Asianet News MalayalamAsianet News Malayalam

ജീവിക്കാന്‍ ഏറ്റവും മികച്ച 7 ഇന്ത്യന്‍ നഗരങ്ങള്‍

indias 7 best cities to live in
Author
First Published Mar 16, 2017, 6:12 AM IST

നഗരജീവിതം ഏറെ ദുഷ്‌ക്കരമാകുന്ന കാലമാണിത്. അന്തരീക്ഷ മലിനീകരണം, മാലിന്യം, ശുദ്ധജലം ഇല്ലാത്തത്, ഗതാഗത തടസം(ട്രാഫിക് ബ്ലോക്ക്), ക്രമസമാധാനപ്രശ്‌നങ്ങള്‍ എന്നിവയൊക്കെയാണ് നഗരജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്. മെഴ്‌സേഴ്‌സ് എന്ന ആഗോള സംഘടന എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ ആഗോള പട്ടിക പുറത്തിറക്കിയിട്ടുണ്ട്. ഓസ്‌ട്രിയയിലെ വിയന്ന, സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച്, ന്യൂസിലാന്‍ഡിലെ ഓക്ക്‌ലന്‍ഡ് എന്നിവയാണ് ഈ പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയ നഗരങ്ങള്‍. ഇവയില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച 7 നഗരങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

7, ന്യൂ ഡല്‍ഹി-

ലോക റാങ്ക്-161. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പട്ടികയിലെ ഏറ്റവും താഴെയുള്ള നഗരമായി ദില്ലി തുടരുകയാണ്.

6, കൊല്‍ക്കത്ത-

റാങ്ക്- 160. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കൊല്‍ക്കത്തയ്‌ക്ക് സാധിച്ചിട്ടില്ല.

5, മുംബൈ-

റാങ്ക്- 154. കടുത്ത അന്തരീക്ഷ മലിനീകരണവും ശുദ്ധജല ലഭ്യതക്കുറവും കാരണം വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇത്തവണയും മുംബൈയ്‌ക്ക് സാധിച്ചിട്ടില്ല.

4, ചെന്നൈ-

റാങ്ക്- 151. മികച്ച ഹൗസിങ് കോളനി സൗകര്യങ്ങളും മെച്ചപ്പെട്ട പൊതുഗതാഗതസംവിധാനവും ചെന്നൈയില്‍ റാങ്ക് ഉയര്‍ത്തിയിട്ടുണ്ട്. അടുത്തിടെ ഓട്ടം തുടങ്ങിയ ഇരട്ടലൈന്‍ മെട്രോ ട്രെയിന്‍ ചെന്നൈ നഗരത്തിലെ ഗതാഗത പ്രതിസന്ധിക്ക് വലിയ പരിഹാരമായിട്ടുണ്ടെന്ന് മെഴ്‌സേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

3, പൂനെ-

റാങ്ക്- 146. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പൂനെയ്‌ക്ക് ഒരു സ്ഥാനം താഴേക്ക് ഇറങ്ങേണ്ടിവന്നു. എന്നിരുന്നാലും ഇന്ത്യയില്‍ ജീവിക്കാന്‍ അനുയോജ്യമായ ഏറ്റവും മികച്ച മൂന്നാമത്തെ നഗരം എന്ന സ്ഥാനം നിലനിര്‍ത്താനായി.

2, ബംഗളുരു-

റാങ്ക്- 145. ബംഗളുരുവിനും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു സ്ഥാനം താഴേക്ക് ഇറങ്ങേണ്ടിവന്നു. ഇന്ത്യയില്‍ ജീവിക്കാന്‍ അനുയോജ്യമായ ഏറ്റവും മികച്ച രണ്ടാമത്തെ നഗരം എന്ന സ്ഥാനം നിലനിര്‍ത്താനായി.

1, ഹൈദരാബാദ്-

റാങ്ക്- 144. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇന്ത്യയിലെ ജീവിക്കാന്‍ അനുയോജ്യമായ ഏറ്റവും മികച്ച നഗരം എന്ന റെക്കോര്‍ഡ് നിലനിര്‍ത്താന്‍ ഹൈദരാബാദിന് സാധിച്ചു. ഇന്ത്യയിലെ നഗരങ്ങളില്‍ കുറ്റകൃത്യം ഏറ്റവും കുറഞ്ഞ നഗരം എന്നാണ് മെഴ്‌സേഴ്‌സ് റിപ്പോര്‍ട്ടില്‍ ഹൈദരാബാദിനെ വിശേഷിപ്പിക്കുന്നത്.

Follow Us:
Download App:
  • android
  • ios