Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യം കഴിച്ചെന്ന ലോക റെക്കോഡ് ഇന്ത്യന്‍ യുവതിക്ക്

  • ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യം കഴിച്ചെന്ന ലോക റെക്കോഡ് ഇന്ത്യന്‍ യുവതിക്ക്
Indian origin woman creates Guinness Record for buying most expensive shot of cognac
Author
First Published Mar 26, 2018, 5:09 PM IST

ലണ്ടന്‍ : ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യം കഴിച്ചെന്ന ലോക റെക്കോഡ് ഇന്ത്യന്‍ യുവതിക്ക്.  ട്രിനിറ്റി നാച്ച്യുറല്‍ ഗ്യാസ് എന്ന സ്വകാര്യ കമ്പനിയുടെ ഉടമ രഞ്ജീത ദത്ത് മെക്ഗ്ര്വാര്‍ട്ടിയാണ് ഒരു ഷോട്ട് റൊമെ ഡി ബെല്ലേഗാര്‍ഡെ എന്ന കോഗ്നാക്കി അകത്താക്കി ലോകറെക്കോഡ് ഇട്ടത്. ഇതിന് വേണ്ടി ഇവര്‍ മുടക്കിയത് 9.20 ലക്ഷം രൂപ.ഫ്രാന്‍സില്‍ നിര്‍മ്മിക്കുന്ന ഒരു തരം ബ്രാണ്ടിയാണ് കോഗ്നാക്ക്. ഫ്രാന്‍സിലെ കോഗ്നാക്ക് എന്ന പ്രദേശത്തില്‍ നിന്നാണ് മദ്യത്തിനും ഈ പേര് വീണത്. നല്ല മൂന്തിയ ഇനം മുന്തിരി അടക്കം കോഗ്നാക്ക് നിര്‍മ്മിക്കാനുള്ള എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്ന നിബന്ധന ഈ മേഖലയില്‍ കര്‍ശനമാണ്.

റൊമെ ഡി ബെല്ലേഗാര്‍ഡെ എന്ന കോഗ്നാക്കി(ഒരു തരം ബ്രാണ്ടി)ന്റെ 40 മില്ലിയുടെ ഒരു ഷോട്ട് ആണ് രഞ്ജീത ദത്ത്  സ്വന്തമാക്കിയത്. 120 വര്‍ഷത്തെ പഴക്കമുള്ള കോഗ്നാക്കാണ് ഇതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അപൂര്‍വമായി മാത്രം കണ്ടെത്തുന്നത് കൊണ്ട് തന്നെ കൊഗ്നാക്കിന്റെ ഒരു ഗ്ലാസിന് ലക്ഷങ്ങളുടെ വിലയാണ്. ഇതിന് മുന്‍പ് വില കൂടിയ കൊഗ്നാക്ക് കഴിച്ചതിന്റെ റെക്കോര്‍ഡ് ഒരു ഹോങ്കോങ് സ്വദേശിയുടെ പേരിലായിരുന്നു. 6 ലക്ഷത്തി അന്‍പതിനായിരം രൂപയാണ് അന്ന് ഇദ്ദേഹം ഇതിന് വേണ്ടി ചിലവഴിച്ചത്.

 

Follow Us:
Download App:
  • android
  • ios