Asianet News MalayalamAsianet News Malayalam

പ്രമേഹമുള്ളവർ പച്ചപപ്പായ കഴിക്കാമോ?

പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് പച്ചപപ്പായ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പച്ചപപ്പായ ജ്യൂസായോ അല്ലാതെയോ കഴിക്കാം. പച്ചപപ്പായ ഉപ്പിട്ട് കഴിക്കുന്നത് ടെെപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. 
 

Is papaya good for diabetes?
Author
Trivandrum, First Published Jan 16, 2019, 6:27 PM IST

പ്രമേഹം പിടിപെടുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. തെറ്റായ ഭക്ഷണശീലം, വ്യായാമമില്ലായ്മ, പുകവലിയുടെ ഉപയോ​ഗം, മദ്യപാനം ഇവയെല്ലാമാണ് പ്രമേഹം പിടിപെടാനുള്ള പ്രധാനകാരണങ്ങൾ. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം
പറയുന്നത്. 

പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് പച്ചപപ്പായ.   വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫൈബര്‍, പൊട്ടാസ്യം എന്നിവ പച്ചപപ്പായയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഫെെബർ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പച്ചപപ്പായ വളരെ നല്ലതാണ്. പ്രമേഹരോ​ഗികൾ ദിവസവും പച്ചപപ്പായ ഉപ്പിട്ട് കഴിക്കുന്നത് ടെെപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. പച്ചപപ്പായ ജ്യൂസായി കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും. 

Is papaya good for diabetes?

ദഹനസംബന്ധമായ അസുഖങ്ങൾ, മലബന്ധ പ്രശ്നങ്ങൾ എന്നിവ അകറ്റാനും പച്ചപപ്പായ കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്.  പച്ചപപ്പായ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും. ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ ശമിപ്പിക്കുന്നതിനും ആര്‍ത്തവം ക്രമപ്പെടുത്തുന്നതിനും പച്ചപപ്പായ ശീലമാക്കാം. 


 

Follow Us:
Download App:
  • android
  • ios