെയ്യും. 

2.വിറ്റാമിൻ ബി,ഇ എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് ആൽമണ്ട്. വിഷാദരോ​ഗം നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് ആൽമണ്ട്. 

3.പ്രതിരോധശേഷി കൂട്ടാൻ ഏറ്റവും നല്ലതാണ് മധുരക്കിഴങ്ങ്. മാനസികസമ്മർദ്ദം കുറയ്ക്കാൻ മധുരക്കിഴങ്ങ് കഴിക്കുന്നത് വളരെ നല്ലതാണ്. 

4.മാനസികസമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ഉരുളക്കിഴങ്ങ്. പ്രോട്ടീൻ ധാരാളം അടങ്ങിയ ഒന്നാണ് ഉരുളക്കിഴങ്ങ്. 

5. ഗ്രീൻ പീസ്, ബീൻസ്, ചെറുപ്പയർ എന്നിവ മാനസിക സമ്മർദ്ദം അകറ്റാൻ വളരെയധികം സഹായിക്കുന്നു. 

മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ ചെയ്യേണ്ടത്...

1. പുകവലിയും മദ്യപാനവും മാനസികസമ്മര്‍ദ്ദത്തിന് താല്‍ക്കാലിക ആശ്വാസം നല്‍കിയേക്കാമെങ്കിലും ഈ ദുശ്ശീലങ്ങള്‍ കാലക്രമത്തില്‍ മാനസികസമ്മര്‍ദ്ദം വഷളാവാന്‍ മാത്രമേ ഉപകരിക്കൂ.

2. പതിവായ വ്യായാമം തലച്ചോറിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ദുശ്ചിന്തകളെ അകറ്റാനും ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.

3. വേണ്ടത്ര ഉറങ്ങുന്നത് മാനസികസമ്മര്‍ദ്ദം തടയുന്നതിന് വളരെ ഉപകാരപ്രദമാണ്.

4. ഏതു തിരക്കുകള്‍ക്കിടയിലും ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ കുറച്ചു സമയം മാറ്റിവെക്കുന്നത് മാനസികസമ്മര്‍ദ്ദം തടയാന്‍ സഹായിക്കും.

5. വിവിധ റിലാക്സേഷന്‍ വിദ്യകള്‍ക്കായി സമയം കണ്ടെത്തുന്നത് നല്ലതാണ്. പാട്ടുകള്‍ കേള്‍ക്കുക, കണ്ണുകളടച്ച് ദീര്‍ഘമായി ശ്വസിക്കുക, നമുക്ക് മനശ്ശാന്തി തരുന്ന സ്ഥലങ്ങളെ മനസ്സില്‍കാണുക (creative visualization), യോഗ ചെയ്യുക തുടങ്ങിയവ ക്ഷീണം അകറ്റാനും ഏകാഗ്രത വര്‍ദ്ധിക്കാനും നല്ല ഉറക്കം കിട്ടാനും ഉപകരിക്കും.

Follow Us:
Download App:
  • android
  • ios