Asianet News MalayalamAsianet News Malayalam

മുടി കൊഴിച്ചില്‍ തടയാന്‍ മുട്ട; ഉപയോഗിക്കേണ്ടതിങ്ങനെ....

ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ മുട്ട, മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണെന്ന് തന്നെയാണ് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. പ്രോട്ടീന്‍, വിറ്റാമിന്‍ ബി-12, അയേണ്‍, സിങ്ക്, ഒമേഗ-6 ഫാറ്റി ആസിഡ് എന്നിവ കൊണ്ട് സമ്പുഷ്ടമാണ് മുട്ട

how to use egg to prevent hair loss
Author
Trivandrum, First Published Oct 30, 2018, 6:12 PM IST

മുടി കൊഴിച്ചില്‍ തടയാന്‍ പല മാര്‍ഗങ്ങളും നമ്മള്‍ വീടുകളില്‍ വച്ച് പയറ്റാറുണ്ട്. അക്കൂട്ടത്തില്‍ പരീക്ഷിക്കാവുന്ന ഒന്നാണ് മുട്ടയുപയോഗിച്ചുള്ള പ്രയോഗം. എന്നാല്‍ മുടിയില്‍ മുട്ട തേക്കാന്‍ പലര്‍ക്കും മടിയാണ്. ഇതിന്റെ മണം പോകുമോ,... ഫലം ഉണ്ടായില്ലെങ്കിലോ എന്നെല്ലാമുള്ള സംശയങ്ങളാണ് പ്രധാന പ്രശ്‌നം. 

ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ മുട്ട, മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണെന്ന് തന്നെയാണ് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. പ്രോട്ടീന്‍, വിറ്റാമിന്‍ ബി-12, അയേണ്‍, സിങ്ക്, ഒമേഗ-6 ഫാറ്റി ആസിഡ് എന്നിവ കൊണ്ട് സമ്പുഷ്ടമാണ് മുട്ട. ഇതെല്ലാം മുടിയുടെ വളര്‍ച്ചയും തിക്കും വര്‍ധിപ്പിക്കാന്‍ ഏറെ സഹായകവുമാണ്. 

ഉപയോഗിക്കേണ്ട രീതി...

1. ആദ്യം ഒരു മുട്ട പൊട്ടിച്ച് നന്നായി കലക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഒലിവ് ഓയില്‍ ഇല്ലെങ്കില്‍ വെളിച്ചെണ്ണയായാലും മതി. 

2. ഇനി, ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിക്കണം. ഷാമ്പൂ പരുവത്തില്‍ വളരെ 'സ്മൂത്ത്' ആകുന്നത് വരെയും ഇളക്കുക. 

how to use egg to prevent hair loss

3. ഈ മിശ്രിതം തലയോട്ടിയില്‍ അല്‍പാല്‍പമായി തേച്ചുപിടിപ്പിക്കുക. തലയോട്ടിയില്‍ മാത്രമല്ല, മുടിയുടെ വേര് മുതല്‍ അറ്റം വരെയും ഇത് തേക്കണം. തിനായി ഒരു ബ്രഷ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. 

4. മുപ്പത് മിനുറ്റ് നേരത്തേക്ക് ഇങ്ങനെ തന്നെ വയ്ക്കുക. 

5. മൂപ്പത് മിനുറ്റിന് ശേഷം ഷാമ്പൂവും വെള്ളവുമുപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഒരിക്കലും മുട്ട തേച്ചതിന് ശേഷം ചൂടുവെള്ളത്തില്‍ തല കഴുകരുത്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

Follow Us:
Download App:
  • android
  • ios