Asianet News MalayalamAsianet News Malayalam

ശരീരഭാരം കുറയ്ക്കാൻ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കാറുണ്ടോ?

തടി കുറയ്ക്കാൻ ഒരു നേരത്തെ ഭക്ഷണം കഴിക്കാതിരിക്കുന്നത് ആരോ​​ഗ്യത്തിന് വലിയ പ്രശ്നമുണ്ടാക്കുന്ന കാര്യമല്ലെന്നാണ് പുതിയ പഠനം പറയുന്നത്. ഒരു നേരമെങ്കിലും ഭക്ഷണം ഉപേക്ഷിച്ച് ഉപവാസമെടുക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനത്തിൽ പറയുന്നു. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 

Is fasting healthy or unhealthy?
Author
Trivandrum, First Published Jan 23, 2019, 5:33 PM IST

ശരീരഭാരം കുറയ്ക്കാൻ ഉച്ചഭക്ഷണമോ അല്ലെങ്കിൽ രാത്രി ഭക്ഷണമോ ഒഴിവാക്കുന്നവരെ കണ്ടിട്ടുണ്ട്. തടി കുറയ്ക്കാൻ ഒരു നേരത്തെ ഭക്ഷണം കഴിക്കാതിരിക്കുന്നത് ആരോ​​ഗ്യത്തിന് വലിയ പ്രശ്നമുണ്ടാക്കുന്ന കാര്യമല്ലെന്നാണ് പുതിയ പഠനം പറയുന്നത്. ഒരു നേരമെങ്കിലും ഭക്ഷണം ഉപേക്ഷിച്ച് ഉപവാസമെടുക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനത്തിൽ പറയുന്നു. 

ഒരു നേരമെങ്കിലും ആഹാരം കഴിക്കാതിരിക്കുന്നതിലൂടെ പ്രായാധിക്യവുമായി ബന്ധപ്പെട്ട രോഗങ്ങൾ അകറ്റാനും സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സെൽ റിപ്പോർട്സ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. ഒരു നേരം ആഹാരം ഒഴിവാക്കുമ്പോൾ ശരീരത്തിൽ മെറ്റബോളിസം വർധിപ്പിക്കുകയും ഫാറ്റി ലിവർ തടയാൻ സഹായിക്കുമെന്നും ​ഗവേഷകർ പറയുന്നു.

Is fasting healthy or unhealthy?

 ഉപവാസം കരളിലെയും സ്കെലിറ്റൽ മസിലുകളിലെയും ജൈവഘടികാരത്തെ ക്രമപ്പെടുത്താൻ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. ഭക്ഷണക്രമവും ഉപവാസവുമെല്ലാം സ്വഭാവികമായി ജൈവഘടികാരത്തിന്റെ (circadian clock) പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് പഠനം തെളിയിക്കുന്നു. ഉപവാസം, കോശങ്ങളുടെ പ്രവർത്തനങ്ങളെ ഗുണകരമായി ബാധിക്കുകയും ആരോഗ്യമേകുന്നതോടൊപ്പം പ്രായമാകലുമായി ബന്ധപ്പെട്ട രോഗങ്ങളിൽ നിന്നു സംരക്ഷണമേകുകയും ചെയ്യുന്നു.  

ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുമ്പോൾ ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നു. അത് പോലെ തന്നെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ അകറ്റുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാനും സഹായിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു. ഒരു ദിവസം 1750 കലോറി കൊഴുപ്പ് ശരീരത്തിൽ നിന്ന് നീക്കം ചെയ്യേണ്ടതുണ്ട്. ഒരു നേരത്തെ ആഹാരം ഒഴിവാക്കിയാൽ കൊഴുപ്പ് എഴുപ്പം നീക്കം ചെയ്യാനാകുമെന്ന് ​ഗവേഷകർ പറയുന്നു. 

Follow Us:
Download App:
  • android
  • ios