Asianet News MalayalamAsianet News Malayalam

മാറ്റി വച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞ് പിറന്നു ; രാജ്യത്ത് ആദ്യ സംഭവം

വൈദ്യശാസ്ത്ര രംഗത്തിന് നേട്ടമായി മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് പെണ്‍കുട്ടി പിറന്നു. രാജ്യത്ത മാറ്റി വച്ച ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് പിറക്കുന്നത് ആദ്യത്തെ സംഭവമാണിതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഇരുപത്തിയെട്ടുകാരിയായ യുവതി പെണ്‍കുഞ്ഞിന് ജന്മം കൊടുത്തത്. 

In a first gujarat woman delivers after uterus transplant
Author
Pune, First Published Oct 19, 2018, 1:35 PM IST

പൂനെ: വൈദ്യശാസ്ത്ര രംഗത്തിന് നേട്ടമായി മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് പെണ്‍കുട്ടി പിറന്നു. രാജ്യത്ത മാറ്റി വച്ച ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് പിറക്കുന്നത് ആദ്യത്തെ സംഭവമാണിതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഇരുപത്തിയെട്ടുകാരിയായ യുവതി പെണ്‍കുഞ്ഞിന് ജന്മം കൊടുത്തത്. വ‍ഡോദര സ്വദേശിനിയായ മീനാക്ഷി വാലന്‍ ആണ് തന്റെ ഗര്‍ഭാപാത്രം മകള്‍ക്ക് നല്‍കിയത്. 

ഒരിക്കല്‍ ഗര്‍ഭം അലസിയതോടയാണ് മീനാക്ഷി വാലന്റെ മകളുടെ ഗര്‍ഭപാത്രം തകരാറിലായത്. ഗര്‍ഭപാത്രം മാറ്റി വച്ചതിന് പിന്നാലെ ഐവിഎഫ് രീതിയിലൂടെയാണ് കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്നു. പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് പെണ്‍കുട്ടി പിറന്നത്. ഏഷ്യ പസഫിക് മേഖലയില്‍ ഇത്തരത്തില്‍ ആദ്യമായാണ് മാറ്റി വച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞ് പിറക്കുന്നതെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. 

In a first gujarat woman delivers after uterus transplant

ഇതിന് മുന്‍പ് സ്വീഡനിലും അമേരിക്കയിലുമാണ് ഗര്‍ഭപാത്രം മാറ്റി വച്ച് കുഞ്ഞ് പിറന്നിട്ടുള്ളത്. ഗർഭപാത്രം മാറ്റിവക്കൽ ശസ്ത്രക്രിയയും അതുവഴിയുള്ള ജീവന്റെ പിറവിയും കുഞ്ഞുങ്ങളില്ലാത്തവർക്ക് സ്വന്തം ശരീരത്തിൽ നിന്നും കുഞ്ഞ് എന്ന പ്രത്യാശയ്ക്കുള്ള വഴിയൊരുക്കുന്നതാണ്.

Follow Us:
Download App:
  • android
  • ios